Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഉറപ്പിച്ച സിക്‌സ്, പക്ഷെ സഞ്ജു ഔട്ട്!! എന്തൊരു ക്യാച്ച്, ടീമടിച്ചത് 246 പ്ലസ്; വീഡിയോ

ചെന്നൈ: ഐപിഎല്ലിന്റെ 19ാം സീസണിനു മുന്നോടിയായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രാക്ടീസ് മാച്ച് വീഡിയോ ഒടുവില്‍ പുറത്തു വന്നിരിക്കുകയാണ്. മല്‍സരത്തിന്റെ ഹൈലൈറ്റ്‌സ് വീഡിയോയാണ് സിഎസ്‌കെ അവരുടെ സോഷ്യല്‍ മീഡിയ ഹാന്റിലിലൂടെ പങ്കുവച്ചത്. ഇതോടെ കഴിഞ്ഞ ഒരാഴ്ചയോളമായുള്ള ആരാധകരുടെ കാത്തിരിപ്പും അവസാനിച്ചിരിക്കുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇന്‍ട്രാ സ്‌ക്വാഡ് മാച്ചില്‍ രണ്ടു ഗ്രൂപ്പുകളിലായി തിരിഞ്ഞ് സിഎസ്‌കെ ഏറ്റുമുട്ടിയത്. ഈ മല്‍സരം ആരാധകര്‍ കൂടുതല്‍ ശ്രദ്ധിക്കാനുള്ള കാരണം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ സാന്നിധ്യമായിരുന്നു. സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ അദ്ദേഹം ആദ്യമായി കളിക്കാനിറങ്ങിയ അനൗദ്യോഗിക മല്‍സരമാണിത്.

SANJU SAMSON

photocredit/Chennai Super Kings

ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു ഗംഭീര ഫോമിലാണ് കാണപ്പെട്ടത്. വളരെ അഗ്രസീവായി ബാറ്റ് വീശിയ അദ്ദേഹം കഴിഞ്ഞ ടി20 ലോകകപ്പിലെ ഫോം ആവര്‍ത്തിക്കുകയായിരുന്നുന്നു. റണ്‍മഴ കണ്ട ഈ പരിശീലന മല്‍സരത്തിലെ പ്രധാന സംഭവങ്ങള്‍ നോക്കാം.

തകര്‍ത്തടിച്ച് ധോണി

ചെന്നൈ സപ്പര്‍ കിങ്‌സിന്റെ ഇന്‍ട്രാ സ്‌ക്വാഡ് പ്രാക്ടീസ് മാച്ചില്‍ റുതുരാജ് ഗെയ്ക്വാദും സഞ്ജു സാംസണും ഒരേ ടീമിനായാണ് കളിക്കാനിറങ്ങിയത്. മല്‍സരത്തില്‍ ടീമിനായി വിക്കറ്റ് കാത്തതും സഞുജുവാണ്. ആദ്യം ബൗളിങാണ് റുതുവിനും ടീമിനും ലഭിച്ചത്.

സിഎസ്‌കെയുടെ പ്രാക്ടീസ് മാച്ചിന്റെ വീഡിയോ കാണാം

ഇതിഹാസ താരവും മുന്‍,നായകന്‍ എംഎസ് ധോണി, ശിവം ദുബെ തുടങ്ങിയവരെല്ലാം ബാറ്റിങിറങ്ങിയ ടീമിന്റെ ഭാഗത്തായിരുന്നു. അല്‍പ്പം വൈകി ക്രീസിലെത്തിയ ധോണി തകര്‍പ്പന്‍ ഫോമിലായിരുന്നു. നിരവധി വമ്പന്‍ സിക്‌സറുകളും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും വന്നു. ദുബെയും മോശമാക്കിയില്ല. സ്ഥിരം ശൈലിയിലുള്ള ചില കൂറ്റന്‍ ഷോട്ടുകളും അദ്ദേഹം പറത്തി.

ആദ്യം ബാറ്റിങിനിയക്കെപ്പെട്ട അവര്‍ 222 റണ്‍സാണ് 20 ഓവറില്‍ സ്‌കോര്‍ ചെയ്തതെന്നാണ് വ്യക്തമാവുന്നത്. പക്ഷെ ഓരോ താരങ്ങളുടെ വ്യക്തിഗത സ്‌കോറിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

സഞ്ജുവിന്റെ പുറത്താവല്‍

റണ്‍ചേസില്‍ റുതുരാജ് ഗെയ്ക്വാദും സഞ്ജു സാംസണുാണ് ഓപ്പണിങില്‍ ഇറങ്ങിയത്. പരസ്പരം മല്‍സരിച്ച് ഇരുവരും അതിവേഗത്തില്‍ റണ്‍സ് വാരികൂട്ടി. സഞ്ജുവാണ് കൂടുതല്‍ അപകടകാരിയായാണ് കാണപ്പെട്ടത്. റുതുരാജ് തുടക്കത്തില്‍ അത്ര അഗ്രസീവായിരുന്നില്ലെങ്കിലും പിന്നീട് വമ്പന്‍ ഷോട്ടുകളുമായി കളം നിറഞ്ഞു.

സ്പിന്നര്‍മാരായ അക്കീല്‍ ഹൊസെയ്ന്‍, ശ്രോയസ് ഗോപാല്‍, മീഡിയം പേസര്‍ ശിവം ദുബെ എന്നിവര്‍ക്കെതിരേയെല്ലാം സഞ്ജു കൂറ്റന്‍ സിക്‌സറുകളടിക്കുന്നത് ഹൈലൈറ്റ്‌സ് വീഡിയോയിലുണ്ട്. കൂടുതലും ബൗളറുടെ തലയ്ക്കു മുകളിലൂടെ സ്‌ട്രെയ്റ്റ് ഷോട്ടുകളായിരുന്നു.

ദുബെയ്‌ക്കെതിരേ മലയാളി താരത്തിന്റെ മനോഹരമായ ഒരു കട്ട് ഷോട്ട് ബൗണ്ടറി കടന്നപ്പോള്‍ പുറത്ത് എംഎസ് ധോണിയാണ് അതു ഫീല്‍ഡ് ചെയ്തതത്. റുതുരാജാണ് ആദ്യം പുറത്തായത്. അക്കീലിന്റെ ബൗളിങില്‍ വിക്കറ്റിനു പിന്നില്‍ ഉര്‍വില്‍ പട്ടേലാണ് അനായാസ ക്യാച്ചെടുത്തത്. തുടര്‍ന്ന് ആയുഷ് മാത്രെ ക്രീസിലെത്തി.

CSK MATCH

photocredit/Chennai Super Kings

അധികം വൈകാതെ തന്നെ സഞ്ജുവും വീണു. പേസര്‍ അമാന്‍ ഖാനെതിരേ ഒരു വമ്പന്‍ ഷോട്ടിനായിരുന്നു ശ്രമം. പക്ഷെ ലോങ് ഓഫില്‍ ബൗണ്ടറി ലൈനിന് തൊട്ടരികെ പേസര്‍ ഗുര്‍ജപ്‌നീത് സിങ് ഒരു വണ്ടര്‍ ക്യാച്ചിലൂടെ സഞ്ജുവിനെ മടക്കി.

വായുവില്‍ തന്റെ ഇടുവശത്തേക്കു ചാടിയുയര്‍ന്ന് ഗുര്‍ജപ്‌നീത് ഇരുകൈകള്‍ കൊണ്ടും അതു പിടികൂടിയ ശേഷം ബൗണ്ടറി ലൈനിന് പുറത്തേക്കു ചാടിപ്പോവാതെ കൃത്യമായി അകത്തു തന്നെ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. അല്‍പ്പമൊന്നു പാളിയിരുന്നെങ്കില്‍ അതു സിക്‌സറാവുമെന്നുറപ്പായിരുന്നു.

എത്ര റണ്‍സാണ് സഞ്ജു നേടിയതെന്നു വ്യക്തമല്ല. ഫിഫ്റ്റി പ്ലസ് റണ്‍സെങ്കിലും അദ്ദേഹം സ്‌കോര്‍ ചെയ്തു കാണുമെന്നുറപ്പിക്കാം. റുതുരാജിന്റെ ടീം 222 റണ്‍സെന്ന ലക്ഷ്യം കടന്നിട്ടും ബാറ്റിങ് തുടരുകയായിരുന്നു. 18 ഓവറില്‍ തന്നെ ടീം സ്‌കോര്‍ 246ലെത്തിയെന്നു വീഡിയോയില്‍ കാണിക്കുകയും ചെയ്യുന്നുണ്ട്.

Story first published: Saturday, March 28, 2026, 13:43 [IST]
Other articles published on Mar 28, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+