For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: 23 ബോളില്‍ 82!! തിലകിന് ജയവര്‍ധനെ ഉപദേശിച്ച മന്ത്രമെന്ത്? ആ ഓവറിനു ശേഷം എല്ലാം മാറി

അഹമ്മദാബാദ്: ജയിച്ചേ തീരൂവെന്ന ഐപിഎല്‍ പോരാട്ടത്തല്‍ ഗുജറാത്ത് ടൈറ്റന്‍സിനു 200 റണ്‍സിന്റെ ലക്ഷ്യം നല്‍കിയിരിക്കുകയാണ് അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്. ബാറ്റിങില്‍ ഒരു ഘട്ടത്തില്‍ ശരിക്കും പതറിയ ശേഷമാണ് തിലക് വര്‍മയുടെ (101*) കന്നി സെഞ്ച്വറിയിലേറി മുംബൈ ഗംഭീര തിരിച്ചുവരവ് നടത്തിയത്.

വെറും 45 ബോളിലാണ് അദ്ദേഹം പുറത്താവാതെ 101 റണ്‍സ് വാരിക്കൂട്ടിയത്, എട്ടു ഫോറും ഏഴു കൂറ്റന്‍ സിക്‌സറുമുള്‍പ്പെടെയായിരുന്നു. ആദ്യത്തെ 22 ബോളില്‍ വെറും 19 റണ്‍സ് മാത്രമേ തിലകിന്റെ അക്കൗണ്ടിലുണ്ടായിരുന്നുള്ളൂ.

TILAK VARMA

എന്നാല്‍ ശേഷിച്ച 23 ബോളില്‍ അടിച്ചെടുത്തത് 82 റണ്‍സാണ്. 356.52 എന്ന അവിശ്വസനീയ സ്‌ട്രൈക്ക്‌റേറ്റിലാണിത്. എങ്ങനെയാണ് തിലക് തന്റെ ഇന്നിങ്‌സിനെ ഈ തരത്തില്‍ ടോപ്പ് ഗിയറിലേക്കു മാറ്റിയത്. എല്ലാം മാറിയത് ഒരു ഓവറിനു ശേഷമാണ്. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നു നോക്കാം.

ഗില്ലിന്റെ മോഹം നടക്കില്ല!! അഗാര്‍ക്കറിന് ശ്രേയസ് മതി; ടീം ഇന്ത്യയില്‍ വമ്പന്‍ മാറ്റം ഉടന്‍ഗില്ലിന്റെ മോഹം നടക്കില്ല!! അഗാര്‍ക്കറിന് ശ്രേയസ് മതി; ടീം ഇന്ത്യയില്‍ വമ്പന്‍ മാറ്റം ഉടന്‍

തിലക് മാറിയതെങ്ങനെ?

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മല്‍സരത്തിലെ സെഞ്ച്വറിക്കു മുമ്പ് സീസണില്‍ ഒരു ഫിഫ്റ്റി പോലുമില്ലാതെ വലയുകയായിരുന്നു തിലക് വര്‍മ. ഈ കളിയില്‍ അഞ്ചാമനായി ക്രീസിലെത്തിയപ്പോഴും അദ്ദേഹം താളം കണ്ടെത്താന്‍ പാടുപെടുന്നതു കണ്ടു. സ്വതസസിദ്ധമായ ഒഴുക്കോടെയുളള ഷോട്ടുകള്‍ തിലകിന്റെ ബാറ്റില്‍ നിന്നും കണ്ടില്ല.

വീണ്ടുമൊരിക്കല്‍ക്കൂടി അദ്ദേഹം ഫ്‌ളോപ്പായി മടങ്ങുമോയെന്നും മുംബൈ ആരാധകര്‍ ഭയന്നിരുന്നു. പക്ഷെ 14ാം ഓവറിനു പിന്നാലെയുള്ള സ്ട്രാറ്റെജിക് ടൈം ഔട്ട് തിലകിന്റെയും എംഐ ടീമിന്റെയും തലവര തന്നെ മാറ്റി മറിമറിച്ചു. 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മുംബൈ നാലു വിക്കറ്റിനു വെറും 103 റണ്‍സെന്ന നിലയിലായിരുന്നു.

22 ബോളില്‍ 19 റണ്‍സുമായി തിലകും അഞ്ചു ബോളില്‍ മൂന്നു റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു ക്രീസില്‍. ആ ഘട്ടത്തില്‍ മുംബൈ 160-170 റണ്‍സ് പോലും എത്തുമോയെന്ന കാര്യം സംശയമായിരുന്നു. 160ല്‍ താഴെ റണ്‍സായിരുന്നു പ്രൊജക്ടഡ് സ്‌കോറായി കാണിച്ചത്.

എന്തിന് മാത്രെ? ഇടിവെട്ട് താരം വേറെയുണ്ട്!! പുതിയ ഓപ്പണിങ് ജോടി; എംഐക്കെതിരേ ചെന്നൈ 11എന്തിന് മാത്രെ? ഇടിവെട്ട് താരം വേറെയുണ്ട്!! പുതിയ ഓപ്പണിങ് ജോടി; എംഐക്കെതിരേ ചെന്നൈ 11

പക്ഷെ ആ സ്ട്രാറ്റെജിക് ടൈം ഔട്ട് എല്ലാം മാറ്റിമറിച്ചു. മുംബൈ കോച്ച് മഹേല ജയവര്‍ധനെയും ബാറ്റിങ് കോച്ച് കരെണ്‍ പൊള്ളാര്‍ഡും അപ്പോള്‍ ഗ്രൗണ്ടിലെത്തി തിലകും ഹാര്‍ദിക്കുമായി സംസാരിക്കുകയും ചില നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

അതിനു ശേഷമാണ് തിലതിന്റെ തനിനിറം പുറത്തു വന്നത്. ടൈംഔട്ടിനുശേഷം കളി പുനരാരംഭിച്ചപ്പോള്‍ താരം കൊടുങ്കാറ്റായി മാറി. അടുത്ത 23 ബോളില്‍ തിലക് വാരിക്കൂട്ടിയത് 82 റണ്‍സാണ്. അവസാന ആറോവറില്‍ 96 റണ്‍സും മുംബൈയുടെ അക്കൗണ്ടിലേക്കു വന്നു. ഇതാണ് ടീമിനെ ഒറ്റയടിക്കു 199ലേക്കുയര്‍ത്തിയത്.

15ാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയ്‌ക്കെതിരോണ് കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സിനു തിലക് തുടക്കമിട്ടത്. ആദ്യ ബോളില്‍ സിക്‌സറുമായി തുടങ്ങിയ അദ്ദേഹം തുടര്‍ന്നുള്ള രണ്ടു ബോളിലും ഫോറുകളടിച്ചു. ഈ ഓവറില്‍ 19 റണ്‍സും ടീം ടോട്ടലിലേക്കു വന്നു പക്ഷെ കാഗിസോ റബാഡയുടെ 16ാം ഓവറില്‍ വെറും നാലു റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ.

TILAK VARMA

റാഷിദ് ഖാനെറിഞ്ഞ 17ാം ഓവറില്‍ തിലക് ഓരോ ഫോറും സിക്‌സറുമടിച്ചപ്പോള്‍ ടീം 15 റണ്‍സ് കൂടി നേടി. 18ാം ഓവറില്‍ റണ്‍മഴയാണ് കണ്ടത്. അശോക് വര്‍മയെറിഞ്ഞ ഓവറില്‍ 26 റണ്‍സ് മുംബൈ വാരിക്കൂട്ടി. മൂന്നു സിക്‌സറും രണ്ടു ഫോറുമാണ് തിലകിന്റെ ബാറ്റില്‍ നിന്നും ചീറിപ്പാഞ്ഞത്.

മുഹമ്മദ് സിറാദിന്റെ 19ാം ഓവറില്‍ രണ്ടു ഫോറടക്കം 10 റണ്‍സേ കിട്ടിയുളളൂ. ഹാര്‍ദിക് (15) പുറത്താവുകയും ചെയ്തു. എന്നാല്‍ പ്രസിദ്ധിന്റെ 20ാം ഓവറില്‍ തിലക് വീണ്ടും കടന്നാക്രമിച്ചു. 22 റണ്‍സാണ് ഈ ഓവറില്‍ അടിച്ചെടുത്തത്.

രണ്ടു വീതം ഫോറും സിക്‌സും ഇതിലുള്‍പ്പെടും. അഞ്ചാമത്തെ ബോളില്‍ സികസര്‍ നേടിയപ്പോള്‍ തിലക് 97ലെത്തി. അവസാന ബോളില്‍ ഫോറുമായി തിലക് സെഞ്ച്വറിയും പൂര്‍ത്തിയാക്കുകയായിരുന്നു.

Story first published: Monday, April 20, 2026, 22:32 [IST]
Other articles published on Apr 20, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+