Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ക്രുനാലിന്റെ കെണിയില്‍ ബട്‌ലര്‍ കുരുങ്ങിയതെങ്ങനെ? അത് മനസ്സില്‍ കണ്ടു!! തന്ത്രമിങ്ങനെ

അഹമ്മദാബാദ്: ഐപിഎല്‍ കലാശപ്പോരില്‍ ഉജ്ജ്വ്‌ല ബൗളിങിലൂടെ ഗുജറാത്ത് ടൈറ്റന്‍സിനെ വരിഞ്ഞുകെട്ടിയിരിക്കുകയാണ് നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ജിടിയെ എട്ടു വിക്കറ്റിനു 155 റണ്‍സില്‍ ആര്‍സിബി പിടിച്ചുനിര്‍ത്തി.

ജിടി ബാറ്റിങ് ലൈനപ്പില്‍ ടോപ്പ് ഫോറിലെ ആര്‍ക്കും 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (10), സായ് സുദര്‍ശന്‍ (12), നിഷാന്ത് സിന്ധു (20), ജോസ് ബട്‌ലര്‍ (19) എന്നിവരൊന്നും ക്ലിക്കായില്ല.

KRUNAL PANDYA

ഈ കളിയില്‍ ബട്‌ലറെ പുറത്താക്കിയ ആര്‍സിബിയുടെ വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയുടെ തന്ത്രമാണ് ശ്രദ്ധ നേടുന്നത്. ഇംഗ്ലീഷ് സൂപ്പര്‍ താരത്തെ അദ്ദേഹം എങ്ങനെയാണ് വീഴ്ത്തിയതെന്നു നോക്കാം.

ബട്‌ലറുടെ പുറത്താവല്‍

നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ക്രുനാല്‍ പാണ്ഡ്യയെറിഞ്ഞ 13ാം ഓവറിലെ ആദ്യ ബോളിലാണ് ജോസ് ബട്‌ലര്‍ പുറത്തായത്. 23 ബോളുകളില്‍ നിന്നാണ് അദ്ദേഹം 19 റണ്‍സെടുത്തത്. ഒരേയൊരു ഫോര്‍ മാത്രമേ ഇതിലുള്‍പ്പെട്ടിരുന്നു.

നാലാമനായി ക്രീസിലെത്തിയ ശേഷം തുടക്കം മുതല്‍ റണ്ണെടുക്കാന്‍ ബട്‌ലര്‍ വിഷമിക്കുന്നത് കാണാമായിരുന്നു. നാലാം ഓവിലെ നാലാമത്തെ ബോളില്‍ സായ് സുദര്‍ശന്റെ (12) പുറത്താവലിനു ശേഷമാണ് അദ്ദേഹം ബാറ്റിങിനെത്തിയത്.

നേരിട്ട രണ്ടാമത്തെ ബോളില്‍ തന്നെ ബട്‌ലര്‍ ബൗണ്ടറി കണ്ടെത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ആദ്യത്തെയും അവസാനത്തെയും ബൗണ്ടറിയും ഇതു തന്നെയായിരുന്നു.

ആറാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ നിഷാന്ത് സിന്ധു ബൗണ്ടറിയടിച്ച ശേഷം ജിടിക്കു ദീര്‍ഘസമയത്തേക്കു കടുത്ത ബൗണ്ടറി ക്ഷാമവും നേരിട്ടു. ഒരു ഫോറോ, സിക്‌സറോ പോലുമില്ലാതെ തുടര്‍ച്ചയായി 37 ബോളുകളാണ് കടന്നുപോയത്. ബട്‌ലറിനോ, സിന്ധു മടങ്ങിയ ശേഷമെത്തിയ വാഷിങ്ടണ്‍ സുന്ദറിനോ ബൗണ്ടറി ക്ഷാമം തീര്‍ക്കാനായില്ല.

ഏഴ് മുതല്‍ 12 ഓവറുകള്‍ വരെ ഒറ്റ ഫോറോ, സിക്‌സോ പോലും ജിടി ഇന്നിങ്‌സില്‍ കണ്ടില്ല. ഇതു ബട്‌ലറെയും വാഷിങ്ടണിനെയും ഒരുപോലെ സമ്മര്‍ദ്ദത്തിലുമാക്കിയിരുന്നു. വാഷിങ്ടണ്‍ റിസ്‌കുകള്‍ക്കു തുനിയായി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിച്ചതോടെ ബട്‌ലര്‍ രണ്ടും കല്‍പ്പിച്ച് മുന്നിറങ്ങുകയായിരുന്നു.

JOS BUTTLER STUMPING

12 ഓവറുകള്‍ വരെ ബൗണ്ടറി വരാത്ത സ്ഥിതിക്ക് 13ാം ഓവറില്‍ താന്‍ ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ ബട്‌ലര്‍ കടന്നാക്രമിക്കുമെന്ന് ഏറെ അനുഭവ സമ്പത്തുള്ള ക്രുനാല്‍ മനസ്സില്‍ കാണുകയും ചെയ്തു. ഇതു മുന്നില്‍ കണ്ട അദ്ദേഹം ഒരു വൈഡ് യോര്‍ക്കറാണ് പരീക്ഷിച്ചത്.

ക്രുനാലിന്റെ കണക്കുകൂട്ടല്‍ പിഴച്ചില്ല. ക്രീസിനു പുറത്തേക്കു ചാടിയിറങ്ങിയ ബട്‌ലര്‍ക്കു പാടെ പിഴച്ചു. ഷോട്ട് മിസ്സായതോടെ വിക്കറ്റിനു പിന്നില്‍ ജിതേഷ് ശര്‍മയുടെ മിന്നല്‍ സ്റ്റംപിങ്. ബട്‌ലര്‍ ക്രീസിലേക്കു തിരികെ ബാറ്റ് കുത്തുമ്പോഴേക്കും ബേല്‍സ് തെറിച്ചിരുന്നു.

സ്ലോ ബൗളറായ തന്റെ ഓവറായിരിക്കും സ്‌കോറിങ് ഉയര്‍ത്താന്‍ അപകടകാരിയായ ബട്‌ലര്‍ ലക്ഷ്യമിടുകയെന്നു ക്രുനാല്‍ ഉറപ്പിച്ചിരുന്നു. അതിനാലാണ് അദ്ദേഹം അത്തരമൊരു വൈഡ് ബോള്‍ പരീക്ഷിച്ചു നോക്കിയത്. ആ കെണിയില്‍ ബട്‌ലര്‍ കൃത്യമായി കുരുങ്ങുകയും ചെയ്തു.

Story first published: Sunday, May 31, 2026, 21:57 [IST]
Other articles published on May 31, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+