Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: പന്തിനോളം കിട്ടില്ല!! ലേലത്തില്‍ സഞ്ജുവിന്റെ വില എത്ര? ഏതാവും ടീം; പ്രവചിച്ച് എഐ

ഡിസംബറില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ മിനി താരലലത്തിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നായിരിക്കും മലയാളി സൂപ്പര്‍ താരവും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് വിടുകയാണെന്നു അദ്ദേഹം തീരുമാനമെടുത്തതോടെ പല ഫ്രാഞ്ചൈസികളും അദ്ദേഹത്തെ വട്ടമിട്ടു പറക്കുകയാണ്.

ട്രേഡ് വിന്‍ഡോയില്‍ സഞ്ജുവിനെ റാഞ്ചാന്‍ ചില ഫ്രാഞ്ചൈസികള്‍ നീക്കം നടത്തുന്നുണ്ടെങ്കിലും അതു എത്രത്തോളം വിജയമാവുമെന്ന കാര്യം സംശയമാണ്. കാരണം രണ്ടു ഫ്രാഞ്ചൈസികളും തമ്മില്‍ എല്ലാ കാര്യങ്ങളിലും വ്യക്തമായ ധാരണയിലേക്കു എത്തിയാല്‍ മാത്രമേ അതു സംഭവിക്കുകയുള്ളൂ. നിലവിലെ സാഹര്യത്തില്‍ ഇതിനുള്ള സാധ്യത 50-50 ആണെന്നു പറയേണ്ടി വരും.

SANJU SAMSON

അതിനാല്‍ ലേലത്തിനു മുമ്പ് സഞ്ജുവിനെ റിലീസ് ചെയ്യാനുള്ള സാധ്യത തന്നെയാണ് കൂടുതല്‍. അങ്ങനെയെങ്കില്‍ അടുത്ത ലേലത്തിന്റെ പൂളില്‍ അദ്ദേഹത്തെയും നമുക്കു കാണാം. ലേലത്തില്‍ ഉള്‍പ്പെടുകയാണെങ്കില്‍ എത്ര രൂപ വരെ സഞ്ജുവിനു ലഭിച്ചേക്കും? ഇതിനെ കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക് (Grokk). ഇതേക്കുറിച്ച് വിശദമായി തന്നെ അറിയാം.

സഞ്ജുവിന്റെ വില

ഐപിഎല്ലിന്റെ 18 വര്‍ഷത്തെ വര്‍ഷത്തെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുക ലഭിച്ചിട്ടുള്ളത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനാണ്. കഴിഞ്ഞ മെഗാ ലേലത്തില്‍ 27 കോടിയെന്ന അവിശ്വസനീയ തുകയ്ക്കാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അദ്ദേഹത്തെ വാങ്ങിയത്. പക്ഷെ അത്രയൊന്നു തുക സഞ്ജു സാംസണിനു ലേലത്തില്‍ കിട്ടില്ലെന്നാണ് എഐയുടെ പ്രവചനത്തില്‍ നിന്നും വ്യക്തമാവുന്നത്.

നിലവില്‍ 18 കോടി രൂപയാണ് റോയല്‍സില്‍ സഞ്ജുവിന്റെ ശമ്പളം. കഴിഞ്ഞ ലേലത്തിനു മുമ്പാണ് ഇത്രയും ഉയര്‍ന്ന തുകയ്ക്കു അദ്ദേഹത്തെ ഫ്രാഞ്ചൈസി നിലനിര്‍ത്തിയത്. വരാന്‍ പോവുന്ന ലേലത്തില്‍ 16 മുതല്‍ 20 കോടി വരെ സഞ്ജുവിനു ലഭിക്കാനിടയുണ്ടെന്നാണ് എഐ പ്രവചിക്കുന്നത്.

വരുന്ന ലേലത്തില്‍ ഫ്രാഞ്ചൈസികളുടെ ഭാഗത്തു നിന്നും പരിമിതമായ താല്‍പ്പര്യമോ, അല്ലെങ്കില്‍ മറ്റു ആവശ്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുകയാണെങ്കില്‍ 14 മുതല്‍ 16 കോടി രൂപ വരെയാവും സഞ്ജുവിനു കിട്ടുക. എന്നാല്‍ ഏറ്റവുമധികം സാധ്യതയായി എഐ പറയുന്നത് 18 കോടി രൂപയാണ്. നിലവില്‍ റോയല്‍സില്‍ ലഭിക്കുന്ന അതേ തുകയ്ക്കു അദ്ദേഹം പുതിയ ടീമിന്റെ ഭാഗമാവും.

അതേസമയം, ലേലത്തില്‍ സഞ്ജുവിനായി ഫ്രാഞ്ചൈസികള്‍ രൂക്ഷമായ പേരാട്ടമുണ്ടായാല്‍ തുകയും കുതിച്ചുയരും. അത്തരമൊരു സാഹചര്യത്തിലേക്കു കാര്യങ്ങള്‍പോവുകയാണെങ്കില്‍ 20 കോടിക്കു മുകളില്‍ വരെ മൂല്യവും ഉയര്‍ന്നേക്കും. പക്ഷെ ഇതിനുള്ള സാധ്യത കുറവാണെന്നാണന്നു എഐ പ്രവചിക്കുന്നു. കാരണം മിനി താരലലമാണ് വരാനിരിക്കുന്നത്.

SANJU DHONI

അതിനാല്‍ പരിമിതമായ തുക മാത്രമേ ഭൂരിഭാഗം ഫ്രാഞ്ചൈസികളുടെയും പഴ്‌സിലുണ്ടാവുകയുള്ളൂ. അതിനാല്‍ കൈവിട്ടൊരു കളിക്കു ഒരു ഫ്രാഞ്ചൈസിയും മുതിരില്ല. ഒരു നിശ്ചിത തുക വരെ മാത്രമേ ഒരു താരത്തിനായി അവര്‍ മാറ്റിവയ്ക്കുകയുള്ളൂ. അതില്‍ കൂടുതല്‍ മുടക്കിയാല്‍ മറ്റു കളിക്കാരെ വാങ്ങാനുള്ള അവരുടെ നീക്കത്തിനു അതു തടസ്സമായി മാറും. അതിനാല്‍ സൂക്ഷിച്ചു മാത്രമേ സഞ്ജുവിനായി ഏതൊരു ടീമും പണം മുടക്കുകയുള്ളൂ.

ഏതു ടീമിലേക്ക്?

മിനി താരലേലത്തില്‍ സഞ്ജു സാംസണിനെ വാങ്ങാനിടയുള്ള ഫ്രാഞ്ചൈസികള്‍ ആരൊക്കെയാവുമെന്നും എഐയുടെ പ്രവചനത്തിലുണ്ട്. അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മൂന്നു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകള്‍ അദ്ദേഹത്തെ ലേലത്തില്‍ വാങ്ങാനുള്ള സാധ്യത 40 ശതമാനമാണ്. 20 പ്ലസ് കോടി വരെയായിരിക്കും മൂല്യം.

അതിനേക്കാള്‍ സാധ്യതയായി എഐ പറയുന്നത് ട്രേഡ് വിന്‍ഡോയിലെ കൂടുമാറ്റമാണ്. ലേലത്തിനു മുമ്പ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കെകെആര്‍ എന്നിവയിലൊരു ടീമിലേക്കു 16-18 കോടി രൂപയ്ക്കു അദ്ദേഹം ചേക്കേറാനുള്ള സാധ്യത 60 ശതമാനമാണ്.

Story first published: Friday, October 17, 2025, 9:30 [IST]
Other articles published on Oct 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+