Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: മുംബൈയ്ക്ക് ആറാം കിരീടമുറപ്പ്!! ലേലത്തില്‍ ഇവരെക്കൂടി മതി, മുന്‍ താരവും ലിസ്റ്റില്‍

ഐപിഎല്ലിന്റെ മിനി താരലേലത്തില്‍ പഴ്‌സില്‍ ഏറ്റവും കുറവ് തുകയുമായി ഇറങ്ങുന്ന ടീമാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. വെറും 2.75 കോടി രൂപ മാത്രമേ ഇപ്പോള്‍ അവരുടെ പക്കല്‍ ബാക്കിയുള്ളൂ അതുകൊണ്ടു തന്നെ ഈ ചെറിയ തുകയ്ക്കു പ്രധാനമായും ചില അണ്‍ക്യാപ്ഡ് താരങ്ങളെയാവും മുംബൈ നോട്ടമിട്ടേക്കുക.

കഴിഞ്ഞ സീസണില്‍ സംഘത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരെയും നിലനിര്‍ത്തിയതോടെയാണ് കുഞ്ഞന്‍ പഴ്‌സുമായി മുംബൈയ്ക്കു ലേലത്തെ സമീപിക്കേണ്ടതായി വന്നത്. ലേലത്തില്‍ കൃത്യമായ പ്ലാനിങോടെയാവും മുംബൈ ഇനിയെത്തുക.

ഒരു വിദേശ താരത്തെയടക്കം പരമാവധി അഞ്ചു പേരെ അവര്‍ക്കു വാങ്ങാനും സാധിക്കുകയുള്ളൂ. ടീമിനു മുതല്‍ക്കൂട്ടായി മാറുന്ന ചില അണ്‍ക്യാപ്ഡ് പ്ലെയേഴ്‌സിനെയാവും മുംബൈക്കു നോട്ടം. ലേലത്തില്‍ അവര്‍ വാങ്ങാനിടയുള്ള ചില ചെറിയ താരങ്ങള്‍ ആരൊക്കെയാവുമെന്നു നമുക്കു നോക്കാം.

KUMAR KARTIKEYA

കുമാര്‍ കാര്‍ത്തികേയ

മുംബൈ ഇന്ത്യന്‍സിലൂടെ നേരത്തേ അരങ്ങേറിയ ഇന്ത്യന്‍ അണ്‍ക്യാപ്ഡ് സ്പിന്നര്‍
കുമാര്‍ കാര്‍ത്തിയേകയാവും ഈ ലിസ്റ്റിലെ ഒരാള്‍. 30 ലക്ഷം രൂപയാണ് താരത്തിന്റെ അടിസ്ഥാന വില. അവസാന സീസണില്‍ അദ്ദേഹം രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു. പക്ഷെ ലേലത്തിനു മുന്നോടിയായി താരം റിലീസ് ചെയ്യപ്പെട്ടു.

ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാര്‍ത്തികേയ നടത്തിക്കൊണ്ടിരിക്കുന്നത്. 2022, 23 സീസണുകൡലാണ് അദ്ദേഹം ഐപിഎല്ലില്‍ മുംബൈ ടീമിന്റെ ഭാഗമായത്. അതുകൊണ്ടു തന്നെ മുംബൈയെക്കുറിച്ച് കൃ്ത്യമായ ധാരണയും അദ്ദേഹത്തിനുണ്ടാവും. ഇതു ഫ്രാഞ്ചൈസിയുമായി പെട്ടെന്നു പൊരുത്തപ്പെടാനും കാര്‍ത്തികേയയെ സഹായിക്കും.

കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന സ്പിന്നര്‍മാരായ കരണ്‍ ശര്‍മ, മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ എന്നിവരെ മുംബൈ റിലീസ് ചെയ്തിരുന്നു. പകരമാണ് കാര്‍ത്തികേയയെ മുംബൈ നോട്ടമിടുക. വൈറ്റ് ബോളില്‍ അടുത്തിടെ കളിച്ച ആറിന്നിങ്‌സില്‍ 5.45 ഇക്കോണമി റേറ്റില്‍ നാലു വിക്കറ്റുകളും രഞ്ജി ട്രോഫിയില്‍ 18 ഇന്നിങ്‌സില്‍ നിന്നും 21 വ്ിക്കറ്റുകളും താരം പിഴുതിരുന്നു.

യഷ്‌വര്‍ധന്‍ ദലാല്‍

വിക്കറ്റ് കീപ്പര്‍ ബാറ്ററായ യഷ്‌വര്‍ധന്‍ ദലാലാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍. ഇത്തവണത്തെ സയ്ദ് മുഷ്താഖ് അലി ട്രോഫിയുടെ ഈ സീസണിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ അദ്ദേഹം ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഏഴിന്നിങ്‌സുകളില്‍ നിന്നും 18 കാരനായ താരം അടിച്ചെടുത്തത് 319 റണ്‍സാണ്. 143 സ്‌ട്രൈക്ക് റേറ്റോടെയാണിത്.

നിലവില്‍ സൗത്താഫ്രിക്കയുടെ റയാന്‍ റിക്കെല്‍റ്റണ്‍ വിക്കറ്റ് കീപ്പറായി മുംബൈ ടീമിലുണ്ട്. ഓപ്പണര്‍മാരില്‍ ഒരാളും അദ്ദേഹമായിരിക്കും. എന്നാല്‍ ബാക്കപ്പ് റോളില്‍ യഷ്‌വര്‍ധന്‍ നല്ലൊരു ഓപ്ഷനായിരിരിക്കും. 30 ലക്ഷമാണ് താരത്തിന്റെ അടിസ്ഥാന വില.

AUQUB

ആക്വിബ് നബി ദര്‍

ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ജമ്മു കാശ്മീരില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ ആക്വിബ് നബി ദറാണ് ലിസ്റ്റിലെ മൂന്നാമത്തെ താരം. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇത്തവണ ഏഴു മല്‍സരങ്ങളില്‍ നിന്നായി 7.41 ഇക്കോമി റേറ്റില്‍ 15 വിക്കറ്റുകള്‍ അദ്ദേഹം പിഴുതു കഴിഞ്ഞു.

ന്യൂബോള്‍ സ്വിങ് ചെയ്യിക്കാന്‍ മിടുക്കനായ ആക്വിബിനു സമ്മര്‍ദ്ദഘട്ടങ്ങളിലും നിയന്ത്രണത്തോടെ പന്തെറിയാന്‍ സാധിക്കും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 36 മല്‍സരങ്ങളില്‍ നിന്നായി 125 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്. പല ഐപിഎല്‍ ഫ്രാഞ്ചൈസികളും അദ്ദേഹത്തെ ട്രയല്‍സിനായി ക്ഷണിക്കുകയും ചെയ്തിരുന്നു.

Story first published: Thursday, December 11, 2025, 14:07 [IST]
Other articles published on Dec 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+