വെറും 12ന് ക്രീസ് വിടേണ്ട രാഹുലടിച്ചത് 152* റണ്‍സ്!! എല്ലാം പഞ്ചാബിന്റെ പിഴവ്, സംഭവിച്ചതിങ്ങനെ
ഡല്‍ഹി: സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിന്റെ മാരത്തണ്‍ സെഞ്ച്വറിയിലേറി പഞ്ചാബ് കിങ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ റണ്‍മഴ. ഹോംഗ്രൗണ്ടില്‍ ടോസിനു ശേഷം ബാറ്റിങിനു ഇറങ്ങിയ ഡിസി വെറും രണ്ടു വിക്കറ്റിനു വാരിക്കൂട്ടിയത് 264 റണ്‍സാണ്. ഈ സീസണിലെ ടൂര്‍ണമെന്റിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടലും കൂടിയാണ് ഈ മല്‍സരത്തില്‍ ഡിസി കുറിച്ചത്.
വെറും 67 ബോളിലാണ് രാഹുല്‍ പുറത്താവാതെ 152 റണ്‍സിലെത്തയിത്. 16 ഫോറുകളും ഒമ്പത് കൂറ്റന്‍ സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോറിനും അദ്ദേഹം അവകാശിയായി.

എന്നാല്‍ ഇത്രയും മികച്ചൊരു ഐതിഹാസിക ഇന്നിങ്‌സ് കാഴ്ചവയ്ക്കാനായത് രാഹുലിന്റെ മിടുക്ക് കൊണ്ടു മാത്രമല്ല, പഞ്ചാബിന്റെ അകമഴിഞ്ഞ വലിയ സഹായവും ഇതിനു പിന്നിലുണ്ട്. എങ്ങനെയെന്നറിയാം.
ദയനീയം പഞ്ചാബ്
ഈ സീസണിലെ ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ ഫീല്‍ഡിങില്‍ കസറിയ ടീമാണ് പഞ്ചാബ് കിങ്‌സ്. പക്ഷെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള അവസാന മല്‍സരം മുതല്‍ അവര്‍ക്കു ഫീല്‍ഡിങില്‍, പ്രത്യേകിച്ചും ക്യാച്ചിങില്‍ അമ്പെ പാളുകയാണ്. ഏറ്റവും ദയനീയമെന്ന് പറയാവുന്നത് ശശാങ്ക് സിങിന്റെ പ്രകടനമാണ്. എല്‍എസ്ജിക്കെതിരേ മൂന്നു ക്യാച്ചുകള്‍ പാഴാക്കിയ അദ്ദേഹം ഈ കളിയിലും ഇതാവര്‍ത്തിച്ചു.
ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സെഞ്ച്വറി വീരന്‍ കെഎല്‍ രാഹുലിന്റെ രണ്ടു ക്യാ്ച്ചുകളാണ് ഇന്നു പഞ്ചാബ് പാഴാത്തിയത്. ഇതില്‍ ആദ്യത്തേത് ശശാങ്കിന്റെ വകയുമായിരുന്നു. 70കളില്‍ മടങ്ങേണ്ടിയിരുന്ന നിതീഷ് റാണയെ 91 വരെയെത്തിച്ചതും പഞ്ചാബിന്റെ അബദ്ധം തന്നെ. വെറും 12 റണ്‍സ് മാത്രമെടുത്ത് ക്രീസ് വിടേണ്ടിയിരുന്ന താരമാണ് രാഹുല്‍. എന്നാല്‍ പഞ്ചാബ് കൈയയച്ച് സഹായിച്ചതോടെ അദ്ദേഹം 152 റണ്‍സും വാരിക്കൂട്ടി.
അര്‍ഷ്ദീപ് സിങെറിഞ്ഞ മൂന്നാം ഓവറിലാണ് രാഹുലിനെ മടക്കാന്‍ പഞ്ചാബിനു ആദ്യത്തെ സുവര്‍ണാവസരം ലഭിക്കുന്നത്. രണ്ടോവറുകള്‍ക്കു ശേഷം ഡിസി വിക്കറ്റ് പോവാതെ 23 റണ്‍സെന്ന നിലയിലായിരുന്നു. ആറു ബോളില്‍ 12 റണ്‍സോടെ രാഹുലും ഇത്ര തന്നെ ബോളില്‍ 11 റണ്‍സുമായി പതും നിസങ്കയുമായിരുന്നു ക്രീസില്‍.
മൂന്നാം ഓവറില്‍ അര്‍ഷ്ദീപിനെതിരേ ആദ്യം സ്‌ട്രൈക്ക് നേരിട്ടത് രാഹുലായിരുന്നു. പക്ഷെ ആദ്യത്തെ ബോളില്‍ റണ്ണൊന്നുമില്ല. അടുത്തത് ഒരു ഷോര്‍ട്ട് ബോളായിരുന്നു. ഡീപ്പ് സ്‌ക്വയര്‍ ലെഗിലേക്കു ഒരു ഷോര്‍ട്ട് ബോളാണ് രാഹുല്‍ കളിച്ചത്.
ബൗണ്ടറിക്കരികെ ശശാങ്ക് സിങിന്റെ കൈകളിലാണ് ബോള്‍ വന്നത്. അദ്ദേഹം അതു അനായാസം കൈയ്ക്കുള്ളിലാക്കുമന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അതു കൈകള്‍ക്കിടയിലൂടെ വഴുതിപ്പോവുകയും ബൗണ്ടറി കടക്കുകുമായിരുന്നു. വളരെ അനായാസമായിട്ടുള്ള ക്യാച്ച് അവസരമായിരുന്നു അത്.
പക്ഷെ ശശാങ്കിന്റെ ശ്രദ്ധക്കുറവ് രാഹുലിന്റെ ആയുസ് നീട്ടിക്കൊടുത്തു. ശശാങ്ക് ആ ക്യാച്ചെടുത്തിരുന്നെങ്കില്‍ രാഹുല്‍ 12ന് മടങ്ങേണ്ടതായരുന്നു. അദ്ദേഹത്തിന്റെ വിക്കറ്റ് കിട്ടിയില്ലെങ്കിലും ഓവറിലെ നാലാമത്തെ ബോളില്‍ നിങ്കയെ (11) പഞ്ചാബ് മടക്കി. വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രന്‍ സിങായിരുന്നു ക്യാച്ചെടുത്തത്.

അതിനു ശേഷം പത്താം ഓവറില്‍ ഒരു അവസരം കൂടി പഞ്ചാബിന് രാഹുല്‍ നല്‍കി. ഫിഫ്റ്റി തികച്ച് തൊട്ടടുത്ത ബോളിലായിരുന്നു ഇത്. പേസര്‍ വിജയ്കുമാര്‍ വൈശാഖായിരുന്നു ഈ ഓവര്‍ എറിഞ്ഞത്. ആദ്യ ബോളില്‍ തന്നെ ഡബിളെടുത്ത് 26 ബോളില്‍ രാഹുല്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി.
അടുത്ത ബോളില്‍ രാഹുലിന്റെ ഷോട്ട് ബൗളര്‍ക്കു നേരെയായിരുന്നു. പക്ഷെ ദുര്‍ബലമായ ഷോട്ട് വൈശാഖിന് പിടിക്കാനായില്ല. ഇതിനായി ഫോളോ ത്രൂയ്ക്കിടെ താന്‍ കുനിഞ്ഞെങ്കിലും ബോള്‍ കാല്‍മുട്ടില്‍ തട്ടിത്തെറിക്കുകയായിരുന്നു. അല്‍പ്പം കൂടി ജാഗ്രത കാണിച്ചിരുന്നെങ്കില്‍ രാഹുലിനെ 51 റണ്‍സില്‍ നില്‍ക്കവെ പഞ്ചാബിനു മടക്കാന്‍ കഴിഞ്ഞേനെ. രണ്ടു തവണ ജീവന്‍ തിരിച്ചുകിട്ടിയ അദ്ദേഹം മൂന്നാമതൊരു അവസരം നല്‍കിയതുമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications