Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നൂറടിച്ചത് സഞ്ജു, സന്തോഷം മുംബൈയ്ക്ക്!! ആദ്യ അഭിനന്ദിച്ചത് ഈ താരം, ഹാര്‍ദിക് ചെയ്തതിങ്ങനെ

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ സംബന്ധിച്ച് ഒന്നിനു പിറകെ ഒന്നായി നേട്ടങ്ങള്‍ സമ്മാനിക്കുകയാണ്. സിഎസ്‌കെയ്ക്കു വേണ്ടി ഈ സീസണിലെ രണ്ടാം സെഞ്ച്വിയും കുറിച്ച് ഹീറോയായി മാറിയിരിക്കുകയാണ്.

മുംബൈ ഇന്ത്യന്‍സുമായുള്ള എല്‍ ക്ലാസിക്കോ പോരാട്ടത്തിലാണ് അദ്ദേഹം അപരാജിത സെഞ്ച്വറി കുറിച്ചത്. കരിയറിലെ ആദ്യത്തെ എല്‍ ക്ലാസിക്കോ കളിക്കാനിറങ്ങിയ സഞ്ജു പുറത്താവാതെ 101 റണ്‍സോടെയാണ് സിഎസ്‌കെ ഇന്നിങ്‌സിലെ നെടുംതൂണായി മാറിയത്.

വെറും 54 ബോളുകളിലായിരുന്നു ഇത്. 10 ഫോറും ആറു കൂറ്റന്‍ സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഗംഭീര ഇന്നിങ്‌സ്.

SANJU SURYA

നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള പോരാട്ടത്തിലും സഞ്ജു സെഞ്ച്വറിയോടെ കത്തിക്കയറിയിരുന്നു. അന്നു ചെപ്പോക്കില്‍ പുറത്താവാതെ 115 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

അതിനു ശേഷമാണ് മൂന്നാമത്തെ ഇന്നിങ്‌സില്‍ തന്നെ മറ്റൊരു സെഞ്ച്വറി കൂടി സഞ്ജു സ്വന്തം പേരിലേക്കു ചേര്‍ത്തത്. വാംഖഡെയില്‍ ഇന്നിങ്‌സിലെ അവസാനത്തെ ബോളില്‍ ഫോറിലൂടെ സെഞ്ച്വറി കുറിച്ച ശേഷമുള്ള മുംബൈ താരങ്ങളുടെ പ്രതികരണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

മുംബൈ താരങ്ങള്‍ പ്രതികരിച്ചതെങ്ങനെ?

ചെന്നൈ സൂപ്പര്‍ കിങ്‌സിലെ 19 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് ആറു വിക്കറ്റിനു 191 റണ്‍സ്. 48 ബോളില്‍ 85 റണ്‍സോടെ സഞ്ജു സാംസണും രണ്ടു ബോളില്‍ രണ്ടു റണ്‍സുമായി അക്കീല്‍ ഹൊസെയ്‌നുമായിരുന്നു ക്രീസില്‍. ടീമിന്റെ 200 റണ്‍സും സഞ്ജുവിന്റെ സെഞ്ച്വറിയും ആരാധകര്‍ കാത്തിരുന്ന നിമിഷം.

കൃഷ് ഭഗത്തെറിഞ്ഞ 20ാം ഓവറിലെ ആദ്യത്തെ ബോള്‍ തന്നെ സിക്‌സറിലേക്കു പറത്തിയ സഞ്ജു 91 റണ്‍സിലേക്ക്. പക്ഷെ അടുത്ത രണ്ടു ബോളിലും റണ്ണൊന്നുമില്ല. വീണ്ടും പിരിമുറുക്കത്തിന്റെ നിമിഷങ്ങള്‍. എന്നാല്‍ നാലാമത്തെ ബോളില്‍ സിക്‌സറുമായി സഞ്ജു ടീമിനെ 200 കടത്തി. ഒപ്പം സ്വന്തം സ്‌കോര്‍ 97ലുമെത്തിച്ചു. അഞ്ചാമത്തേത് ഡോട്ട് ബോള്‍.

ഇതോടൈ ടി20 ലോകകപ്പില്‍ വച്ച് സെഞ്ച്വറി മിസ്സായതു പോലെ സഞ്ജുവിനു മറ്റൊന്ന് കൂടി നഷ്ടമാവുമോയെന്നു സംശയിച്ചു. പക്ഷെ അദ്ദേഹം സെഞ്ച്വറി നേടുമെന്ന് ദൃഢനിശ്ചയത്തില്‍ തന്നെയായിരുന്നു.

അവസാന ബോള്‍ പുള്‍ ഷോട്ടിലൂടെ ഡീപ്പ് സ്‌ക്വയര്‍ ലെഗിലൂടെ ബൗണ്ടറി കടത്തിയ സഞ്ജു സെഞ്ച്വറി പൂര്‍ത്തിയാക്കി. ഒപ്പം സിഎസ്‌കെയുടെ ടോട്ടല്‍ 207 റണ്‍സിലെത്തിക്കുകയും ചെയ്തു.

SANJU HARDIK

സെഞ്ച്വറിക്കു ശേഷം അമിത ആഹ്ലാദ പ്രകടനമൊന്നും സഞ്ജുവില്‍ നിന്നം കണ്ടില്ല. ഹെല്‍മറ്റൂറി ബാറ്റുയര്‍ത്തി ഒരു ചെറുചിരിയോടെ അദ്ദേഹം കാണികളെയും ഡ്രസിങ് റൂമിനെയും അഭിവാദ്യം ചെയ്തു.

തുടര്‍ന്നു ക്രീസ് വിടാനൊരുങ്ങുവെയാണ് അടുത്ത സുഹൃത്തും ഇന്ത്യന്‍ ടി20 ക്യാപ്റ്റനുമായ സൂര്യകുമാര്‍ യാദവ് സഞ്ജുവിന്റെ അടുത്തേക്കു വന്ന് കെട്ടിപ്പിടിച്ച് തോളില്‍ തട്ടി അഭിനന്ദിച്ചത്. ഇതിനു പിന്നാലെ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും അദ്ദേഹത്തെ അഭിനന്ദിക്കാന്‍ അടുത്തേക്കു വന്നു.

വളരെ സന്തോഷവാനായി കാണപ്പെട്ട ഹാര്‍ദിക് സഞ്ജുവിന്റെ കൈയില്‍ ഹൈ ഫൈവടിച്ച് അഭിനന്ദനം അറിയിച്ചു. ദേശീയ ടീമിലെ സഞ്ജുവിന്റെ സുഹൃത്തുക്കളിലൊരാളായ ബുംറയാവട്ടെ കൈ കൊടുത്തായിരുന്നു ഇന്നിങ്സിനെ പ്രശംസിച്ചത്.

സഞ്ജുവിന്റെ മികവില്‍ 208 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുംബൈയ്ക്കു മുന്നില്‍ ചെന്നൈ വച്ചത്. അദ്ദഹേത്തിന്റെ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ ചെന്നൈ നിരയില്‍ മറ്റാരും 25 റണ്‍സ് പോലും തികച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

Story first published: Thursday, April 23, 2026, 22:38 [IST]
Other articles published on Apr 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+