For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: 25 കോടി പ്ലസ്!! ലേലത്തില്‍ സഞ്ജുവിന് എത്ര കിട്ടും? രംഗത്തിറങ്ങുക ഈ 5 ടീമുകള്‍

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിന്റെ അടുത്ത ഐപിഎല്‍ സീസണിലെ ടീം ഏതായിരിക്കുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. വീണ്ടുമൊരു സീസണില്‍ കൂടി റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ അദ്ദേഹത്തെ കാണാനുള്ള സാധ്യത തീരെ കുറവാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ചെന്നൈ സൂപ്പര്‍ കിങ്്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നീ ടീമുകളുമായി ചേര്‍ത്ത് സഞ്ജുവിന്റെ പേരില്‍ വാര്‍ത്തകളും വരികയാണ്.

റോയല്‍സ് വില്‍ക്കാന്‍ തയ്യാറാണെങ്കില്‍ സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ആഗ്രഹമുണ്ടെന്നു സിഎസ്‌കെ മാനേജ്‌മെന്റും ഔദ്യോഗികമായി പ്രതികരിച്ച കഴിഞ്ഞു. ട്രേഡിങ് വിന്‍ഡോയില്‍ തന്നെ അദ്ദേഹത്തെ റാഞ്ചാനുള്ള നീക്കമാണ് അവര്‍ നടത്തുന്നത്. കാരണം മിനി ലേലേത്തില്‍ ഇടം പിടിച്ചാല്‍ സഞ്ജുവിനെ വാങ്ങുകയെന്നത് ഏറെ ദുഷ്‌കരമായി മാറുകയും ചെയ്യും.

അടുത്ത സീസണിനു മുന്നോടിയായി മിനി താരലേലമാണ് നടക്കാനിരിക്കുന്നത് ട്രേഡിങ് വിന്‍ഡോയില്‍ സഞ്ജുവിനെ മറ്റൊരു ടീമിനു വില്‍ക്കാന്‍ റോയല്‍സിനു സാധിക്കാതെ വന്നാല്‍ ലേലത്തില്‍ വലിയൊരു തുക തന്നെ തീര്‍ച്ചയായും ലഭിക്കുമെന്നുറപ്പാണ്. ലേലത്തില്‍ ഉള്‍പ്പെട്ടാന്‍ സഞ്ജുവിനു എത്ര തുകയാവും ലഭിക്കുകയെന്നും ആരൊക്കെയാവും അദ്ദേഹത്തിനായി മല്‍സരരംഗത്തിറങ്ങുകയെന്നും നോക്കാം.

SANJU SAMSON

സഞ്ജുവിന്റെ പ്രകടനം

2021ലാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി സഞ്ജു സാംസണ്‍ നിയമിക്കപ്പെട്ടത്. 2020ലെ സീസണിനു ശേഷം ടീമില്‍ നിന്നു പോലും പുറത്താക്കപ്പെട്ട ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനു പകരമായിരുന്നു ഇത്. നായകനായ ശേഷമുള്ള കന്നി സീസണില്‍ സഞ്ജു മോശമാക്കിയില്ല. 14 മല്‍സരങ്ങളില്‍ നിന്നും 40.33 ശരാശരിയില്‍ 136.72 സ്‌ട്രൈക്ക്‌റേറ്റോടെ 484 റണ്‍സ് അദ്ദേഹം നേടി. പക്ഷെ ടീമിനെ പ്ലേഓഫിലെത്തിക്കാനായില്ല.

തൊട്ടടുത്ത സീസണില്‍ സഞ്്ജു ഇതിന്റെ ക്ഷീണം തീര്‍ത്തു. 2008ലെ പ്രഥമ സീസണില്‍ ചാംപ്യന്മാരായതിനു ശേഷം അദ്ദേഹം റോയല്‍സിനെ ആദ്യമായി ഫൈനല്‍ വരെയെത്തിച്ചു. 14 മല്‍സരങ്ങളില്‍ നിന്നും 146.79 സ്‌ട്രൈക്ക് റേറ്റില്‍ 458 റണ്‍സുമായി ബാറ്റിങില്‍ മികച്ച സംഭാവന നല്‍കാനും സഞ്ജുവിനായിരുന്നു.

2023ലെ ഐപിഎല്ലില്‍ പക്ഷെ ടീമും സഞ്ജുവും അല്‍പ്പം താഴേക്കു പോയി. നേരിയ വ്യത്യാസത്തില്‍ അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്യേണ്ടി വന്നതോടെ റോയല്‍സിനു പ്ലേഓഫ് നഷ്ടമായി. സഞ്ജുവിനാവട്ടെ 13 കളിയില്‍ 362 റണ്‍സാണ് സ്‌കോര്‍ ചെയ്യാനായത്. എങ്കിലും സ്‌ട്രൈക്ക് റേറ്റില്‍ (153.38) അദ്ദേഹം മിന്നിക്കുകയും ചെയ്തു.

2024ല്‍ സഞ്ജുവിനു കീഴില്‍ റോയല്‍സ് രണ്ടാം തവണയും പ്ലേഓഫിലേക്കു യോഗ്യത നേടി. ബാറ്റിങില്‍ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് അദ്ദേഹം നടത്തിയത്. 11 കളിയില്‍ നിന്നും 48.27 ശരാശരിയില്‍ 153.4 സ്‌ട്രൈക്ക് റേറ്റില്‍ 531 റണ്‍സ് സഞ്ജു വാരിക്കൂട്ടി. പക്ഷ ഈ വര്‍ഷം അദ്ദേഹത്തിനു കാര്യമായൊന്നും ചെയ്യാനായില്ല.

പരിക്കു കാരണം വെറും ഒമ്പതു മല്‍സരങ്ങളില്‍ മാത്രമേ സഞ്ജു കളിച്ചുള്ളൂ. ഇവയില്‍ ചിലതിലാവട്ടെ ഇംപാക്ട് സബുമായിരുന്നു. 140.39 സ്‌ട്രൈക്ക് റേറ്റില്‍ 285 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ടീമിനാവട്ടെ ഒമ്പതാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വരികയും ചെയ്തു.

ലേലത്തില്‍ എത്ര ലഭിക്കും?

മിനി താര ലേലത്തില്‍ ഉള്‍പ്പെട്ടാല്‍ പ്രധാനമായും അഞ്ചു ഫ്രാഞ്ചൈസികളാവും സഞ്ജു സാംസണിനായി രംഗത്തിറങ്ങുക. അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കൂടാതെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, നിലവിലെ ജേതാക്കളായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരാവും അദ്ദേഹത്തിനായി പോരടിക്കുക.

SANJU SAMSON

ഈ ടീമുകളില്‍ ഏറ്റവും സാധ്യത ചെന്നൈക്കാണ്. 26-28 കോടി വരെ വരെ സഞ്ജുവിനായി ലേലത്തില്‍ മുടക്കാന്‍ അവര്‍ തയ്യാറായേക്കും. ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍ റോളുകളിലേക്കാണ് അദ്ദേഹത്തെ ചെന്നൈ നോട്ടമിടുക. ചെന്നൈ കഴിഞ്ഞാല്‍ സാധ്യതയില്‍ രണ്ടാമത് എല്‍എസ്ജിയാണ്. 24 മുതല്‍ 26 കോടി വരെ അവര്‍ മുടക്കിയേക്കും. 27 കോടി മൂല്യമുള്ള നായകന്‍ റിഷഭ് പന്തിനു പകരം വില കുറവുള്ള, കൂടുതല്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന ക്യാപ്റ്റനെയാണ് ലഖ്‌നൗ ഉന്നം വയ്ക്കുക.

ദീര്‍ഘകാലത്തേക്കുള്ള ക്യാപ്റ്റന്റെ റോളിലേക്കാണ് സഞ്ജുവിനെ കെകെആറിനു ആവശ്യം. ഇതിനു വേണ്ടി 20 മുതല്‍ 23 കോടി രൂപ വരെ ലേലത്തില്‍ മുടക്കാനും അവര്‍ തയ്യാറായേക്കും. കെകെആര്‍ കഴിഞ്ഞാല്‍ സഞ്ജുവിനെ വാങ്ങിയേക്കാവുന്ന ലിസ്റ്റില്‍ നാലാമതാണ് ആര്‍സിബി. കഴിവു തെളിയിച്ച ക്യാപ്റ്റനെയാണ് അവര്‍ക്കു ആവശ്യം.

രജത് പാട്ടിധാറിനു കീഴില്‍ ടീം ചാംപ്യന്‍മാരായെങ്കിലും നായകനായി അധികം അനുഭവസമ്പത്ത് അദ്ദേഹത്തിനില്ല. 18- 22 കോടി രൂപ വരെയാവും സഞ്ജുവിനായി ആര്‍സിബി മാറ്റി വയ്ക്കുക. ഈ ലിസ്റ്റില്‍ അവസാന സ്ഥാനത്താണ് ഡിസി. കീപ്പര്‍ പ്ലസ് ക്യാപ്റ്റന്റെ റോളാണ് സഞ്ജുവിനു അവര്‍ നല്‍കിയേക്കുക. 15 മുതല്‍ 18 കോടി രൂപ വരെയാവും അദ്ദേഹത്തിനായുള്ള ഡിസിയുടെ ബഡ്ജറ്റ്.

Story first published: Saturday, July 12, 2025, 11:21 [IST]
Other articles published on Jul 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+