Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിക്‌സിനു പിറകെ പരാഗ് ചെയ്തതിങ്ങനെ!! മുന്‍ നായകനെ കളിയാക്കിയോ? സഞ്ജുവിന്റെ പ്രതികരണമറിയാം

ഗുവാഹത്തി: രാജസ്ഥാന്‍ റോയല്‍സിന്റെ സ്ഥിരം ഐപിഎല്‍ ക്യാപ്റ്റനെന്ന നിലയില്‍ സ്വപ്‌നതുല്യമായ തുടക്കമാണ് യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനു ലഭിച്ചിരിക്കുന്നത്. മുന്‍ നായകനും തങ്ങളുടെ ഐക്കണ്‍ താരവുമായ സഞ്ജു സാംസണുള്‍പ്പെട്ട ചെന്നൈ സൂപ്പര്‍ കിങിസിനെ എട്ടു വിക്കറ്റിന് പിങ്ക് ആര്‍മി നിഷ്പ്രഭരാക്കുകയായിരുന്നു.

തുടക്കം മുതല്‍ സമ്പൂര്‍ണ ആധിപത്യം നേടിയ ശേഷമാണ് കരുത്തരായ ചെന്നൈക്കു മേല്‍ റോയല്‍സ് അനായാസ വിജയം കൈക്കലാക്കിയത്. ഹോംഗ്രൗണ്ടുകളിലൊന്നായ ഗുവാഹത്തിയില്‍ ഇത്ര ഗംഭീരമായൊരു തുടക്കം റോയല്‍സ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും റോയല്‍സ് തന്നെയായിരുന്നു ബെസ്റ്റ് ടീം.

RIYAN PARAG IPL 2026

സഞ്ജു ഇത്തവണ കൂടെയില്ലെങ്കിലും അതു തങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നു അവര്‍ കാണിച്ചു തരികയും ചെയ്തു. അതിനിടെ ഈ മല്‍സരത്തിനിടെയുള്ള രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എന്താണ് സംഭവമെന്നറിയാം.

സഞ്ജുവിനെ കളിയാക്കി?

രാജസ്ഥാന്‍ റോയല്‍സിന്റെ റണ്‍ചേസില്‍ ബാറ്റിങിനിടെ റിയാന്‍ പരാഗിന്റെ ഒരു ആഹ്ലാദ പ്രകടനമാണ് സംഭവം. ഒമ്പതാം ഓവറില്‍ ധ്രുവ് ജുറേലിന്റെ പുറത്താവലിനു ശേശമാണ് നാലാം നമ്പറില്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ക്രീസിലെത്തിയത്. 128 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം പിന്തുടരവെ റോയല്‍സ് അപ്പോഴേക്കും മൂന്നു വക്കറ്റിന് 99 റ ണ്‍സെന്ന നിലയില്‍ വിജയമുറപ്പിച്ചു കഴിഞ്ഞിരുന്നു,

പരാഗ് ക്രീസിലെത്തുമ്പോള്‍ 24 റണ്‍സുമായി യശസ്വി ജയ്‌സ്വാളായിരുന്നു അപ്പോള്‍ ക്രീസില്‍. വലിയ റിസ്‌കുകളെടുക്കാതെയാണ് ജയ്‌സ്വാളും പരാഗും പിന്നീട് ഇന്നിങ്‌സുമായി മുന്നോട്ടുപോയത്. കാരണം ഒരുപാട് ബോളുകള്‍ ശേഷിക്കുന്നതിനാല്‍ അതിന്റെ ആവശ്യവുമില്ലായിരുന്നു.

11ാം ഓവര്‍ അഫ്ഗാനിസ്താന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദിനായിരുന്നു. ആദ്യത്തെ അഞ്ചു ബോളുകളില്‍ മൂന്നു സിംഗിളുകള്‍ മാത്രം. അവസാന ബോള്‍ ലെഗ്‌സ്റ്റംപ് ലൈനിലായിരുന്നു. ഒരു റിവേഴ്‌സ് സ്വീപ്പിനായിരുന്നു പരാഗിന്റെ ശ്രമം. അദ്ദേഹം ആഗ്രഹിച്ചതു പോലെ ബാറ്റില്‍ ബോള്‍ കൃത്യമായി തന്നെ കണക്ടാവുകയും ചെയ്തു.

ഡീപ്പ് എക്സ്രാ കവറിനു മുകളിലൂടെ ഈ ബോള്‍ നേരെ സിക്‌സറിലും കലാശിക്കുകയായിരുന്നു. പിന്നൊല സഞ്ജു സാംസണിന്റെ ട്രേഡ് മാര്‍ക്കായ മസില്‍ കാണിച്ചുള്ള ആഹ്ലാദ പ്രകടനമാണ് പരാഗ് നടത്തിയത്. വിക്കറ്റിനു തൊട്ടു പിന്നില്‍ സഞ്ജു ഉള്ളപ്പോഴായിരുന്നു ഇത്.

അല്‍പ്പസെക്കന്റുകള്‍ മാത്രമേ സഞ്ജുവിനെ അനുകരിക്കുന്ന തരത്തിലുളള ആ പോസ് അദ്ദേഹം കാാണിച്ചിള്ളൂ. സഞ്ജുവിനെ കളിക്കായുന്നതിനു വേണ്ടിയാണോ ഇങ്ങനെയൊരു ആക്ഷന്‍ പരാഗ് കാണിച്ചത് എന്ന കാര്യം വ്യക്തമല്ല. പക്ഷെ തന്റെ മുന്‍ ടീമംഗത്തിന്റെ ഈ ആഹ്ലാദപ്രകടനം ശ്രദ്ധിക്കുക പോലും ചെയ്യതെയാണ് അടുത്ത ഓവറിനുളള തയ്യാറെടുപ്പിനായി മലയാളി താരം ഓടിപ്പോയത്.

SANJU SAMSON

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയെങ്കിലും അതിനു അധിതം ആയുസ്സുണ്ടായില്ല. കോപ്പ് റൈറ്റ് പ്രശ്‌നം കാരണം ഈ വീഡിയോ ബ്ലോക്ക് ചെയ്യപ്പെടുകയായിരുന്നു.

സഞ്ജുവിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ട്രേഡ്മാര്‍ക്കായി തീര്‍ന്നആഘോഷ പ്രകടനമാണിത്. സെഞ്ച്വറിക്കു ശേഷമാണ് അദ്ദേഹം ഈ തരത്തില്‍ മുഷ്ടി ചുരുട്ടി മസില്‍ കാണിക്കുന്ന തരത്തില്‍ ആഹ്ലാദ പ്രകടനം നടത്താറുള്ളത്.

റോയല്‍സിനു വേണ്ടി ഐപിഎല്ലില്‍ കളിക്കവെ പല തവണ ഈ തരത്തിലുള്ള ആഹ്ലാദ പ്രകടനം നടതത്തുന്നത് നമ്മള്‍ കണ്ടിട്ടുള്ളതാണ്. പിന്നീട് ഇന്ത്യന്‍ കുപ്പായത്തില്‍ ടി20യിലും എകദിനത്തിലുമെല്ലാം സെഞ്ച്വറി അടിച്ചപ്പോഴും സഞ്ജുവിന്റെ ആഹ്ലാദ പ്രകടനം ഈ തരത്തില്‍ തന്നെയായിരുന്നു.

Story first published: Tuesday, March 31, 2026, 17:16 [IST]
Other articles published on Mar 31, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+