Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: 'ഞാനേ കണ്ടുള്ളൂ', സഞ്ജു ബ്രില്ല്യന്‍സില്‍ അഭിഷേക് വീണു, വണ്ടറടിച്ച് ബൗളര്‍, അറിയാം

ഹൈദരാബാദ്: ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ബാറ്റിങില്‍ മാത്രമല്ല, വിക്കറ്റിനു പിന്നിലും ഹീറോയാവാന്‍ തനിക്കാവുമെന്നു തെളിയിച്ചിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. മുന്‍ ഇതിഹാസ നായകനും കീപ്പറുമായ എംഎസ് ധോണിയെ സിഎസ്‌കെ മിസ് ചെയ്യുന്നില്ലെന്നു ഒരു മാസ്റ്റര്‍ സ്‌ട്രോക്കിലൂടെ അദ്ദേഹം കാണിച്ചു തരികയും ചെയ്തു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് സഞ്ജുവിന്റെ ബ്രില്ല്യന്‍സ് കൊണ്ടു മാത്രം പുറത്തായത്. സിഎസ്‌കെയെയും ബൗളറായ ജാമി ഒവേര്‍ട്ടനെയും സംബന്ധിച്ച് അതൊരു സര്‍പ്രൈസ് വിക്കറ്റ് കൂടിയായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാം.

SANJU ABHISHEK IPL 2026

അഭിഷേകിന്റെ വിക്കറ്റ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഒരിക്കല്‍ക്കൂടി സ്‌ഫോടനാത്മക ഇന്നിങ്‌സായിരുന്നു അഭിഷേക് ശര്‍മ കാഴ്ചവച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളര്‍മാരെ കടന്നാക്രമിച്ച അദ്ദേഹം അതിവേഗം സ്‌കോര്‍ ഉയര്‍ത്തുകയും ചെയ്തു. ഫിഫ്റ്റിയിലെത്താന്‍ വെറും 15 ബോളുകള്‍ മാത്രമേ അഭിഷേകിനു ആവശ്യമായി വന്നുള്ളൂ.

സിഎസ്‌കെ ബൗളര്‍മാര്‍ക്കു തലവേദനയായി അതിവേഗം സ്‌കോര്‍ ചെയ്ത് മുന്നേറവെയാണ് മല്‍സരഗതിക്കു വിപരീതമായി അഭിഷേക് പുറത്തായത്. ജാമി ഒവേര്‍ട്ടനെറിഞ്ഞ എട്ടാം ഓവറിലായിരുന്നു ഇത്. എസ്ആര്‍എച്ച് ഇന്നിങ്‌സിലെ എട്ടാം ഓവറിലാണ് ഒവേര്‍ട്ടനെ ക്യാപ്റ്റന്‍ റുതുരാജ് ആദ്യം ബൗളിങിനായി കൊണ്ടുവന്നത്.

എസ്ആര്‍എച്ച് അപ്പോള്‍ രണ്ടിനു 84 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. വെറും 18 ബോളില്‍ 52 റണ്‍സോടെ അഭിഷേകും മൂന്നു ബോളില്‍ ഒരു റണ്ണെടുത്ത ഹെന്‍ട്രിച്ച് ക്ലാസെനുമായരുന്നു ക്രീസില്‍. എട്ടാം ഓവറിലെ ആദ്യ ബോളില്‍ ക്ലാസെന്‍ സിംഗിളെടുത്തപ്പോള്‍ അടുത്തതില്‍ അഭിഷേക് ഫോറടിച്ചു, പിന്നാലെ ഡബിളും സിംഗിളും വന്നു. അഞ്ചാം ബോളില്‍ റണ്ണില്ല.

അവസാനത്തേത് ടെസ്റ്റ് മാച്ച് ശൈലിയിലുള്ള ഒരു ഹാര്‍ഡ് ലെങ്ത്ത് ബോളായിരുന്നു. അഭിഷേക് ലെഗ് സൈഡിലേക്കു നിന്ന് തേര്‍ഡ് മാനിലേക്കു കളിക്കാനായിരുന്നു അഭിഷേകിന്റെ ശ്രമം.

പക്ഷെ ബോള്‍ കണക്ടായില്ലെന്നു മാത്രമല്ല ബാറ്റിന് അരികിലൂടെ മൂളിപ്പറന്നത് നേരെ സ്ഞ്ജു സാംസണിന്റെ കൈകളില്‍. വിക്കറ്റ് ലഭിച്ചതു പോലെ അദ്ദേഹം ബോള്‍ മുകളിലേക്കെറിഞ്ഞ് ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.

ABHISHEK SHARMA

photocredit/jiohotstar

പക്ഷെ ബൗളര്‍ ഒവേര്‍ട്ടനോ, സിഎസ്‌കെയിലെ മറ്റു താരങ്ങളോ ക്യാച്ചിനായി അപ്പീല്‍ ചെയ്തുതുമില്ല. എന്നാല്‍ എഡ്ജുണ്ടെന്നു സഞ്ജുവിനു ഉറപ്പായിരുന്നു. അദ്ദേഹം റിവ്യു എടുക്കുകയു ചെയ്തു. തേര്‍ഡ് അംപയര്‍ റീപ്ലേ പരിശോധിച്ചപ്പോള്‍ ബാറ്റിനു അരികിലൂടെ ബോള്‍ കടന്നുപോകവെ അള്‍ട്രാ എഡ്ജില്‍ സ്‌പൈക്ക് കാണിക്കുകയും ചെയ്തു.

ഇതോടെ തേര്‍ഡ് അംപയര്‍ ഔട്ടും വിധിക്കുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ആ വിക്കറ്റ് കണ്ടപ്പോള്‍ ബൗളറായ ഒവേര്‍ട്ടന്‍ വണ്ടറടിക്കുക തന്നെ ചെയ്തു. സിഎസ്‌കെ താരങ്ങളും ആ വിക്കറ്റ് ശരിക്കും ആഘോഷിച്ചു.

കാരണം എസ്ആര്‍എച്ചിന്റെ റണ്ണൊഴുക്ക് തടയണമെങ്കില്‍ അവര്‍ക്കു ആ വിക്കറ്റ് ആവശ്യമായിരുന്നു. സഞ്ജുവിന്റെ ബ്രില്ല്യന്‍സ് കൊണ്യു മാത്രം ചെന്നൈക്കു ആഗ്രഹിച്ച വമ്പന്‍ വിക്കറ്റും ലഭിക്കുകയായിരുന്നു. 22 ബോളില്‍ ആറു ഫോറും നാലു സിക്‌സറുമടക്കമാണ് ഇഷാന്‍ 59 റണ്‍സ് അടിച്ചെടുത്ത് മടങ്ങിയത്.

Story first published: Saturday, April 18, 2026, 21:04 [IST]
Other articles published on Apr 18, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+