Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭിനെ പോലെ മണ്ടന്‍ വേറെ കാണുമോ? ബൗളര്‍ 'കേണ്' പറഞ്ഞിട്ടും നോ പറഞ്ഞു!! വിക്കറ്റുമില്ല

ന്യൂചണ്ഡീഗഡ്: ഐപിഎല്ലിലെ 29ാമത് മാച്ചില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരേ ഹോംഗ്രൗണ്ടില്‍ തകര്‍പ്പന്‍ തുടക്കമാണ് പഞ്ചാബ് കിങ്‌സിനു ലഭിച്ചിരിക്കുന്നത്. ആദ്യത്തെ 10 ഓവറില്‍ തന്നെ അവരുടെ ടോട്ടല്‍ 100 റണ്‍സ് കടന്നിരിക്കുകയാണ്. ഇതിനു അവരെ സഹായിച്ചത് പ്രിയാന്‍ഷ് ആര്യയുടെയും കൂപ്പര്‍ കോണ്‍ലിയുടെയും രണ്ടാം വിക്കറ്റിലെ സെഞ്ച്വറി കൂട്ടുകെട്ടുമാണ്. ഇരുവരും ഫിഫ്റ്റികളും തികച്ചു.

എന്നാല്‍ കോണ്‍ലിയെ വെറും നാലു റണ്‍സില്‍ നില്‍ക്കെ പുറത്താക്കാനുള്ള സുവര്‍ണാവസരം എല്‍എസ്ജിക്കു ലഭിച്ചിരുന്നു പക്ഷെ ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ വലിയ മണ്ടത്തരം കാരണം ഓസീസ് യുവതാരം രക്ഷപ്പെടുകയായിരുന്നു. എന്താണ് സംഭവമെന്നറിയാം.

PRIYANSH CONNOLLY

റിഷഭിന്റെ വന്‍ പിഴവ്

ടോസ് ജയിച്ച് ബൗളിങ് തിരഞ്ഞെടുത്ത ശേഷം റിഷഭ് പന്ത് ആഗ്രഹിച്ചതു പോലെയൊരു തുടക്കം തന്നെയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു ലഭിച്ചത്. സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി ആദ്യ ഓവറില്‍ തന്നെ എല്‍എസ്ജിക്കു ബ്രേക്ക്ത്രൂ സമ്മാനിച്ചു.

മിന്നുന്ന ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പ്രഭ്‌സിമ്രന്‍ സിങിനെ മൂന്നാമത്തെ ബോളില്‍ തന്നെ ഷമി ഗോള്‍ഡന്‍ ഡെക്കാക്കുകയായിരുന്നു. കവര്‍ ഏരിയയിലേക്കു ഡ്രൈവിനു ശ്രമിച്ച പ്രഭ്‌സിമ്രന്‍ എഡ്ജായി നേരേ സ്ലിപ്പില്‍ മിച്ചെല്‍ മാര്‍ഷിന്റെ കൈകളിലെത്തുകയായിരുന്നു.

തുടര്‍ന്ന് കൂപ്പര്‍ കോണ്‍ലിയാണ് പുതുതായി ക്രീസിലെത്തിയത്. ഏഴു റണ്‍സിനു ഒരു വിക്കറ്റെന്ന നിലയിലാണ് ആദ്യ ഓവര്‍ അവസാനിച്ചത്. രണ്ടാം ഓവര്‍ ഇടംകൈയന്‍ പേസര്‍ മൊഹ്‌സിന്‍ ഖാനായിരുന്നു. ആദ്യ ബോളില്‍ സിക്‌സറുമായാണ് അദ്ദേഹത്തെ പ്രിയാന്‍ഷ് ആര്യ വരവേറ്റത്. അടുത്ത ബോളില്‍ സിംഗിള്‍. മൂന്നാം ബോളില്‍ കോണ്‍ലിക്കു റണ്ണൊന്നുമെടുക്കാനായില്ല.

അടുത്തത് അകത്തേക്കു ആംഗിള്‍ ചെയ്തു വന്ന ഫുള്‍ ലെങ്ത്ത് ബോളായിരുന്നു. കോണ്‍ലി അതു ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ബാറ്റില്‍ കണക്ടായില്ല. ബോള്‍ നേരെ സ്റ്റംപ് ലൈനിലുള്ള പാഡില്‍ പതിക്കുകയും ചെയ്തു. പിന്നാലെ മൊഹ്‌സിന്റെ ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍. വിക്കറ്റ് പിന്നില്‍ റിഷഭ് പന്തുള്‍പ്പെടെ അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ അതു തള്ളി.

RISHABH PANT

എന്നാല്‍ ബോള്‍ വളരെ ക്ലോസാണെന്നു ഒറ്റനോട്ടത്തില്‍ വ്യക്തമായിരുന്നു. ഈ കാരണത്താല്‍ റിവ്യു എടുക്കാന്‍ റിഷഭിനോടു മൊഹ്‌സിന്‍ പരമാവധി പറഞ്ഞു നോക്കിയെങ്കിലും ഫലമുണ്ടായില്ല. ബോള്‍ വിക്കറ്റിനു മുകളിലൂടെ പോവുമെന്ന കണക്കുകൂട്ടലിലായിരുന്നു അദ്ദേഹം.

ഈ കാരണത്താല്‍ റിവ്യു എടുക്കാന്‍ റിഷഭ് കൂട്ടാക്കിയതുമില്ല. എന്നാല്‍ ഇതു വലിയ മണ്ടത്തരമായെന്നും പിന്നാലെ തെളിഞ്ഞു. റീപ്ലേ കാണിച്ചപ്പോള്‍ ബോള്‍ ട്രാക്കറില്‍ അതു ലെഗ്-മിഡില്‍ സ്റ്റംപിന് ഇടയില്‍ പതിക്കുമെന്നാണ് കാണിച്ചത്.

അപ്പോഴാണ് താന്‍ കാണിച്ച അബദ്ധം എത്ര മാത്രം വലുതാണെന്നു റിഷഭിനു ബോധ്യമായത്. മൊഹ്‌സിനെ വിശ്വസിച്ച് ആ റിവ്യു എടുത്തിരുന്നെങ്കില്‍ വെറും നാലു റണ്‍സിനു കോണ്‍ലി പുറത്താവുമായിരുന്നു. പഞ്ചാബ് രണ്ടു വിക്കറ്റിനു 14 റണ്‍സിലേക്കു വീഴുകയും ചെയ്‌തേനെ.

ആയുസ് നീട്ടിക്കിട്ടിയ കോണ്‍ലി പിന്നീട് എല്‍എസ്ജി ബൗളര്‍മാരെ പഞ്ഞിക്കിടുകയും ചെയ്തു. 87 റണ്‍സ് അടിച്ചെടുത്താണ് ഓസീസ് താരം ക്രീസ് വിട്ടത്. വെറും 46 ബോളിലാണിത്. എട്ടു ഫോറും ഏഴു സിക്‌സറുമുള്‍പ്പെടെയാണിത്.

Story first published: Sunday, April 19, 2026, 21:05 [IST]
Other articles published on Apr 19, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+