Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: അമ്പമ്പോ, ഇത്രയും ലക്ഷങ്ങളോ? വൈഭവിന്റെ ആകെ സമ്മാനത്തുകയറിഞ്ഞ് ഞെട്ടരുത്!!

19ാം ഐപിഎല്‍ സീസണിന്റെ അവാഡ് ദാന ചടങ്ങിലും അദ്ഭുതങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി. വിജയികളായി തയ്യാറാക്കി വച്ച പുരസ്‌കാരങ്ങളില്‍ ഭൂരിഭാഗവും ഈ 15 കാരന്‍ 'അടിച്ചുമാറ്റിയെന്നതാണ്' ആശ്ചര്യപ്പെടുത്തുന്ന കാര്യം. അഞ്ചു പ്രധാനപ്പെട്ട വ്യക്തിഗത ട്രോഫികളാണ് വൈഭവ് സ്വന്തമാക്കിയിരിക്കുന്നത്.

ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പുള്‍പ്പെടെ ഇതിലുള്‍പ്പെടും. ഫൈനലിനു ശേഷം വൈഭവ് സ്വന്തമാക്കിയ പുരസ്താരങ്ങള്‍ ഏതൊക്കെയാണെന്നും അതു വഴി മാത്രം താരത്തിനു ലഭിച്ച സമ്മാനത്തുക എത്രയാണെന്നും പരിശോധിക്കാം.

VAIBHAV SOORYAVANSHI

പുരസ്‌കാരമഴ

ഈ ഐപിഎല്‍ സീസണിലെ അഞ്ചു പ്രധാനപ്പെട്ട അവാര്‍ഡുകളാണ് വൈഭവ് സൂര്യവംശി സ്വന്തം പേരിലാക്കിയത്. ഇതു വഴി മാത്രം താരത്തിനു ലഭിച്ച പ്രൈസ് മണിയാവട്ടെ 55 ലക്ഷം രൂപയുമാണ്. കൂടാതെ ടാറ്റ സിയേറയെന്ന കിടിലന്‍ എസ്‌യുവിയും താരം കൈക്കലാക്കി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സീസണിനു ശേഷം ഇത്രയുമധികം അവാര്‍ഡുകള്‍ ഒരേ താരം തന്നെ റാഞ്ചിയത്.

776 റണ്‍സ് വാരിക്കൂട്ടിയാണ് വൈഭവ് ഇത്തവണ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായത്. ട്രോഫിക്കൊപ്പം 10 ലക്ഷം രൂപ സമ്മാനത്തുകയും ഇതുവഴി താരത്തിനു ലഭിച്ചു.

ടൂര്‍ണമെന്റിലെ ഏറ്റവും മൂല്യമേറിയ താരവും (MVP) റോയല്‍സിന്റെ ഈ അദ്ഭുത താരം തന്നെ. 436. 5 പോയിന്റാണ് വൈഭവിനു ലഭിച്ചത്. നേടിയ റണ്‍സിനേക്കാള്‍ കളിയിലുണ്ടാക്കുന്ന ഇംപാക്ടാണ് ഇതില്‍ മാനദണ്ഡമാവുന്നത്. 15 ലക്ഷം രൂപയും പുരസ്‌കാരവുമാണ് കൗമാര താരം ഏറ്റുവാങ്ങിയ്ത്.

അടുത്തത് സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരമായിരുന്നു. ഈ സീസണിലാകെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള ബാറ്റര്‍ക്കു ലഭിക്കുന്ന പുരസ്‌കാരമാണിത്. 237.31 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റാണ് വൈഭവിനെ ജേതാവാക്കിയത്.

10 ലക്ഷം രൂപയും ടാറ്റ സിയേറയുമാണ് ഇതു വഴി താരം സ്വന്തമാക്കിയത്. തുടരെ രണ്ടാം സീസണിലാണ് വൈഭവ് ഈ അവാര്‍ഡ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷവും തലപ്പത്ത് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ തന്നെ.

VAIBHAV SOORYAVANSHI

ഈ സീസണില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ച താരത്തിനുള്ള പുരസ്‌കാരമാണ് വൈഭവിനു തുടര്‍ന്നു ലഭിച്ചത്. ഞെട്ടിക്കുന്ന സിക്‌സര്‍ വേട്ടയാണ് താരം നടത്തിയത്. 72 സിക്‌സറുകള്‍ വാരിക്കൂട്ടിയ വൈഭവ് ടൂര്‍ണമെന്റിന്റെ സര്‍വ്വകാല റെക്കോര്‍ഡുകളും പഴങ്കഥയാക്കിയിരിക്കുകയാണ്. സൂപ്പര്‍ സിക്‌സസ് ഓഫ് ദി സീസണ്‍ പുരസ്‌കാരത്തിനൊപ്പം 10 ലക്ഷം രൂപയും സമ്മാനത്തുകയായി താരം സ്വന്തമാക്കി.

ഇനി അടുത്തത് എമേര്‍ജിങ് പ്ലെയര്‍ ഓഫ് ദി സീസണ്‍ പുരസ്‌കാരമാണ്. ഇവിടെയും ജേതാവ് ആരെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലായിരുന്നു. കരിയറിലെ ആദ്യത്തെ ഫുള്‍ ഐപിഎല്‍ സീസണില്‍ തന്നെ ഈ അവാര്‍ഡും 15കാരന്‍ സ്വന്തം പേരിലേക്കു ചേര്‍ത്തു. പുരസ്‌കാരത്തിനൊപ്പം 10 ലക്ഷം രൂപയാണ് സമ്മാനത്തുക.

ഈ തരത്തിലാണ് അഞ്ചു പ്രധാനപ്പെട്ട പുരസ്‌കാരങ്ങളില്‍ നിന്നു മാത്രം 55 ലക്ഷം രൂപ ഒറ്റയടിക്ക് വൈഭവിന്റെ അക്കൗണ്ടിലേക്കു ഒഴുകിയെത്തിയത്. നേരത്തേ ലഭിച്ച മുന്‍ മല്‍സരങ്ങളിലെ പ്ലെയര്‍ ഓഫ് ദി മാച്ചുള്‍പ്പെടെയുള്ള മറ്റു പുരസ്‌കാരങ്ങള്‍ വഴി ലഭിച്ചിട്ടുള്ള പ്രൈസ് മണി കൂടെയാണിത്.

റോയല്‍സില്‍ വൈഭവിന്റെ ശമ്പളം 1.10 കോടി രൂപയാണ്. എന്നാല്‍ ഫൈനസിനുശേഷം ഇതിന്റെ പകുതി പോഡിയത്തില്‍ നിന്നു മാത്രം താരം കൈക്കലാക്കിയെന്നതാണ് ശ്രദ്ധേയം.

Story first published: Monday, June 1, 2026, 11:23 [IST]
Other articles published on Jun 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+