അടുത്ത വര്‍ഷത്തെ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള സഞ്ജു സാംസണിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ ശക്തമാവുകയാണ്. ഇത്രയും നാളുകളായി ഇതേക്കുറിച്ച് സഞ്ജു പ്രതികരണമൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിക്കെത്തിയപ്പോള്‍ അദ്ദേഹം ഇതേക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
ഐപിഎല്ലിന്റെ ട്രേഡിങ് വിന്‍ഡോയില്‍ സഞ്ജുവിനെ വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്നു സിഎസ്‌കെ ടീം മാനേജ്‌മെന്റ് ദിവസങ്ങള്‍ക്കു മുമ്പ് പരസ്യമായി തുറന്നു പറഞ്ഞുകഴിഞ്ഞു. ഇനി ഇതുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സുമായി ഔദ്യോഗികമായി ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ് അവര്‍. അധികം വൈകാതെ സഞ്ജുവിന്റെ കൂടൂമാറ്റം യാഥാര്‍ഥ്യമായേക്കുകയും ചെയ്യും.

screenshot: Instagram
ചെന്നൈയിലേക്കു മാറുമോ?
അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഒരു പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഐപിഎല്‍ ഭാവിയുമായി ബന്ധപ്പെട്ട് സഞ്ജു സാംസണ്‍ പ്രതികരിച്ചത്. മലയാളികളടക്കം നിരവധി ആരാധകരാണ് അദ്ദേഹത്തെ കാണാന്‍ ഇവിടെത്തിയത്. ഒരുകൂട്ടം ആരാധകര്‍ സഞ്ജുവിനെ വളയുകയും കുശലം പറയുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.
ഇക്കൂട്ടത്തിലുള്ള ചില ആരാധകരാണ് ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ബന്ധപ്പെടുത്തി പുറത്തുവരുന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് അദ്ദേഹത്തോടു ചോദിച്ചത്. സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റവുമായി ബന്ധപ്പെട്ട് ഒരുപാട് അഭ്യൂഹങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. അതില്‍ എന്തെങ്കിലും സത്യമുണ്ടോയെന്നായിരുന്നു ആരാധകിലൊരാളുടെ ചോദ്യം. അഭ്യൂഹങ്ങളില്‍ സത്യമുണ്ടെന്നോ, ഇല്ലെന്നോ പറയാതെ നിറഞ്ഞ ചിരി മാത്രമായിരുന്നു അപ്പോള്‍ സഞ്്ജുവിന്റെ മറുപടി. ഇതു കണ്ടപ്പോള്‍ കൂടി നിന്നവരിലും ചിരി പടര്‍ന്നു.
സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റത്തെക്കുറിച്ച് പ്രതികരിച്ച് സഞ്ജു, വിഡിയോ കാണാം
സഞ്ജൂ, നിങ്ങള്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിക്കുന്നതു കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്നായിരുന്നു മറ്റൊരു ആരാധകന്‍ അദ്ദേഹത്തോടു പറഞ്ഞത്. ഇതിനോടു ചിരി മാത്രമായിരുന്നു മലയാളി താരത്തിന്റെ പ്രതികരണം.
രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈയിലേക്കു ചേക്കേറുമെന്ന തരത്തില്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകളില്‍ കഴമ്പുണ്ടെന്നു തന്നെയാണ് സഞ്ജുവിന്റെ ഈ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. പക്ഷെ ഈ ട്രാന്‍സ്ഫര്‍ സംഭവിക്കണമെങ്കില്‍ ഇനിയുമൊരുപാട് കാര്യങ്ങള്‍ അനുകൂലമായി വരേണ്ടതുണ്ട്് എന്ന കാരണത്താലാവാം അദ്ദേഹം കൂടുതലായൊന്നും പ്രതികരിക്കാക്കതെന്നും കരുതേണ്ടി വരും.
സഞ്ജുവിനു ഉപദേശം
രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള കൂടുമാറ്റത്തെക്കുറിച്ച് ചോദിക്കുക മാത്രമല്ല ചില ഉപദേശങ്ങളും സഞ്ജു സാംസണിനു നല്‍കാന്‍ ആരാധകര്‍ മടിച്ചില്ല. ഇവയില്‍ പലതിനോടും ചിരി തന്നെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചുരുക്കം ചില വാക്കുകളിലൂടൈ ഇടയ്ക്കു ഇവയോടു പ്രതികരിക്കുകയും ചെയ്തു.

എവിടെ പോയാലും ക്യാപ്റ്റനായി തുടരണമെന്നായിരു ചുറ്റും കൂടി നിന്ന ആരാധകരലില്‍ ഒരാള്‍ മലയാളത്തില്‍ സഞ്ജുവിനോടു പറഞ്ഞത്. ഇതിനോടും അദ്ദേഹം ചിരിക്കുക മാത്രമാണ് ചെയ്തത്. ക്യാപ്റ്റന്‍സിയാണ് നിങ്ങളില്‍ ഏറ്റവും ഇഷ്ടമെന്നും അതൊരിക്കലും വിട്ടുകൊടുക്കരുതെന്നും ആരാധകന്‍ സഞ്ജുവിനോടു അഭ്യര്‍ഥിക്കുകയും ചെയ്തു. ശരിയെന്ന തരത്തില്‍ ചിരിയോടെ തലയാട്ടുക മാത്രമാണ് കേരളാ താരം ചെയ്തത്.
നിങ്ങളൊരു പുതിയ ടീമിലേക്കു പോവുകയാണെങ്കില്‍ ക്യാപ്റ്റനാവുന്നതിനു മുമ്പ് അവരുടെ സംസ്‌കാരം എങ്ങനെയാണെന്നു ആദ്യം അറിയേണ്ടതുണ്ട്. അതു വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണെന്നായിരുന്നു മറ്റൊരു ആരാധകന്‍ സഞ്ജുവിനോടു പറഞ്ഞത്.
ഇത് ശ്രദ്ധയോടെ കേട്ടുനിന്ന അദ്ദേഹം തലയാട്ടുകയും ചെയ്തു. പലരില്‍ നിന്നുമുള്ള ഈ ഉപദേശങ്ങളെല്ലാം കേട്ടതിനു ശേഷം ഈ ചര്‍ച്ചകളെല്ലാം തനിക്കിഷ്ടമാണെന്നും അതുപോലെ തന്നെ പോവട്ടെയെന്നുമാണ് ചിരിയോടെ സഞ്ജു പറഞ്ഞത്.