Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജു പോയത് നന്നായി!! പരാഗ് കിടു ക്യാപ്റ്റന്‍, ആ മാസ്റ്റര്‍ സ്‌ട്രോക്കില്‍ മുംബൈ വീണു

മുംബൈ: അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫിനു കുതിച്ചതിന പിന്നാലെ ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെയും ആരാധകര്‍ പ്രശംസിക്കുകയാണ്. മലായാളി സൂപ്പര്‍ താരവും മുന്‍ നായകനുമായ സഞ്ജു സാംസണ്‍ ടീം വിട്ട ശേഷം ആദ്യ സീസണില്‍ തന്നെ ആര്‍ആറിനെ പ്ലേഓഫിലെത്തിക്കാനായത് പരാഗിന്റെ ക്യാപ്റ്റന്‍സി മികവ് തന്നെയാണെന്നും അവര്‍ വിലയിരുത്തുന്നു.

വാംഖഡെയില്‍ മുംബൈക്കെതിരേ 30 റണ്‍സിന്റെ വിജയമാണ് റോയല്‍സ് ആഘോഷിച്ചത്. ഇതോടെ 16 പോയിന്റോടെ നാലാം സ്ഥാനക്കാരായി അവര്‍ പ്ലേഓഫിലേക്കും കുതിച്ചു. ബാറ്ററെന്ന നിലയില്‍ പരാഗ് ഇത്തവണ കാര്യമായി തിളങ്ങിയില്ലെങ്കിലും ക്യാപ്റ്റന്‍സിയില്‍ കസറിയെന്നാണ് പലരുടെയും വിലയിരുത്തല്‍.

RIYAN PARAG

മുംബൈയ്‌ക്കെതിരേ ഒരു ഘട്ടത്തില്‍ പരാജയം മണത്ത ശേഷമാണ് അവസാന അഞ്ചോവറില്‍ റോയല്‍സ് ജയിച്ചുകയറിയത്. അതിനു അവരെ സഹായിച്ചതാവട്ടെ പരാഗിന്റെ ഒരു ക്യാപ്റ്റന്‍സി മാസ്റ്റര്‍ സ്‌ട്രോക്കുമാണ്. അതു എന്താണെന്നു നോക്കാം.

സഞ്ജുവും ശ്രേയസുമില്ല!! അഭി- വൈഭവ് ഓപ്പണിങ്!! തിലക് നയിക്കും; 30 പ്ലസുകാര്‍ ഔട്ട്, ഇന്ത്യന്‍ യങ് 11

സഞ്ജുവും ശ്രേയസുമില്ല!! അഭി- വൈഭവ് ഓപ്പണിങ്!! തിലക് നയിക്കും; 30 പ്ലസുകാര്‍ ഔട്ട്, ഇന്ത്യന്‍ യങ് 11

പരാഗിന്റെ ബ്രില്ല്യന്‍സ്

വാംഖഡെയില്‍ നടന്ന പോരാട്ടത്തില്‍ 206 റണ്‍സിന്റെ ലക്ഷ്യമാണ് മുംബൈ ഇന്ത്യസിനു രാജസ്ഥാന്‍ റോയല്‍സ് നല്‍കിയത്. ഈ ഗ്രൗണ്ടില്‍ ഇതു അത്ര വലിയൊരു ലക്ഷ്യമായിരുന്നില്ല. 200 പ്ലസ് ഇവിടെ പതിവു കാഴ്ചയുമാണ്. റണ്‍ചേസില്‍ മുംബൈയുടെ തുടക്കം അമ്പെ പാളിയെങ്കിലും സൂര്യകുമാര്‍ യാദവിന്റെ ഫിഫ്റ്റിയിലേറി കളിയിലേക്കു ശക്തമായി തിരികെ വന്നിരുന്നു.,

ആറാം വിക്കറ്റില്‍ സൂര്യക്കു കൂട്ടായി ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യ വന്നതോടെയാണ് മുംബൈ ജയിക്കുമെന്ന പ്രതീതിയുണ്ടായത്. 25 ബോളില്‍ ഇരുവരും 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

12ാം ഓവറില്‍ ടീം ടോട്ടല്‍ 101ല്‍ വച്ചാണ് ഈ ജോടി ഒന്നിച്ചത്. റോയല്‍സ് കളിയില്‍ പിടിമുറുക്കുമെന്ന തോന്നിച്ച ഘട്ടത്തില്‍ ഹാര്‍ദിക്കിന്റെ കൗണ്ടര്‍ അറ്റാക്കിങ് ബാറ്റിങ് ആര്‍ആറിനെ കടുത്ത സമ്മര്‍ദ്ദത്തിലുമാക്കി.

IND vs AFG: റുതു- ജയ്‌സ്വാള്‍ ഓപ്പണിങ്!! നയിക്കാന്‍ സഞ്ജു; ഒപ്പം ബുംറയും അക്ഷറും; ഇന്ത്യന്‍ ബദല്‍ 11

IND vs AFG: റുതു- ജയ്‌സ്വാള്‍ ഓപ്പണിങ്!! നയിക്കാന്‍ സഞ്ജു; ഒപ്പം ബുംറയും അക്ഷറും; ഇന്ത്യന്‍ ബദല്‍ 11

15 ഓവറുകള്‍ക്കു ശേഷം മുംബൈ അഞ്ചു ികവിക്കറ്റിനു 147 റണ്‍സെന്ന നിലയിസലായിരുന്നു. അഞ്ചു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ശേഷിച്ച അഞ്ചോവറില്‍ മുംബൈക്കു ജയിക്കാന്‍ ആവശ്യമായിരുന്നത് 59 റണ്‍സുമാണ്.

37 ബോളില്‍ 57 റണ്‍സോടെ സൂര്യയും വെറും 13 ബോളില്‍ 33 റണ്‍സുമായി ഹാര്‍ദിക്കും ക്രീസിലുള്ളതിനാല്‍ മുംബൈയ്ക്കു ലക്ഷ്യം അസാധ്യമായിരുന്നില്ല. കൂടാതെ ബാറ്റിങിനു ഇനിയും പലരും ഇറങ്ങാനുമുണ്ടായിരുന്നു.

ഈ സമയത്താണ് 16ാം ഓവറില്‍ റിയാന്‍ പരാഗിന്റെ ക്യാപ്റ്റന്‍സി ബ്രില്ല്യന്‍സ് കണ്ടത്. തന്റെ സ്‌ട്രൈക്ക് ബൗളറായ ജോഫ്ര ആര്‍ച്ചര്‍ക്കു ഒരോവര്‍ മാത്രമേ ശേഷിക്കുന്നുള്ളൂവെന്നു അറിയാമായിരുന്നിട്ടും അദ്ദേഹം വലിയൊരു ചൂതാട്ടം നടത്തി.

18-20 ഓവറുകളിലേക്കു ആര്‍ച്ചറെ മാറ്റി വയ്ക്കാതെ 16ാം ഓവറില്‍ തന്നെ പരാഗ് കൊണ്ടു വന്നു. കാരണം സൂര്യ, ഹാര്‍ദിക് ഇതിലൊരാളെ എത്രയും വേഗത്തില്‍ പുറത്താക്കിയില്ലെങ്കില്‍ കളി കൈവിട്ടു പോവുമെന്ന് അദ്ദേഹത്തിനറിയാം.

ആര്‍ച്ചറുടെ ആ ഓവര്‍ വൈകിക്കുന്തോറും വിജയസാധ്യത കുറയുകയും ചെയ്യും. കൂട്ടുകെട്ട് തകര്‍ക്കാന്‍ ഇംഗ്ലീഷ് പേസര്‍ക്കേ സാധിക്കൂയെന്നും പരാഗിന് ഉറച്ച ബോധ്യവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഈ കണക്കുകൂട്ടല്‍ പിഴച്ചതുമില്ല.

ആദ്യ മൂന്നു ബോളില്‍ ഓരോ സിംഗിളുകള്‍ വീതം മാത്രം. നാലാമത്തെ ബോളില്‍ വമ്പന്‍ ഷോട്ടിനു തുനിഞ്ഞ ഹാര്‍ദിക്കിനെ ലോങ് ഓണില്‍ നാന്ദ്രെ ബര്‍ഗര്‍ പിടികൂടി. ഈ മാച്ചിലെ ടേണിങ് പോയിന്റും ഇതാണ്.

RIYAN PARAG

കാരണം ഹാര്‍ദിക് രണ്ടോ, മൂന്നോ ഓവര്‍ കൂടി ക്രീസിലുണ്ടായിരുന്നെങ്കില്‍ ബോളും ആവശ്യമായ റണ്‍സും തമ്മിലുള്ള അന്തരവും കുറയുമായിരുന്നു. അത്ര മാത്രം അഗ്രസീവായാണ് ഹാര്‍ദിക് ഷോട്ടുകള്‍ കളിച്ചുകൊണ്ടിരുന്നത്. ആര്‍ച്ചറുടെ ഈ ഓവറില്‍ വെറും മൂന്നു റണ്‍സ് മാത്രമേ വന്നുള്ളൂ.

അടുത്ത നാലോവറില്‍ മുംബൈക്കു ആവശ്യം 56 റണ്‍സ്. ടീമിലെ പ്രധാന പേസര്‍മാരില്‍ ഒരാളായ നാന്ദ്രെ ബര്‍ഗളിലേക്കു പോവാതെ കന്നി ഐപിഎല്‍ കളിക്കുന്ന യുവ സ്പിന്നര്‍ യഷ് രാജ് പഞ്ചയെ വച്ച് പരാഗിന്റെ മറ്റൊരു ചൂതാട്ടം.

ഇതും ക്ലക്കായി. വമ്പനടികള്‍ക്കു ശേഷിയുള്ള കോര്‍ബിന്‍ ബോഷിനെ മൂന്നാമത്തെ ബോളില്‍ പുഞ്ച പുറത്തായി. അഞ്ചു റണ്‍സാണ് സ്പിന്നര്‍ വഴങ്ങിയത്. ഈ രണ്ടോവര്‍ കഴിഞ്ഞപ്പോള്‍ തന്നെ റോയല്‍സ് വിജയമുറപ്പാക്കുകയും ചെയ്തു.

Story first published: Sunday, May 24, 2026, 23:03 [IST]
Other articles published on May 24, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+