Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ജിതേഷിന് 'പുല്ലുവില'? ആളാവാന്‍ നോക്കിയ ടിം ഡേവിഡ് പുറത്ത്!! സംഭവിച്ചതറിയാം

ബെംഗളൂരു: ഫില്‍ സാള്‍ട്ടിന്റെ അഗ്രസീവ് ഫിഫ്റ്റിയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 175 റണ്‍സെന്ന ടോട്ടലില്‍ എത്തിച്ചത്. ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ (63) ഇന്നിങ്‌സ് മാറ്റി നിര്‍ത്തിയാല്‍ മറ്റാരും ആര്‍സിബി ബാറ്റിങ് നിരയില്‍ കാര്യമായ സംഭാവന നല്‍കിയില്ല.

26 റണ്‍സെടുത്ത ടിം ഡേവിഡാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരം. അവസാന ഓവറുകളില്‍ ഗംഭീരമായി പന്തെറിഞ്ഞ ഡിസി എതിരാളികള്‍ക്കു യാതൊരു പഴുതും നല്‍കിയില്ല. ഇതോടെ ആര്‍സിബിയുടെ ഫിനിഷിങ് പാടെ പാളുകയായിരുന്നു.

TIM DAVID

മുന്‍ മല്‍സരങ്ങളിലേതു പോലെ ഡേവിഡ് ഡെത്ത് ഓവറുകളില്‍ കത്തിക്കയറിയിരുന്നെങ്കില്‍ ആര്‍സിബിക്കു 200 പ്ലസ് റണ്‍സ് ഉറപ്പായിരുന്നു. പക്ഷെ സ്വന്തം ഭാഗത്തു നിന്നും സംഭവിച്ച ഒരു പിഴവ് കാരണം അദ്ദേഹത്തിനു സ്വന്തം വിക്കറ്റ് നഷ്ടമായി. ഇതു എങ്ങനെയെന്നറിയാം.

ഡേവിഡിന്റെ പുറത്താവല്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ കൂടിയായ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഡെയ്ഞ്ചര്‍മാനായ ടിം ഡേവിഡിന്റെ വമ്പന്‍ വിക്കറ്റ് സ്വന്തമാക്കിയത്. അവസാന അഞ്ചോവറില്‍ ഒരു ഇടിവെട്ട് ഫിനിഷിനു കച്ചുമുറുക്കവെയായിരുന്നു അദ്ദേഹത്തിന്റെ മടക്കം.

മുകേഷ് കുമാര്‍ എറിഞ്ഞ 15ാം ഓവറില്‍ ഒരു ഫോറോ, സിക്‌സറോ പോലും ഡേവിഡിനോ, ക്രീസിലുള്ള ജിതേഷ് ശര്‍മയ്‌ക്കോ നേടാനായില്ല. ഏഴു റണ്‍സ് മാത്രമേ ഈ ഓവറില്‍ വന്നുള്ളൂ. നാലു വിക്കറ്റിനു 146 റണ്‍സെന്ന നിലയിലാണ് ആര്‍സിബി ഓവര്‍ അവസാനിപ്പിച്ചത്. 15 ബോളില്‍ 26 റണ്‍സോടെ ഡേവിഡും എട്ടു ബോളില്‍ മൂന്നു റണ്‍സെടുത്ത ജിതേഷുമായിരുന്നു അപ്പോള്‍ ക്രീസില്‍.

തുടര്‍ന്നാണ് 16ാം ഓവര്‍ എറിയാന്‍ അക്ഷര്‍ എത്തുന്നത്. ഈ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത് ഡേവിഡായിരുന്നു. ഡീപ്പ് മിഡ് വിക്കറ്റിലേക്കു അദ്ദേഹം ഷോട്ടും കളിച്ചു. ഉറപ്പായും സിംഗിളും അവിടെ ലഭിക്കേണ്ടതുമായിരുന്നു. പക്ഷെ ഡേവിഡ് ഇതിനു തയ്യാറായില്ല. സിംഗിള്‍ വേണ്ടെന്നു ജിതേഷിനോടു അദ്ദേഹം ആംഗ്യം കാണിക്കുകയും ചെയ്തു.

വലിയ ഷോട്ടുകള്‍ കളിക്കാന്‍ തനിക്കു സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലുമായിരുന്നു ഡേവിഡ്. ഇതേ തുടര്‍ന്നാണ്് മറ്റൊരു വമ്പനടിക്കാരനായ ജിതേഷിനു സ്‌ട്രൈക്ക് നല്‍കാതെ ഡേവിഡ് സ്വയം ആ ദൗത്യം ഏറ്റെടുത്തത്. പക്ഷെ ജിതേഷിനെ വിശ്വസിക്കാതെ സ്വയം ആളാവാന്‍ നോക്കിയ അദ്ദേഹം കുരുക്കിലാവുകയും ചെയ്തു.

TIM DAVID

തൊട്ടടുത്ത ബോളില്‍ തന്നെ ഡേവിഡിന് ക്രീസ് വിടേണ്ടിയും വന്നു. ഓഫ്സ്റ്റംപിന് പുറത്ത് ഒരു സ്ലോ ബോളായിരുന്നു അക്ഷര്‍ പരീക്ഷിച്ചത്. ഒഴിവാക്കാമായിരുന്ന ആ ബോൡനെതിരേ ഡേവിഡ് ആഞ്ഞുവീശിയെങ്കിലും ബാറ്റില്‍ പ്രതീക്ഷിച്ചതു രപോലെ കണക്ടായില്ല. എഡ്ജായ ബോള്‍ നേരെ തേര്‍ഡ് മാനില്‍ ടി നടരാജന്‍ അനായാസം പിടികൂടുകയും ചെയ്തു.

തൊട്ടുമുമ്പത്തെ ബോളില്‍ സിംഗിളെടുത്ത് ജിതേഷിനു സ്‌ട്രൈക്ക് കൈമാറിയിരുന്നെങ്കില്‍ ഡേവിഡ് പുറത്താവലില്‍ നിന്നും രക്ഷപ്പെട്ടേനെ. അതിനാല്‍ അദ്ദേഹ സ്വയം കുഴിച്ചകുഴിയില്‍ തന്നെ വീണുവെന്നു പറയാം. പുറത്തായ ശേഷം മടങ്ങവെ ഏറെ ക്ഷുഭിതനും നിരാശനുമായാണ് ഡേവിഡ് കാണപ്പെടുകയും ചെയ്ത്.

Story first published: Saturday, April 18, 2026, 18:10 [IST]
Other articles published on Apr 18, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+