Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: പാട്ടിധാറിന്റെ കിടു ക്യാപ്റ്റന്‍സി, അപ്രതീക്ഷിത നീക്കം!! എസ്ആര്‍എച്ചിന് ഷോക്ക്; അറിയാം

ബെംഗളൂരു: ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തുടക്കം പാളിയിരിക്കുകയാണ്.

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഓറഞ്ച് ആര്‍മിക്ക് പവര്‍പ്ലേയില്‍ തന്നെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. രജത് പാട്ടിധാറിന്റെ ഗംഭീര ക്യാപ്റ്റന്‍സിയാണ് എതിരാളികളെ തുടക്കത്തില്‍ തന്നെ പിടിച്ചുനിര്‍ത്താന്‍ ആര്‍സിബിയെ സഹായിച്ചത്.

PATIDAR RCB

അഭിഷേക് ശര്‍മ (7), ട്രാവിസ് ഹെഡ് (11), നിതീഷ് കുമാര്‍ റെഡ്ഡി (1) എന്നിവരാണ് എസ്ആര്‍എച്ച് ബാറ്റിങ് നിരയില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാനാവാതെ ക്രീസ് വിട്ടത്. പാട്ടിധാറിന്റെ മികച്ച ക്യാറ്റന്‍സി എസ്ആര്‍എച്ചിനെ ബാക്ക്ഫൂട്ടിലാക്കിയത് എങ്ങനെയാണെന്നു നോക്കാം.

പാട്ടിധാര്‍ പൊളിയല്ലേ

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസര്‍ ജോഷ് ഹേസല്‍വുഡിന്റെ അഭാവത്തില്‍ റോയല്‍ ചാഞ്ചേഴ്‌സ് ബെംഗളൂരു ഈ മല്‍സരത്തില്‍ പതറുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ റോളില്‍ ന്യൂസിലാന്‍ഡ് പേസര്‍ ജേക്കബ് ഡഫിയെ ഈ കളിയില്‍ ആര്‍സിബി പരീക്ഷിക്കുകയായിരുന്നു. ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്.

കന്നി മല്‍സരം കളിക്കുന്ന ഡഫിക്കു പകരം ആര്‍സിസി കാപ്റ്റന്‍ രജത് പാട്ടിധാര്‍ പരിചയ സമ്പന്നനായ ഇന്ത്യന്‍ വെറ്ററന്‍ ഭുവനേശ്വര്‍ കുമാറിനു ഓപ്പണിങ് ഓവര്‍ നല്‍കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ ഭുവിക്കു പകരം ഡഫിക്കാണ് പാട്ടിധാര്‍ ന്യൂബോള്‍ നല്‍കിയത്. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ തകര്‍പ്പന്‍ ബൗളിങ് അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തു.

നാലാമത്തെ ബോളില്‍ അഭിഷേക് വമ്പനൊരു സിക്‌സര്‍ പറത്തിയെങ്കിലും ശേഷിച്ച അഞ്ചു ബോളില്‍ സിംഗിള്‍ മാത്രമേ ഡഫി വിട്ടുകൊടുത്തുള്ളൂ. അടുത്ത ഓവറിലാണ് ഭുവിയുടെ വരവ്. ഒരു ഫോറടക്കം 10 റണ്‍സും അദ്ദേഹം വഴങ്ങി. മൂന്നാം ഓവറില്‍ ഡഫിയുടെ ഇരട്ട പ്രഹരം എസ്ആര്‍എച്ചിനെ സ്തബധരാക്കി.

വൈഡുമായാണ് അദ്ദേഹം തുടങ്ങിയതെങ്കിലും അടുത്ത ബോളില്‍ അഭിഷേകിനെ ഡഫി മടക്കി. ഷോര്‍ട്ട് ബോളിനെതിരേ പുള്‍ ഷോട്ടിനായിരുന്നു ശ്രമം. പക്ഷെ ടൈമിങ് പാളി വിക്കറ്റിനു പിറകിലേക്കുയര്‍ന്ന ബോള്‍ കീപ്പര്‍ ജിതേഷ് ശര്‍മ പിറകിലേക്കു ഓടിയ ശേഷം കൈയ്ക്കുള്ളിലാക്കി.

അടുത്ത നാലു ബോളില്‍ ഒരു ഫോറും സിംഗിളും ഡഫി വിട്ടുകൊടുത്തു. എന്നാല്‍ അവസാന ബോളില്‍ ഹെഡിനെയും അദ്ദേഹം പുറത്താക്കി. വേഗത കുറഞ്ഞ ഷോര്‍ട്ട് ബോളായിരുന്നു. ഹെഡ് ആഞ്ഞുവീശിയെങ്കിലും ഡീപ്പ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ നേരെ ഫില്‍ സാള്‍ട്ടിന്റെ കൈകളിലെത്തി. ഇതോടെ എസ്ആര്‍എച്ച് രണ്ടിനു 23 റണ്‍സിലേക്കും വീണു.

DUFFEY

രണ്ടോവര്‍ ക്വാട്ട തികച്ചിട്ടും ഡഫിക്കും തുടര്‍ന്നും ഓവര്‍ നല്‍കാനുള്ള മികച്ച തീരുമാനമാണ് പാട്ടിധാര്‍ സ്വീകരിച്ചത്. കാരണം പിച്ചില്‍ നിന്നും അദ്ദേഹത്തിനു ഏറെ സഹായം ലഭിച്ചതിനാല്‍ ബൗളറെ മാറ്റാന്‍ ക്യാപ്റ്റന്‍ തയ്യാറായില്ല. ഈ തീരുമാനം മാസ്റ്റര്‍ സ്‌ട്രോക്കുമായി.

തന്റെ അടുത്ത ഓവറിലെ രണ്ടാമത്തെ ബോളില്‍ നിതീഷിനെയും ഡഫി പുറത്താക്കി. ഒരിക്കല്‍ക്കൂടി ഷോര്‍ട്ട് ബോളാണ് അദ്ദേഹത്തിനു വിക്കറ്റ് സമ്മാനിച്ചത്. ഇതോടെ എസ്ആര്‍എച്ച് മൂന്നിന് 29ലേക്കും കൂപ്പുകുത്തി.

തുടര്‍ച്ചയായ നാലാം ഓവറുമെറിഞ്ഞാണ് ഡഫി ക്വാട്ട തികച്ചത്. 22 റണ്‍സിനു മൂന്നു വിക്കറ്റുകളുമായി അദ്ദേഹം അരങ്ങേറ്റം അവിസ്മരണീയമാക്കി. പിന്നാലെ ഡഫിയെ പിന്‍വലിച്ച് ഇംപാക്ട് പ്ലെയറായി ദേവ്ദത്ത് പടിക്കലിനെയും ആര്‍സിബി കൊണ്ടുവന്നു.

Story first published: Saturday, March 28, 2026, 21:00 [IST]
Other articles published on Mar 28, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+