For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: റണ്‍ചേസിന് മുമ്പ് തടഞ്ഞ് അംപയര്‍, കലികയറി രോഹിത് !! സംഭവമിങ്ങനെ, വീഡിയോ

മുംബൈ: ടി20 ക്രിക്കറ്റില്‍ ഇനിയുമൊരു അങ്കത്തിനു തനിക്കു ബാല്യമുണ്ടെന്നു തെളിയിച്ചാണ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഇതിഹാസ താരം രോഹിത് ശര്‍മ അഴിഞ്ഞാടിയത്. വാംഖഡെയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ തകര്‍ത്ത് മുംബൈ തുടങ്ങിയപ്പോള്‍ അതിനു ചുക്കാന്‍ പിടിച്ചവരില്‍ ഒരാള്‍ ഹിറ്റ്മാനാണ്.

200ന് മുകളില്‍ സ്‌ക്ക്രൈ് റേറ്റില്‍ ബാറ്റ് വീശിയ രോഹിത് വെറും 38 ബോളില്‍ 78 റണ്‍സ് അടിച്ചെടുത്താണ് ക്രീസ് വിട്ടത്. ആറു വീതം ഫോറുകളും സിക്‌സറുമടക്കമായിരുന്നു ഇത്.

ഓപ്പണിങ് പങ്കാളിയായ റയാന്‍ റിക്കെല്‍റ്റണില്‍ നിന്നും ഗംഭീര പിന്തുണ അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു. തന്റെ വിന്റേജ് കാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഫിറ്റ്‌നസും ചടുലതയുമെല്ലാം രോഹിത്തിന്റെ ഇന്നിങ്‌സില്‍ കാണാമായിരുന്നു.

ROHIT SHARMA BAT

photocredit/Jiohotstar

അതിനിടെ ഈ മല്‍സരത്തില്‍ റണ്‍ചേസിനായി ഇറങ്ങും മുമ്പ് അംപയര്‍ തടഞ്ഞു നിര്‍ത്തിയതില്‍ രോഹിത് ക്ഷുഭിതനായി കാണപ്പെട്ട വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എന്തായിരുന്നു യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നും രോഹിത്തിനെ തടയാനുള്ള കാരണം എന്താണെന്നുമറിയാം.

അംപയര്‍ തടഞ്ഞതെന്തിന്?

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിനിടെയാണ് ബാറ്റിങിനെത്തുമ്പോള്‍ താരങ്ങളുടെ ബാറ്റ് അംപയര്‍മാര്‍ പരീക്ഷിക്കുന്ന ഗെയ്ജ് ടെസ്റ്റിന് (Guage Test) തുടക്കമിട്ടത്. ഓരോ താരങ്ങളും നിയപ്രകാരം അനുവദിക്കപ്പെട്ട അളകുകോലുള്ള ബാറ്റ് തന്നെയാണോ ഉപയോഗിക്കുന്നതെന്നു ഉറപ്പ് വരുത്തുന്നതിനു വേണ്ടിയായിരുന്നു.

ഇതേ തുടര്‍ന്ന് കഴിഞ്ഞ ഐപിഎല്ലിനിടെ പുതുതായി ക്രീസിലെത്തുന്ന ഏതൊരു താരത്തിന്റെയും ബാറ്റ് അംപയര്‍മാരില്‍ ഒരാള്‍ പരിശോധിക്കുന്നത് സ്ഥിരം കാഴ്ചയാവുകയും ചെയ്തു. നിയമ പ്രകാരം ബാറ്റിന്റെ ആഴം 2.68 ഇഞ്ചിനു മുകളിലും വീതി 4.33 ഇഞ്ചിനു മുകളിലും പോവാന്‍ പാടില്ല. എഡ്ജ് 1.61ന് ഇഞ്ചിനും എഡ്ജിലെ കര്‍വ് 0.20 ഇഞ്ചില്‍ കൂടുകലും ചെയ്യരുത്.

രോഹിത് ശര്‍മയുടെ ബാറ്റ് പരിശോധിക്കുന്ന അംപയര്‍. വീഡിയോ കാണാം

കഴിഞ്ഞ തവണ ഈ പരിശോധനയില്‍ സുനില്‍ നരെയ്ന്‍, ആന്‍ട്രിച്ച് നോര്‍ക്കിയ എന്നിവര്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. ഈ സീണിലും നിയമവുമായി മുന്നോട്ടു പോവാന്‍ തന്നെയാണ് ഐപിഎല്‍ ഭരണസമിതി തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ആദ്യ കളി മുതല്‍ പരിശോധയയും കര്‍ശനമാണ്.

അതേസമയം, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ 221 റണ്‍സിന്റെ വലിയ ലക്ഷ്യം ചേസ് ചെയ്യാന്‍ റയാന്‍ റിക്കെല്‍റ്റണിനൊപ്പം ഗ്രൗണ്ടില്‍ ഇറങ്ങാനിരിക്കെയാണ് രോഹിത്തിനെ അപയര്‍മാരില്‍ ഒരാള്‍ പിടിച്ചുനിര്‍ത്തിയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ബാറ്റ് വാങ്ങി തിരിച്ചും മറിച്ചും പരിശോധിക്കുകയും ചെയ്തു. പക്ഷെ ഈ പരിശോധന അല്‍പ്പം നീണ്ടതോടെ രോഹിത്തിന് ഇതു അത്ര രസിച്ചില്ല.

ROHIT SHARMA

പ്രതീക്ഷിച്ചതിനേക്കാള്‍ സമയമെടുത്താണ് ബാറ്റ് പരിശോധിച്ച ശേഷം അതു അംമയര്‍ രോഹിത്തിനു തിരികെ നല്‍കിയത്. പക്ഷെ തന്നെ ഈ തരത്തില്‍ സംശയാലുക്കളുടെ ലിസ്റ്റില്‍ പെടുത്തിയതു പോലെ ഏറെനേരം തടഞ്ഞുവച്ചതില്‍ അദ്ദേഹത്തിനു ദേഷ്യവും നിരാശയുമുണ്ടെന്നു മുഖഭാവത്തില്‍ നിന്നും ശരീര ഭാഷയില്‍ നിന്നും പ്രകടമായിരുന്നു.

അംപയറില്‍ നിന്നും ബാറ്റ് തിരികെ ലഭിച്ച ശേഷം ഗ്രൗണ്ടിലേക്കു പ്രവേശിക്കവെ രോഹിത് ഈ അംപയറോടു എന്തോ പറയുന്നതും വീഡിയോയില്‍ കാണാം. പക്ഷെ അദ്ദേഹം എന്താണ് സംസാരിച്ചതെന്നു ദൃശ്യങ്ങളില്‍ നിന്നും വ്യക്തവുമല്ല.

തുടക്കത്തില്‍ തന്നെയുള്ള ഈ കല്ലുകടിയുടെ അരിശം തന്നെയാവാം പിന്നീട് ബാറ്റിങില്‍ കെകെആറിനെതിരേ രോഹിത് പുറത്തെടുത്തതെന്നും സംശയിക്കേണ്ടി വരും. കാരണം അത്രമാത്രം അഗ്രസീവായാണ് കെകെആര്‍ ബൗളര്‍മാരെ അദ്ദേഹം അടിച്ച് പഞ്ഞിക്കിട്ടത്.

Story first published: Monday, March 30, 2026, 19:02 [IST]
Other articles published on Mar 30, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+