Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: രോഹിത്തിന്റ 'കൊടും ചതി'!! കുല്‍ദീപും ഡിസിയും കെണിയില്‍ വീണു, സംഭവിച്ചതറിയാം

ഡല്‍ഹി: കരുത്തരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ആറു വിക്കറ്റുകള്‍ക്കു തകര്‍ത്ത് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറിയിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ആറു വിക്കറ്റിന്റെ ഉജ്ജ്വല ജയമാണ് ഡിസി കൈക്കലാക്കിയത്.

അതിനിടെ ഈ കളിയില്‍ ഡിസിക്കും സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനും മുംബൈയുടെ മുന്‍ ഇതിഹാസ നായകന്‍ രോഹിത് ശര്‍മ പണി കൊടുത്ത സംഭവമാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. എന്താണ് സംഭവമെന്നു നോക്കാം.

KULDEEP ROHIT IPL 2026

ഡിസിയെ പറ്റിച്ച രോഹിത്

മുംബൈ ഇന്ത്യന്‍സിന്റെ ഇന്നിങ്‌സിലെ ഒമ്പതാം ഓവറിലായിരുന്നു രസകരമായ സംഭവം. രണ്ടു വിക്കറ്റിനു 61 റണ്‍സെന്ന നിലയിലാണ് മുംബൈ എട്ടോവറുകള്‍ പൂര്‍ത്തിയാക്കിയത്. 28 റണ്‍സുമായി രോഹിത് ശര്‍മയും 23 റണ്ണെടുത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായിരുന്നു അപ്പോള്‍ ക്രീസില്‍.

ഒമ്പതാം ഓവറില്‍ ബൗള്‍ ചെയ്യാനെത്തിയത് സ്റ്റാര്‍ ലെഗ് സ്പിന്നര്‍ കുല്‍ദീപ് യാദവാണ്. ആദ്യ ബോള്‍ മിഡ് വിക്കറ്റിലേക്കു കളിച്ച് സുര്യ സിംഗിളെടുത്തു. അടുത്ത ബോളില്‍ രോഹിത്തും സിംഗിള്‍ നേടി. ലോങ് ഓണ്‍ ഏരിയയിലേക്കായിരുന്നു ഷോട്ട്. മൂന്നാമത്തെ ബോളില്‍ സൂര്യയും സിംഗിളെടുത്തപ്പോള്‍ പിന്നാലെ രോഹിത്തിന്റെ ബൗണ്ടറി.

കവര്‍ ഏരിയയിലൂടെയാണ് കിടിലനൊരു ഡ്രൈിലൂടെ ഹിറ്റ്മാന്‍ നാലു റണ്‍സ് കണ്ടെത്തിയത്. അടുത്ത ബോളില്‍ രോഹിത് സ്വീപ്പിമു ശ്രമിച്ചെങ്കിലും കണക്ടായില്ല. പിന്നാലെ ക്യാച്ചിനായി കുല്‍ദീപിന്റെയും ഡിസി താരങ്ങളുടെയും ശക്തമായ അപ്പീല്‍. ക്യാച്ചിനു വേണ്ടിയിരുന്നു ഇത്. ബോള്‍ ബാറ്റിലാണോ, പാഡിലാണോ കൊണ്ടതെന്നു വ്യക്തമല്ലായിരുന്നു. പക്ഷെ ഒരു ശബ്ദം തീര്‍ച്ചയായും കേട്ടിരുന്നു.

ഇതായിരുന്നു കുല്‍ദീപും വിക്കറ്റിനു പിന്നില്‍ കെഎല്‍ രാഹുലുമെല്ലാം ശക്തമായ അപ്പീല്‍ ചെയ്യാനുള്ള കാരണം. ഇതിനു പിന്നാലെ രോഹിത് പുറത്തായെന്ന പോലെ നടന്നു പോവു്ന്നതും കണ്ടു. ഡിസിയുടെ അപ്പീല്‍ അംപയര്‍ തള്ളി.

KULDEEP ROHIT

എന്നാല്‍ രോഹിത് ക്രീസ് വിടാനൊരുങ്ങുന്നതു കണ്ടതോടെ കുല്‍ദീപിനെയും ഡിസി ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലിനെയുമെല്ലാം സംശയത്തിലുമാക്കി. അതു ശരിക്കും ഔട്ട് തന്നെയാവാമെന്ന് ഉറപ്പിച്ച അക്ഷര്‍ റിവ്യുവും എടുക്കുകയായിരുന്നു.

പക്ഷെ റീപ്ലേ പരിശോധിച്ചപ്പോള്‍ ബാറ്റിലും ഗ്ലാസുകളിലൊന്നും എഡ്ജില്ലെനും പാഡിലാണാണ് ബോള്‍ ഉരസിയതെന്നും തെളിഞ്ഞു. തുടര്‍ന്ന് എല്‍ബിഡബ്ല്യുവിനുള്ള സാധ്യത കൂടി തേര്‍ഡ് അംപയര്‍ പരിശോധിച്ചെങ്കിലും അതും നെഗറ്റിവായതോടെ ഡിസിയുടെ റിവ്യു അംപയര്‍ തള്ളുകയും ചെയ്തു.

പിന്നീട് മുംബൈയുടെ ഇന്നിങ്‌സിനു ശേഷമുള്ള ബ്രേക്കില്‍ ബ്രോഡ്കാസ്റ്റര്‍മാരോടു സംസാരിക്കവെ രോഹിത് ഇതേക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. കുല്‍ദീപിനെ സംശയത്തിലാക്കുന്നതിനു വേണ്ടിയാണ് താന്‍ പോവാന്‍ ശ്രമിച്ചതെന്നു അദ്ദേഹം തന്നെ സമ്മതിക്കുകയും ചെയ്തു.

കുല്‍ദീപിനെ എനിക്കു വളരെ നന്നായി അറിയാം. അവനു ഡിആര്‍എസ് എടുക്കാനിഷ്ടമാണ്. അവിടെ ഞാനും ഒരു ഭാഗ്യപരീക്ഷണത്തിനാണ് ശ്രമിച്ചത്. ഞാന്‍ അവിടെ നടക്കുകയാണ് ചെയ്തത്.

50-50 ചാന്‍സാണെങ്കില്‍ കുല്‍ദീപിന് റിവ്യു എടക്കാനിഷ്ടമാണെന്നറിയാം. അതുകൊണ്ടു തന്നെ ഞാന്‍ അവിടെ ഭാഗ്യം പരീക്ഷിക്കുകയയിരുന്നു. അതു ഞങ്ങള്‍ക്കു അനുകൂലമായും വന്നുവെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, April 4, 2026, 20:37 [IST]
Other articles published on Apr 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+