Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിന് ലേലത്തില്‍ എത്ര കിട്ടും, ഇതാ ഉത്തരം!! റാഞ്ചുക ആ ടീം?

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഇനി കളിക്കില്ലെന്നു തീരുമാനിച്ചതോടെ ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ ഇനി എവിടേക്കാണെന്നതാണ് അടുത്ത ചോദ്യം. അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഇതിനകം അദ്ദേഹത്തിനു വേണ്ടി പരസ്യമായി ഇതിനകം താല്‍പ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞ ടീം. അവരെക്കൂടാതെ മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് സഞ്്ജുവിനായി രംഗത്തിറങ്ങാന്‍ ഏറ്റവും സാധ്യതയുള്ള മറ്റൊരു ടീം.

ട്രേഡിങ് വിന്‍ഡോയില്‍ തന്നെ വില്‍ക്കുകയോ, അല്ലെങ്കില്‍ റിലീസ് ചെയ്യുകയോ വേണമെന്ന ആവശ്യമാണ് റോയല്‍സിനു മുന്നില്‍ സഞ്ജു വച്ചിട്ടുള്ളതെന്നാണ് ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ട്. ട്രേഡിങ് വിന്‍ഡോയില്‍ അനുയോജ്യമായ ഒരു ഓഫര്‍ വന്നാല്‍ മാത്രമേ അദ്ദേഹത്തെ വിട്ടുകൊടുക്കാന്‍ റോയല്‍സ് തയ്യാറാവുകയുള്ളൂ. അതു സംഭവിച്ചില്ലെങ്കില്‍ ഡിസംബറിലെ ലേലത്തിനു മുന്നോടിയായ സഞ്ജുവിനെ ടീം ഒഴിവാക്കുകയും ചെയ്യും.

റിലീസ് ചെയ്ത് ലേലത്തിന്റെ പൂളില്‍ വന്നാല്‍ വലിയ ഡിമാന്റ് തന്നെ സഞ്ജുവിനുണ്ടാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അടുത്ത മിനി താരലേലത്തിന്റെ ഭാഗമായാല്‍ അദ്ദേഹത്തിനു എത്ര തുകയാവും ലഭിച്ചേക്കുകയെന്നു നമുക്കു പരിശോധിക്കാം.

SANJU SAMSON DHONI

പോരടിക്കുക 2 ടീമുകള്‍?

ഡിസംബറിലെ ഐപിഎല്‍ മിനി താരലേലത്തിന്റെ ഭാഗമായാല്‍ പ്രധാനമായു രണ്ടു ഫ്രാഞ്ചൈസികളാവും സഞ്ജു സാംസണിനായി രംഗത്തിറങ്ങിയേക്കുക. ഒന്ന് അഞ്ചു തവണ ചാംപ്യന്മാരായിട്ടുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സാണെങ്കില്‍ മറ്റൊരു ടീം മൂന്നു തവണ കിരീടമുയര്‍ത്തിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമാണ്.

ഇവര്‍ തമ്മിലായിരിക്കും മലയാളി താരത്തിനായി ഏറ്റവുമധികം പിടിവലിയുണ്ടാവുക. ഇതില്‍ ചെന്നൈയേക്കാള്‍ സഞ്ജുവിനെ ആവശ്യം കെകആറിനാണ്. കാരണം മൂന്നു റോളുകളാണ് അദ്ദേഹത്തെ അവര്‍ ഏല്‍പ്പിക്കാനൊരുങ്ങുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കെകെആര്‍ ടീമിന്റെ ക്യാപ്റ്റന്‍സി തന്നെയാണ്.

കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച അജിങ്ക്യ രഹാനെയ്ക്കു പകരം പുതിയൊരു ക്യാപ്റ്റനെ തിരയുകയാണ് കെകെആര്‍. ഈ റോളിലേക്കു സഞ്ജു പെര്‍ഫെക്ടാണെന്നതില്‍ സംശയവുമില്ല. ക്യാപ്്റ്റനെ കൂടാതെ മുന്‍നിരയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറെയും കെകെആറിനു വേണം. ഈ രണ്ടു റോളുകളും കൂടി സഞ്ജുവില്‍ ഭദ്രം.

ട്രിപ്പിള്‍ റോളുകള്‍ ഒരേ സമയം നിര്‍വഹിക്കാന്‍ കഴിയുന്ന സഞ്ജു ലേലത്തിലുണ്ടെങ്കില്‍ ഏതറ്റം വരെയും പോവാന്‍ കെകെആര്‍ മടിക്കില്ല. പുറത്തു വരുന്ന സൂചനകള്‍ പ്രകാരം പരമാവധി 40 കോടി രൂപ വരെ അദ്ദേഹത്തിനായി മുടക്കാന്‍ കെകെആര്‍ തയ്യാറായേക്കും. ഇതു സംഭവിക്കുകയാണങ്കില്‍ ലേലത്തിന്റെ ചരിത്രത്തിലെ ഓള്‍ടൈം റെക്കോര്‍ഡും കുറിക്കപ്പെടും. കഴിഞ്ഞ തവണ റിഷഭ് പന്തിനായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 27 കോടി മുടക്കിയതാണ് ഇതുവരെയുള്ള റെക്കോര്‍ഡ്.

അതേസമയം, സഞ്ജുവിനു വേണ്ടി 40 കേടിയൊന്നും ചെന്നൈ മാറ്റി വയ്ക്കാന്‍ തയ്യാറായേക്കില്ല. പരമാവധി 30 കോടി വരെ മാത്രമേ അദ്ദേഹത്തിനായി അവര്‍ ചെലവഴിച്ചേക്കുകയുള്ളൂവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. മറ്റു പല ടീമുരളെയും പോലെ കളിക്കാര്‍ക്കു വേണ്ടി ഒരു പരിധിക്കപ്പുറത്തേക്കു മുടക്കാന്‍ ചെന്നൈ തയ്യാറാവാറില്ല. ഇതുവരെയുള്ള ചരിത്രവും ഇതുതന്നെയാണ് പറയുന്നത്.

SANJU SAMSON

കെകെആറിനെപ്പോലെ സഞ്ജുവിനെ കിട്ടിയേ തീരൂവെന്ന വാശിയൊന്നും ചെന്നൈ കാണിക്കില്ല. വിരമിക്കലിന്റെ വക്കിലുള്ള മുന്‍ ഇതിഹാസ നായകന്‍ കൂടിയായ എംഎസ് ധോണിക്കു പകരം അനുഭവസമ്പത്തുള്ള ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ അവര്‍ക്കു ആവശ്യമാണ്. ഈ റോളിനു യോജിച്ചയാള്‍ സഞ്ജുവാണെന്നും ചെന്നൈ ഉറപ്പിക്കുന്നു.

റുതുരാജ് ഗെയ്ക്വാദ് നായകസ്ഥാനത്തുള്ളതിനാലും ആയുഷ് മാത്രെയുടെ വരവിനു ശേഷം ഓപ്പണിങ് സെറ്റായതിനാലും ഈ രണ്ടു റോളുകളിലേക്കും സഞ്ജുവിനെ അവര്‍ക്കു ആവശ്യവുമില്ല. അതിനാല്‍ ലേലത്തില്‍ കെകെആറിനെ പോലെ ഏതറ്റം വരെയും പോവാനും അവര്‍ തുനിഞ്ഞേക്കില്ല. അതുകൊണ്ടു തന്നെ ലേലത്തില്‍ ഉള്‍പ്പെട്ടാല്‍ സഞ്ജുവിനെ റാഞ്ചാന്‍ കെകെആര്‍ തന്നെയാണ് ഫോവറിറ്റെന്നു പറയേണ്ടി വരും.

Story first published: Friday, August 8, 2025, 9:38 [IST]
Other articles published on Aug 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+