ആര്യ രക്ഷപ്പെട്ടു, പരാഗ് ഇത്ര മണ്ടനോ? മറ്റാരും ഇതു ചെയ്യില്ല!! ചൂടായി ആര്‍ച്ചര്‍; സംഭവമറിയാം
ന്യൂ ചണ്ഡീഗഡ്: രാജസ്ഥാന്‍ റോയല്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ടോസിനു ശേഷം ബാറ്റിങിനു ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സിനു മികച്ച തുടക്കം തന്നെ ലഭിച്ചു. ആദ്യത്തെ 10 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് അവര്‍ അടിച്ചെടുത്തു. പതിവുപോലെ വളരെ അഗ്രസീവായി തന്നെ അവര്‍ തുടക്കം മുതല്‍ കടന്നാക്രമിക്കുകയായിരുന്നു.
പ്രിയാന്‍ഷ് ആര്യ 29 (11 ബോള്‍, 5 ഫോര്‍, 1 സിക്‌സ്), കൂപ്പര്‍ കോണ്‍ലി 30 (14 ബോള്‍, 2 ഫോര്‍, 3 സിക്‌സ്) എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിനു നഷ്ടമായത്. കുറേക്കൂടി നേരത്തേ ആര്യയെ മടക്കാന്‍ റോയല്‍സിനു സാധിച്ചേനെ. പക്ഷെ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ ഒരു മണ്ടത്തരം രക്ഷിക്കുകയയിരുന്നു. എങ്ങനെയാണെന്നറിയാം.

ആര്യയുടെ രക്ഷപ്പെടല്‍
പതിവുപോലെ ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്‍ റോയല്‍ലിനായി ന്യൂബോള്‍ എറിയാനെത്തിയത്. പ്രഭ്‌സിമ്രന്‍ സിങും പ്രായാന്‍ഷ് ആര്യയുമായിരുന്നു ക്രീസില്‍. ആദ്യത്തെ രണ്ടു ബോളിലും ഫോറടിച്ചാണ് ആര്‍ച്ചറെ പ്രഭ്‌സിമ്രന്‍ വരവേറ്റത്. എട്ടു റണ്‍സാണ് ഈ ഓവറില്‍ വന്നത്.
നാന്ദ്രെ ബര്‍ഗറുടെ രണ്ടാം ഓവറില്‍ ആര്യയുടെ ഊഴമായിരുന്നു. സൗത്താഫ്രിക്കന്‍ പേസറെ പഞ്ഞിക്കിട്ട താരം 21 റണ്‍സ് വാരിക്കൂട്ടി. മൂന്നു ഫോറും ഒരു സിക്‌സറുമടക്കമായിരുന്നു അത്. രണ്ടാമത്തെ ബോളില്‍ ഫോറടിച്ച ആര്യ അടുത്തത് സിക്‌സറിലേക്കും പായിച്ചു. തുടര്‍ന്നുള്ള രണ്ടു ബോളിലും താരം ബൗണ്ടറികളും പായിച്ചു.
പ്രഭ്‌സിമ്രനും ആര്യയും അറ്റാക്കിങ് മോഡിലാണെന്നു ബോധ്യമായതോടെ ആര്‍ച്ചറുടെ അടുത്ത ഓവറില്‍ ഫസ്റ്റ് സ്ലിപ്പിനെ പരാഗ് ഒഴിവാക്കുകയായിരുന്നു. പക്ഷെ ഈ തീരുമാനത്തിനു റോയല്‍സിന് വലിയ വില നല്‍കേണ്ടിയും വന്നു. മൂന്നാമത്തെ ഓവറിലെ ആദ്യത്തെ ബോളില്‍ തന്നെ ആര്യ രക്ഷപ്പെട്ടു.
138.8 കിമി വേഗതയുള്ള ഷോര്‍ട്ട് ഓഫ് ഗുഡ്‌ലെങ്ത്ത് ബോളായിരുന്നു ആര്‍ച്ചര്‍ എറിഞ്ഞത്. പുറത്തേക്കു പോയ ബോളില്‍ ആര്യ ബാറ്റ് വച്ചെങ്കിലും എഡ്ജായ ബോള്‍ നേരെ ഫസ്റ്റ് സ്ലിപ്പ് ഏരിയയിലേക്കാണ് പോയത്. പക്ഷെ അവിടെയുള്ള ഫീല്‍ഡറെ പിന്‍വലിച്ചതിനാല്‍ ബോള്‍ നേരെ ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തു.

ഫസ്റ്റ് സ്ലിപ്പിലെ ഫീല്‍ഡറെ പരാഗ് എടുത്തു മാറ്റിയതില്‍ ആര്‍ച്ചര്‍ വളരെയധികം ക്ഷുഭിതനും നിരാശനുമായാണ് കാണപ്പെട്ടത്. ബോള്‍ ഫസ്റ്റ് സ്ലിപ്പ് ഗ്യാപ്പിലൂടെ പോയ ഉടന്‍ നിരാശയോടെ അദ്ദേഹം ചാടുന്നതും കാണാമായിരുന്നു. അബദ്ധം തിരിച്ചറിഞ്ഞ പരാഗ് ഈ ബോളിനു പിന്നാലെ ഫസ്റ്റ് സ്ലിപ്പില്‍ യശസ്വി ജയ്‌സ്വാളിനെ കൊണ്ടു വരികയും ചെയ്തു.
ആര്യയെ ഔട്ടാക്കാനുള്ള അവസരം പാഴാക്കിയതില്‍ റോയല്‍സിനു വലിയ വില നല്‍കേണ്ടി വന്നില്ല. ഈ ഓവറിസലെ തന്നെ അഞ്ചാമത്തെ ബോളില്‍ ആര്യയെ ആര്‍ച്ചര്‍ മടക്കുകയും ചെയ്തു. ബൗളര്‍ക്കു തലയ്ക്കു മുകളിലൂടെ വമ്പന്‍ ഷോട്ടിനു തുനിഞ്ഞ താരത്തെ മിഡ് ഓഫില്‍ നാന്ദ്രെ ബര്‍ഗര്‍ അനായാസം പിടികൂടുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications