മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ കരിയര്‍ ഗ്രാഫ് ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ മുകളിലേക്കു തന്നെയണ്. ക്രിക്കറ്ററെന്ന നിലയില്‍ ഇനി വരാനിരിക്കുന്നത് അദ്ദേഹത്തിന്റെ വര്‍ഷങ്ങളാണെന്നു തന്നെ പറയേണ്ടി വരും.
ഈ തരത്തില്‍ സഞ്ജുവിന്റെ സമയം തെളിയാനുള്ള പ്രധാന കാരണം അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിലോക്കുള്ള കൂടുമാറ്റമാണെന്നു തന്നെ ഉറപ്പിക്കാം. കാരണം രാജസ്ഥാന്‍ റോയല്‍സ് വിട്ട് സിഎസ്‌കെയെലത്തിയ ശേഷം അദ്ദേഹത്തിന്റെ കരിയറില്‍ വച്ചടി കയറ്റം തന്നെയാണ്.

ഇതു അടിവരയിടുന്ന തെളിവുകളും നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയും. മുമ്പൊരിക്കലും സഞ്ജുവിന്റെ കരിയറില്‍ ഇങ്ങനെയൊരു കുതിച്ചുചാട്ടം ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം.
ഐപിഎല്‍ ട്രേഡ് വിന്‍ഡോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായതിനു ശേഷം സഞ്ജു സാംസണിന്റെ കകരിയറിലുണ്ടായ ഏറ്റവും വലിയ നേട്ടം കഴിഞ്ഞ ഐസിസി ടി20 ലോകപ്പാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നപ്പോഴാണ് 2024ലെ ടി20 ലോകകപ്പ് ടീമിലേക്കു സഞ്ജുവിനു വിളിയെത്തിയത്.
പക്ഷെ ഒരു മാച്ചില്‍ പോലും അവസരം കിട്ടാതെ അദ്ദേഹം വാട്ടര്‍ ബോയിയായി ബെഞ്ചില്‍ ഒതുക്കപ്പെട്ടു. പക്ഷെ സിഎസ്‌കെയിലേക്കു ചേക്കറിയ ശേഷം ഈ വര്‍ഷത്തെ ടി20 ലോകകപ്പ് സ്‌ക്വാഡിലെത്തിയ സഞ്ജു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവുമായി ഹീറോയായി മാറി.
ഫൈനലും സെമി ഫൈനലിലുമുള്‍പ്പെടെ അവസാനത്തെ മൂന്നു കളിയിലും അദ്ദേഹമായിരുന്നു ടോപ്‌സ്‌കോറര്‍. 97*, 89, 89 എന്നിങ്ങനെ സ്‌കോറുകള്‍. ഇത്രയും സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ മുമ്പൊരക്കിലും സഞ്ജു കാഴ്ചവയ്ക്കുകയും ചെയ്തിട്ടില്ല.ലോകകപ്പില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും മലയാളി താരം തന്നെ.
അഞ്ചു അഞ്ചു മല്‍സരങ്ങളില്‍ നിന്നും 80.25 എന്ന അവിശ്വസനീയ ശരാശരിയില്‍ 199.37 എന്ന കിടിലന്‍ സ്‌ട്രൈക്ക്‌റേറ്റില്‍ സഞ്ജു അടിച്ചെടുത്തത് 321 റണ്‍സാണ്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ടൂര്‍ണമെന്റില്‍ ഏറ്റവുമധിം സിക്‌സര്‍ വാരിക്കൂട്ടിയതും അദ്ദേഹമായിരുന്നു.
ലോകകപ്പിലെ മാജിക്കല്‍ പ്രകടനത്തിനു ശേഷം ഐസിസിയുടെ മറ്റൊരു നേട്ടം കൂടി സഞ്ജുവിനെ തേടിയെത്തി. മാര്‍ച്ചിലെ ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരത്തിനാണ് അദ്ദേഹം അവകാശിയായത്. ലോകകപ്പ് ഹീറോയിസത്തോടെ ടി20 ടീമിലെ ഓപ്പണര്‍, കീപ്പര്‍ സ്ഥാനവും സഞ്ജു സ്വന്തം പേരില്‍ ഭദ്രമാക്കിയിരിക്കുകയാണ്.

അതിനു ശേഷം ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി കളിക്കാനിറങ്ങിയ ശേഷവലും സഞ്ജു ഫോം തുടരുകയാണ്. ആദ്യത്തെ മൂന്നു കളിയില്‍ ക്ലിക്കായില്ലെങ്കിലും രണ്ടു അപരാജിത സെഞ്ച്വറികളുമായ അദ്ദേഹം ഈ ക്ഷീണം തീര്‍ത്തു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ പുറത്താവാതെ 115 റണ്‍സെടുത്ത സഞ്ജു പിന്നീട് മുംബൈ ഇന്ത്യന്‍സിനെതിരേ പുറത്താവാതെ 101 റണ്‍സുമെടുത്തു.
നിലവില്‍ സിഎസ്‌കെ ബാറ്റിങിലെ നെടുംതൂണായി അദ്ദേഹം മാറിയിരിക്കുകയാണ്. ടീം ജയിക്കണമെങ്കില്‍ സഞ്ജു തിളങ്ങണമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സിഎസ്‌കെില്‍ വിലസവെ ഇപ്പോഴിതാ ഏകദിനത്തിലേക്കും അദ്ദേഹത്തിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങുകയാണ്.
റിഷഭ് പന്തിനു പകരം സഞ്ജുവിനെ ടീമിലേക്കു വിളിക്കാനാണ് പ്ലാന്‍. എല്ലാം ഒത്തുവന്നാല്‍ 2027ലെ അടുത്ത ഏകദിന ലോകകപ്പ് സ്‌ക്വാഡിലും അദ്ദേഹത്തെ നമുക്ക് പ്രതീക്ഷിക്കാം. ഈ തരത്തില്‍ സിഎസ്‌കെയിലേക്കു ചേക്കേറിയ ശേഷം നേട്ടങ്ങളും അംഗീകാരങ്ങളുമെല്ലാം സഞ്ജുവിനെ തേടിയെത്തുകയാണ്,