Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രേയസിന്റെ വണ്ടര്‍ ക്യാച്ച്, ഡഗൗട്ടില്‍ രോഹിത് ചെയ്തതിങ്ങനെ!! സൂര്യയുടെ മുഖത്ത് ഒറ്റ ഭാവം; വീഡിയോ

മുംബൈ: ക്വിന്റണ്‍ ഡികോക്കിന്റെ മിന്നും സെഞ്ച്വറിയിലേറി പഞ്ചാബ് കിങ്‌സിനു 196 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു (115*) ശേഷം ഈ സീസണില്‍ സെഞ്ച്വറി കുറിച്ച രണ്ടാമത്തെ താരമായും അദ്ദേഹം മാറിയിരിക്കുകയാണ്. 60 ബോളില്‍ എട്ടു ഫോറും ഏഴു സിക്‌സുമടക്കം പുറത്താവാതെ 112 റണ്‍സാണ് ഡികോക്ക് ചെയ്തത്.

അതിനിടെ ഈ മാച്ചിലെ ഒരു വണ്ടര്‍ ക്യാച്ചും അതിനോടു മുംബൈ ടീമിന്റെ ഡഗൗട്ടില്‍ രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും പ്രതികരണവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെയാണ് പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ ഒരു അവിശ്വസനീയ ക്യാച്ചിലൂടെ മടക്കിയത്.

SHREYAS IYER CATCH

ഹാര്‍ദിക്കിന്റെ പുറത്താവല്‍

മുംബൈ ഇന്ത്യന്‍സിന്റെ 18ാം ഓവറിലായിരുന്നു ഹാര്‍ദിക് പാണ്ഡ്യക്കു ക്രീസ് വിടേണ്ടി വന്നത്. ഉറപ്പായും സിക്‌സര്‍ ലഭിക്കേണ്ടിയിരുന്ന ഷോട്ടാണ് ശ്രേയസ് അയ്യരും സാവിയര്‍ ബാര്‍ലെറ്റും സംയുക്തമായുള്ള ക്യാച്ചിലൂടെ വിക്കറ്റാക്കി മാറ്റിയത്. മൂന്നു വിക്കറ്റിനു 169 റണ്‍സെന്ന നിലയിലാണ് 18ാം ഓവര്‍ മുംബൈ ആരംഭിച്ചത്.

101 റണ്‍സോടെ ക്ലിന്റണ്‍ ഡികോക്കും ഒമ്പതു ബോളില്‍ എട്ടു റണ്‍സെടുത്ത ഹാര്‍ദിക്കുമായിരുന്നു അപ്പോള്‍ ക്രീസില്‍. മാര്‍ക്കോ യാന്‍സണാണ് പഞ്ചാബിനായി 18ാം ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. ആദ്യ ബോളില്‍ തന്നെ സിക്‌സര്‍ പറത്തിയാണ് യാന്‍സണിനെ ഹാര്‍ദിക് വരവേറ്റത്.

ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കിയ ക്യാച്ചിന്റെ വീഡിയോ കാണാം

ബാക്ക് ഓഫ് ലെങ്ത്ത് ബോളിനെ സ്‌ട്രെയ്റ്റ് ഷോട്ടിലൂടെയാണ് അദ്ദേഹം ഗ്രൗണ്ടിനു പുറത്തേക്കു അടിച്ചിട്ടത്. അടുത്ത ബോളില്‍ റണ്ണൊന്നുമില്ല. മൂന്നാമത്തെ ബോളില്‍ വീണ്ടും സമാനമായൊരു ഷോട്ട്. ബൗളറുടെ തലയ്ക്കു മുകളിലൂടെ ഒറ്റക്കൈയന്‍ ഷോട്ടാണ് ഹാര്‍ദിക് തൊടുത്തത്.

SHREYAS IYER CATCH

photocredit/Jiohotstar

എന്നാല്‍ ലോങ് ഓഫില്‍ തന്റെ ഇടതു വശത്തേക്കു ഓടിയ ശ്രേയസ് ബൗണ്ടറി ലൈനിനു പുറത്തേക്കു വായുവില്‍ പറന്നുയര്‍ന്ന് ബോള്‍ കൈക്കലാക്കിയ ശേഷം താഴെ വീഴും മുമ്പ് ബോള്‍ അകത്തേക്കുും ത്രോ ചെയ്തു. കാത്തുനിന്ന സേവ്യര്‍ ബാര്‍ലെറ്റിനു വളരെ അനായാസം അതു കൈയ്ക്കുള്ളിലാക്കുക മാത്രമേ വേണ്ടിയിരുന്നുള്ളൂ.

ഈ സീസണില്‍ ഇതുവരെ കണ്ടതില്‍ ബെസ്‌റ്റെന്നു തന്നെ ഇതിനെ വിളിക്കാം. മുംബൈ ടീമിന്റെ ഡഗൗട്ടിനു തൊട്ടരികെ വച്ചായിരുന്നു ശ്രേയസിന്റെ ഈ സാഹസിക ക്യാച്ച്. ശ്രേയസിന്റെ ഈ പറക്കും ക്യാച്ച് ഏറ്റവുമടുത്ത് നിന്ന് വീക്ഷിച്ചയാള്‍ ഡൗട്ടിലിരുന്ന രോഹിത്തും തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന സൂര്യകുമാര്‍ യാദവും കൂടിയായിരുന്നു.

ശ്രേയസ് അതു പറന്നു പിടിയിലൊതുക്കി ബാര്‍ലെറ്റിനു കൈമാറി ക്യാച്ച് പൂര്‍ത്തിയാക്കിയതു കണ്ടപ്പോള്‍ രോഹിത്തിന്റെ മുഖത്ത് ഞെട്ടലും ആശ്ചര്യവുമെല്ലാം കാണാമായിരുന്നു.

ശ്രേയസ് എന്താണ് ഈ കാണിച്ചതെന്നവ ഭാവത്തില്‍ തന്റെയടുത്തുള്ള സൂര്യയോടു രോഹിത് എന്തോ പറയുന്നതും കൈകൊണ്ട് ആക്ഷന്‍ കാണിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പക്ഷെ രോഹിത്ത് പറഞ്ഞതൊന്നും ശ്രദ്ധിക്കുകയോ, തിരിച്ചൊന്നും പ്രതികരിക്കുകയും ചെയ്യാതെ വൗ എന്ന ഭാവത്തില്‍ സൂര്യ വായ തുറന്ന് അമ്പരന്ന് ഇരിക്കുന്നതു കാണാം.

Story first published: Thursday, April 16, 2026, 23:56 [IST]
Other articles published on Apr 16, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+