Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജു 'സെഞ്ച്വറി' സാംസണ്‍!! ലോകകപ്പിലെ ഫോം വീണ്ടെടുത്തതെങ്ങനെ? ഇതാ കാരണം

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കുപ്പായം ചേരില്ലെന്നു വിമര്‍ശിച്ചവരുടെ വായടപ്പിച്ചു കൊണ്ട് കിടിലന്‍ സെഞ്ച്വറിയുമായി സഞ്ജു സാംസണിന്റെ ഗംഭീര തിരിച്ചുവരവ്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള പോരാട്ടത്തില്‍ വെറും 52 ബോളുകളിലായിരുന്നു അദ്ദേഹം കരിയറിലെ നാലാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 14 ഫോറുകളും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്.

26 ബോളില്‍ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിലെ മഞ്ഞക്കുപ്പായത്തിലെ കന്നി ഫിഫ്റ്റി കുറിച്ച സഞ്ജു അടുത്ത 26 ബോളില്‍ തന്നെ അടുത്ത ഫിഫ്റ്റിയും അതോടൊപ്പം മൂന്നക്കവും തികയ്ക്കുകയായിരുന്നു. 56 ബോളില്‍ 115 റണ്‍സുമായി സിഎസ്‌കെയ്ക്കു വേണ്ടി അദ്ദേഹം പുറത്താവാതെ നില്‍ക്കുകയും ചെയ്കു. 15 ഫോറും നാലു സിക്‌സുമടക്കമാണത്.

SANJU SAMSON

അഞ്ചു വര്‍ഷത്തെ ഗ്യാപ്പിനൊടുവിലാണ് മലയാളി സൂപ്പര്‍ താരം വീണ്ടുമൊരു സെഞ്ച്വറി തന്റെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തത്. ഐപിഎല്‍ കരിയറിലെ സഞ്ജുവിന്റെ കരിയറിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി കൂടിയാണ് ചെപ്പോക്കില്‍ പിറന്നത്.

2019ലെ ടൂര്‍ണമെന്റില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഹൈദരാബാദില്‍ 55 ബോളില്‍ നേടിയസെഞ്ച്വറി റെക്കോര്‍ഡാണ് അദ്ദേഹം പഴങ്കഥയാക്കിയത്. സിഎസ്‌കെയിലെ ആദ്യ മൂന്നു കളിയിലെയും ഫ്‌ളോപ്പ് ഷോയ്‌ക്കൊടുവിലാണ് സഞ്ജു തന്റെ തനിനിറം പുറത്തെടുത്തത്.

ഫോമിന്റെ രഹസ്യമെന്ത്?

രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു എത്തിയ ശേഷം ആദ്യത്തെ മൂന്നു കളിയിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സഞ്ജു സാംസണിനു കഴിഞ്ഞില്ല.

മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനെതിരേ 6, പഞ്ചാബ് കിങ്‌സിനെതിരേ 7, റോയല്‍ ചാലഞ്ചേഴ്‌സ് ബെംളൂരുവിനെതിരേ 9 റണ്‍സ് എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

ഇതോടെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം സഞ്ജു നേരിടുകയും ചെയ്തു. റോയല്‍സില്‍ നിന്നും അദ്ദേഹത്തെ ട്രേഡില്‍ വാങ്ങാനുള്ള സിഎസ്‌കെയുടെ തീരുമാനവും ചോദ്യം ചെയപ്പെട്ടു. പക്ഷെ ഇപ്പോള്‍ ഗംഭീര സെഞ്ച്വറിയുമായി സഞ്ജു ഉയിര്‍ത്തെഴുന്നേറ്റതോടെ വിമര്‍ശിച്ചവര്‍ക്കെല്ലാം ഉത്തരം ലഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ട അതേ സഞ്ജുവിനെയാണ ഈ കളിയിലും കണ്ടത്. ലോകപ്പിനു ശേഷം അദ്ദേഹത്തെ അതേഫോമില്‍ കണ്ട മല്‍സരം ഇതു തന്നെയാണന്നു നിസംശയം പറയാം.

SANJU SAMSON

യഥാര്‍ഥത്തില്‍ തുടര്‍ച്ചയായ മൂന്ന് ഫ്‌ളോപ്പ് ഷോയ്ക്കു ശേഷം സഞ്ജുവിനെ ഫോം തിരിച്ചുപിടിക്കാന്‍ സഹായിച്ചത് ചെറിയൊരു ബ്രേക്കാണെന്നു ഉറപ്പിച്ച് പറയാം. ഈ മാസം അഞ്ചിനായിരുന്നു ആര്‍സിബിയുമായി സിഎസ്‌കെയുടെ മൂന്നാം റൗണ്ട് പോരാട്ടം. അതിനുശേഷം അഞ്ചു ദിവസത്തെ വലിയൊരു ബ്രേക്ക് ടീമിനു ലഭിച്ചിരുന്നു.

ഈ സമയത്തു സിഎസ്‌കെ വിട്ട സഞ്ജു നേരേ കേരളത്തിലേക്കു വരികയും ചെയ്തു. കോഴിക്കോട്ടുള്‍പ്പെടെ അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കുറച്ചു ദിവസം കുടുംബത്തോടൊപ്പം സുഹൃത്തുകള്‍ക്കൊപ്പവും ചെലവഴിച്ച ശേഷമാണ് സഞ്ജു സിഎസ്‌കെയില്‍ മടങ്ങിയെത്തിയത്.

ഈ ബ്രേക്കിനു ശേഷം പുതിയൊരു സഞ്ജുവിനെയാണ് ഡിസിക്കെതിരേ നമ്മള്‍ കണ്ടത്. നേരിട്ട ആദ്യ ബോളില്‍ തന്നെ മൂന്നു റണ്‍സുമായി അക്കണ്ട് തുറന്ന അദ്ദേഹം തുടക്കം മുതല്‍ മികച്ച താളത്തിലുമാണ് കാണപ്പെട്ടത്. ആ അഞ്ചു ദിവസത്തെ ബ്രേക്ക് സഞ്ജുവിന്റെ മാനസികാവസ്ഥയില്‍ അത്ര മാത്രം വലിയ മാറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Story first published: Saturday, April 11, 2026, 21:52 [IST]
Other articles published on Apr 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+