Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ആദ്യം ഹെഡ്, പിറകെ അഭിഷേക്!! ശ്രേയസിന്റെ വമ്പന്‍ ചൂതാട്ടം, എസ്ആര്‍എച്ച് ഞെട്ടിയതിങ്ങനെ

ന്യൂചണ്ഡീഗഡ്: പഞ്ചാബ് കിങ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട സണ്‍റൈസേഴ്‌സ് ഹൈദരാഹബാദ് സ്‌ഫോടനാത്മക ബാറ്റിങിലൂടെ കരുത്ത് കാണിച്ചിരിക്കുകയാണ്. ഓപ്പണിങ് ജോടികളായ അഭിഷ്‌ക് ശര്‍മയും ട്രാവിസ് ഹെഡും നല്‍കിയ തീപ്പൊരി തുടക്കമാണ്് അവരെ ഇതിനു സഹായിച്ചത്.

ഒരു ഘട്ടില്‍ പഞ്ചാബില്‍ നിന്നും പൂര്‍ണമായി വഴുതിപ്പോയെന്നു തോന്നിച്ച ഘട്ടത്തില്‍ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സി മാസ്റ്റര്‍ സ്‌ട്രോക്കാണ് അവരെ തിരിച്ചുവരാന്‍ സഹായിച്ചത്. ശ്രേയസ് നടത്തിയ വലിയൊരു ചൂതാട്ടം ടീമിനെ രക്ഷിച്ചതെന്നു എങ്ങനെയെന്നറിയാം.

SHREYAS IYER IPL 2026

ക്യാപ്റ്റന്‍സി മാസ്റ്റര്‍ സ്‌ട്രോക്ക്

പഞ്ചാബ് കിങ്‌സിന്റെ തട്ടകത്തില്‍ നടന്ന കളിയില്‍ ആഗ്രഹിച്ച തുടക്കമാണ് അഭിഷേക് ശര്‍മ- ട്രാവിസ് ഹെഡ് ജോടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നല്‍കിയത്. പഞ്ചാബിന്റെ ശക്തമായ ബൗളിങ് നിരയ്‌ക്കെതിരേ അഭിഷേക് തുടക്കം മുതല്‍ കടന്നാക്രമിച്ചപ്പോള്‍ ഹെഡില്‍ നിന്നും മികച്ച പിന്തുണ ലഭിക്കുകയും ചെയ്തു.

പവര്‍പ്ലേയില്‍ തന്നെ ഓറഞ്ച് ആര്‍മിയുടെ ടോട്ടല്‍ 100 കടന്നിരുന്നു. ആറോവര്‍ കഴിഞ്ഞപ്പോള്‍ അവര്‍ വിക്കറ്റ് നഷ്ടമില്ലാതെ 105 റണ്‍സെന്ന നിലയിലായിന്നു. 22 ബോളില്‍ 66 റണ്‍സോടെ അഭിഷേകം 15 ബോളില്‍ 3 1 റണ്‍സുമായി ഹെഡുമായിരുന്നു ക്രീസില്‍.

ഈ ജോടിയെ തകര്‍ക്കാന്‍ ശ്രേയസ് തന്റെ പ്രധാന ബൗളര്‍മാരെയെല്ലാം മാറി മാറി പരീക്ഷിച്ചെങ്കിലും തല്ലുവാങ്ങുകയല്ലാതെ ബ്രേക്ക്ത്രൂ മാത്രം ലഭിച്ചില്ല. എന്നാല്‍ പവര്‍പ്ലേയ്ക്കു പിന്നാലെ അദ്ദേഹം വലിയൊരു ചൂതാട്ടം നടത്തി. പാര്‍ട്ട് ടൈം ബൗളറും മീഡിയം പേസറുമായ ശശാങ്ക് സിങിനെ ബൗളിങില്‍ പരീക്ഷിക്കാന്‍ ശ്രേയസ് തീരുമാനിക്കുകയായിരുന്നു.

ഏഴാം ഓവര്‍ എറിഞ്ഞ ശശാങ്ക് വെറും ആറു റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂ. ഒരു ഫോര്‍ പോലും വിട്ടുകൊടുത്തതുമില്ല. തൊട്ടടുത്ത ഓവറില്‍ സ്റ്റാര്‍ സ്പിന്നറായ യുസ്വേന്ദ്ര ചഹലിനെയും ശ്രേയസ് ബൗളിങില്‍ കൊണ്ടു വന്നു. ഒരു സിക്‌സറടക്കം ഒമ്പത് റണ്‍സാണ് ചഹല്‍ നല്‍കിയത്.

ABHISHEK

തുടര്‍ന്നുള്ള ഓവറിലായിരുന്നു ശശാങ്കിന്റെ ഇരട്ട പ്രഹരം എസ്ആര്‍എച്ചിനെ സ്തബ്ധരാക്കിയത്. ഹെഡിനെ (38) പുറത്താക്കിയ അദ്ദേഹം പഞ്ചാബിനു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കി. ശശാങ്കിന്റെ ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോളിനെതിരേ ആഞ്ചു വീശിയ ഹെഡിനെ ലോങ്ഓണില്‍ സേവ്യര്‍ ബാര്‍ണെറ്റ് പിടികൂടുകയായിരുന്നു.

പുതുതായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ ആദ്യ ബോളില്‍ തന്നെ സിംഗിളെടുത്തപ്പോല്‍ അടുത്ത ബോള്‍ വൈഡ്. പക്ഷെ തൊട്ടടുത്ത ബോളില്‍ അഭിഷേകിനെയും മടക്കിയ ശശാങ്ക് എസ്ആര്‍എച്ചിനെ അക്ഷരാര്‍ഥത്തില്‍ സ്തബ്ധരാക്കുക തന്നെ ചെയ്തു.

ഓഫ്സ്റ്റംപിന് പുറത്തായിരുന്നു അദ്ദേഹം ബോളെറിഞ്ഞത്. അഭിഷേക് അത് എക്‌സ്ട്രാ കവറിനു മുകളിലൂടെ സിക്‌സറിലേക്കു പറത്താന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷെ അതു പ്രതീക്ഷിച്ചതു പോലെ അതു ദൂരം താണ്ടിയില്ല.

ഡീപ്പ് എക്‌സ്ട്രാ കവറില്‍ ബൗണ്ടറിനു ലൈനിന് അരികെ അഭിഷേകിനെ (74) അര്‍ഷ്ദീപ് സിങ് പിടികൂടുകയും ചെയ്തു. ഇതോടെ വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സില്‍ നിന്നും എസ്ആര്‍എച്ച് വെറും മൂന്നു ബോളിന്റെ ഇടവേളയില്‍ രണ്ടിനു 122ലേക്കു വീഴുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍

പഞ്ചാബ് കിങ്‌സ്- പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), കൂപ്പര്‍ കോണ്‍ലി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ യാന്‍സണ്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, വിജയ്കുമാര്‍ വൈശാഖ്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹെന്‍ട്രിച്ച് ക്ലാസന്‍, സലില്‍ അറോറ, അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, ശിവങ് കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ഇഷാന്‍ മലിംഗ.

Story first published: Saturday, April 11, 2026, 17:29 [IST]
Other articles published on Apr 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+