For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: സഞ്ജുവിന്റെ ഭാവിയെക്കുറിച്ച് ഇനി സംശയം വേണ്ട!! പ്രതികരിച്ച് മാനേജര്‍, വൈറല്‍

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. ട്രേഡ് വിന്‍ഡോയില്‍ സഞ്ജുവിനെ കൈമാറാന്‍ റോയല്‍സ് സമ്മതം മൂളിയെന്നും പകരം ആര്‍ അശ്വിനെ അവര്‍ക്കു ചെന്നൈ വിട്ടുകൊടുക്കുമെന്നെല്ലാം വാര്‍ത്തകള്‍ പരക്കുന്നുണ്ട്.

പക്ഷെ ഇക്കാര്യങ്ങളിലൊന്നും ഒരു സ്ഥിരീകരണവും ഇതുവരെ വന്നിട്ടില്ല. തന്റെ ഐപിഎല്‍ ഭാവിയെക്കുറിച്ച് സഞ്ജു ഇനിയു മനസ്സ് തുറന്നിട്ടില്ല. താരത്തിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട് റോയല്‍സ്, സിഎസ്‌കെ ടീമുകളും മൗനത്തില്‍ തന്നെയാണ്. എന്നാലിപ്പോള്‍ ഇതേക്കുറിച്ചുള്ള സഞ്ജുവിന്റെ മാനേജരുടെ ഒരു പ്രതികരണം വൈറലായിട്ടുണ്ട്.

SANJU DHONI

അഭ്യൂഹങ്ങള്‍ ശക്തം

സഞ്ജും സാംസണുമായി ബന്ധപ്പെടുള്ള എല്ലാ കാര്യങ്ങളും ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് മലയാളി കൂടിയായ മാനേജര്‍ പ്രശോഭ് സുദേവനാണ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമായി പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ നിന്നുമുള്ള പ്രതികരണമാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.

ബ്ലീഡ് ധോണിസം (bleed.dhonism) എന്ന എക്‌സ് പേജില്‍ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് വന്നിരുന്നു. സഞ്ജു റിലീസ്ഡ്, സിഎസ്‌കെ ഈസ് റെഡിയെന്നായിരുന്നു ഇതില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്. ഈ പോസ്റ്റിനു സഞ്ജുവിന്റെ മാനേജര്‍ പ്രശോഭ് വാസുദേവന്‍ ലൈക്കടിച്ചുവെന്നതാണ് ക്രിക്കറ്റ് പ്രേമികളെ അദ്ഭുതപ്പെടുത്തിയിരിക്കുന്നത്.

സഞ്ജുവിന്റെ മാനേജര്‍ തന്നെ ഈ തരത്തില്‍ ഇപ്പോള്‍ വരുന്ന ഗോസിപ്പുകളോടു പ്രതികരിച്ചിട്ടുണ്ടെങ്കില്‍ ഇവയില്‍ തീര്‍ച്ചയായും കഴമ്പുണ്ടെന്നു തന്നെയാണ് വ്യക്തമാവുന്നത്. ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റോയല്‍സില്‍ നിന്നും സഞ്ജുവിന്റെ കൂടുമാറ്റം നടന്നേക്കുമെന്നു തന്നെ ഈ പ്രതികരണത്തില്‍ നിന്നും നമുക്കു ഉറപ്പിക്കുകയും ചെയ്യാം.

തുടക്കമിട്ടത് സഞ്ജു തന്നെ

ഐപിഎല്ലില്‍ തന്റെ ഭാവിയെക്കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന പല തരത്തിലുമുള്ള അഭ്യൂഹങ്ങള്‍ക്കെല്ലാം തുടക്കമിട്ടത് സഞ്ജു സാംസണ്‍ തന്നെയാണ്. സീസണ്‍ കഴിഞ്ഞതിനു ശേഷം ഭാര്യ ചാരുലതയ്‌ക്കൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ ലണ്ടനിലെത്തിയപ്പോള്‍ പങ്കുവച്ച പോസ്റ്റില്‍ നിന്നാണ് ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ക്കു തിരികൊളുത്തിയത്.

ചാരുലതയുടെ കൈ പിടിച്ച് റോഡ് ക്രോസ് ചെയ്യാന്‍ സഞ്ജു നില്‍ക്കുന്നതാണ് ചിത്രം. റോഡിലെ മഞ്ഞവര യില്‍ അദ്ദേഹത്തിന്റെ കാലും ഇതില്‍ കാണാം. മാറ്റത്തിനു സമയമായെന്നായിരുന്നു ഫോട്ടോയ്ക്കു സഞ്ജു നല്‍കിയ ക്യാപ്ഷന്‍. ഇതോടെയാണ് അദ്ദേഹം ഈ പോസ്റ്റിനു പല തരത്തിലുള്ള വ്യാഖ്യാനങ്ങളും നല്‍കാന്‍ ആരംഭിച്ചത്.

SANJU SAMSON

സഞ്ജു റോയല്‍സ് വിടാന്‍ തീരുമാനിച്ചതായും ചെന്നൈയാണ് പുതിയ തട്ടകമെന്നും ആരാധകര്‍ ഉറപ്പിച്ചത്്. ഈ പോസ്റ്റിനു ശേഷം അഭ്യൂഹങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള പല സൂചനകളും പുറത്തു വരികയും ചെയ്തു. നിലവില്‍ അമേരിക്കയിലുള്ള സഞ്ജു അവിടെ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു.

അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ (MLS) കളിച്ചുകൊണ്ടിരിക്കയാണ് സിഎസ്‌കെയുടെ ഉടമസ്ഥയിലുള്ള ടെക്‌സാസ് സൂപ്പര്‍ കിങ്‌സ് ടീം. അതുകൊണ്ടു തന്നെ അമേരിക്കയിലേക്കുള്ള സഞ്ജുവിന്റെ വരവും സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റം ശരിവയ്ക്കുന്നതായും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഐപിഎല്‍ സീസണിലെ അവസാന മല്‍സരത്തില്‍ കൊമ്പുകോര്‍ത്തത് റോയല്‍സും ചെന്നൈയുമായിരുന്നു. ഈ കളിയില്‍ സഞ്ജുവിനു കീഴില്‍ ടീം മിന്നുന്ന വിജയവും കൊയ്തു. മല്‍സരശേഷം ചെന്നൈയുടെ മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങുമായി സഞ്ജു ഏറെ നേരം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അന്നു തന്നെ അദ്ദേഹത്തിന്റെ കൂടുമാറ്റത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

Story first published: Wednesday, June 18, 2025, 11:42 [IST]
Other articles published on Jun 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+