Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെന്നൈയ്ക്കു 28.2 കോടി നഷ്ടം? കാവ്യയുടെ കാഞ്ഞ ബുദ്ധി!! പിന്നാലെ എസ്ആര്‍എച്ചിന് 8ന്റെ പണി, അറിയാം

അബുദാബി: ഐപിഎല്‍ മിനി ലേലത്തില്‍ ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ചില നീക്കങ്ങള്‍ കണ്ട് ആരാധകരും ക്രിക്കറ്റ് പണ്ഡിതരും ഒരുപോലെ ഞെട്ടിയിരിക്കുകയാണ്. കാരണം മുന്‍ ചരിത്രമെടുത്താല്‍ എല്ലായ്‌പ്പോഴും പരിചയ സമ്പന്നരായ 30 പ്ലസ് താരങ്ങള്‍ക്കാണ് അവര്‍ എല്ലായ്‌പ്പോഴും പരിഗണന നല്‍കാറുള്ളത്. ഈ കാരണത്താല്‍ തന്നെ ഡാഡീസ് ആര്‍മിയെന്നൊരു ചീത്തപ്പേരും അവര്‍ക്കുണ്ട്.

പക്ഷെ ഇത്തവണത്തെ ലേലത്തില്‍ തീര്‍ത്തും പുതിയ തന്ത്രങ്ങളുമായെത്തിയ സിഎസ്‌കെയെയാണ് ഓക്ഷന്‍ റൂമില്‍ കണ്ടത്. വയസ്സന്‍മാര്‍ക്കു പിറകെ പോവാതെ ചുറുചുറുക്കുള്ള യുവതാരങ്ങളെയാണ് അവര്‍ നോട്ടമിട്ടത്. ഇതില്‍ രണ്ടു അണ്‍ക്യാപ്ഡ് താരങ്ങളെ അവിശ്വസനീയ വിലയ്ക്ക് അവര്‍ സ്വന്തമാക്കുകയും ചെയ്തു.

CSK KAVYA MARAN

Photocredit /X

ഓള്‍റൗണ്ടര്‍ പ്രശാന്ത് വീറും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കാര്‍ത്തിത് ശര്‍മയുമായിരുന്നു ഇത്. 28.2 കോടി രൂപയാണ് ഇനിയും അരങ്ങേുക പോലും ചെയ്തിട്ടിലാത്ത ഇവര്‍ക്കായി ചെന്നൈക്കു മുടക്കേണ്ടി വന്നത്. 14.20 കോടി രൂപ വീതമാണ് ഇരുതാരങ്ങള്‍ക്കും ലഭിച്ചത്.

യഥാര്‍ഥത്തില്‍ ഇതിനേക്കാള്‍ കുറഞ്ഞ തുകയ്ക്കു രണ്ടു യുവതാരങ്ങളെയും വാങ്ങാന്‍ ചെന്നൈക്കു സാധിച്ചേനെ. പക്ഷെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉടമയായ കാവ്യ മാരന്റെ തന്ത്രം അവര്‍ക്കു ക്ഷീണമായി. പക്ഷെ അധികം വൈകാതെ തന്നെ ലേലത്തില്‍ കാവ്യക്കു ഇതിനു തിരിച്ചടിയും കിട്ടി. ഇതു എങ്ങനെയെന്നറിയാം.

കാവ്യയുടെ മാസ്റ്റര്‍ പ്ലാന്‍

കാര്‍ത്തിക് ശര്‍മയുടെയും പ്രശാന്ത് വീറിന്റെയും അടിസ്ഥാന വില വെറും 30 ലക്ഷം രൂപ മാത്രമായിരുന്നു. ഇതു 14.2 കോടിയില്‍ വരെയെത്തിച്ചതിനു പ്രധാന കാരണക്കാരി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഓക്ഷന്‍ ടേബിളില്‍ പാഡ്ല്‍ ഉയര്‍ത്തിയ കാവ്യ മാരനാണ്. ഇരുവരുടെയും തുക മാക്‌സിമത്തില്‍ എത്തിച്ച ശേഷം അവര്‍ പതിയ പിന്‍മാറുകയായിരുന്നു.

ഈ കാരണത്താല്‍ തന്നെ ആകെ പഴ്‌സിലുണ്ടായിരുന്ന പകുതിയോളം പണം വെറും രണ്ടു അണ്‍ക്യാപ്ഡ് കളിക്കാര്‍ക്കു വേണ്ടി ചൈന്നൈ സൂപ്പര്‍ കിങ്‌സിനു മുടക്കേണ്ടിയും വന്നു. ഇതു ലേലത്തില്‍ മറ്റു ചില വലിയ താരങ്ങളെ വാങ്ങുന്നതില്‍ നിന്നും ചെന്നൈയെ തടയുകയും ചെയ്തു.

ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ പ്രശാന്ത് വീറിനായി ലേലത്തിന്റെ തുടക്കത്തില്‍ മല്‍സരിച്ചത് മുംബൈ ഇന്ത്യന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായിരുന്നു. എല്‍എസ്ജി 1.20 വിളിച്ചതോടെ മുംബൈ പിന്‍മാറി. തുടര്‍ന്നാണ് ചെന്നൈയുടെ വരവ്. നാലു കോടി വരെ വിളിച്ച് എല്‍എസ്ജി സുല്ലിട്ടു. തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സും ചെന്നൈയും തമ്മിലായിരുന്നു പോരാട്ടം. ഇതു 7.4 കോടി വരെ തുടര്‍ന്നു.

രാജസ്ഥാന്‍ പിന്‍മാറിയതോടെയാണ് പ്രശാന്തിനായി എസ്ആര്‍എച്ച് ഗോദയിലിറങ്ങിയത്. പിന്നീട് കണ്ടത് ഇഞ്ചോടിഞ്ച് പോരാട്ടം. ഒടുവില്‍ ചെന്നൈ 14.20 കോടി വിളിച്ചപ്പോള്‍ എസ്ആര്‍എച്ച് പിന്‍മാറുകയായിരുന്നു. പ്രശാന്തിനെ നഷ്ടമായതിന്റെ നിരാശയല്ല അപ്പോള്‍ കാവ്യ മാരന്റെ മുഖത്ത് കണ്ടത്. മറിച്ച് ചെന്നൈയുടെ പഴ്‌സില്‍ നിന്നും ഇത്രയും തുക പോയല്ലോയെന്ന തരത്തിലുള്ള പരിഹാസച്ചിരിയാണ് അവരുടെ ഭാഗത്തു നിന്നുണ്ടായത്.

kartik sharma

കാര്‍ത്തിക് ശര്‍മയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. 30 ലക്ഷം രൂപ അടിസ്ഥാന വിലയില്‍ നിന്നാണ് താരത്തിന്റെ ലേലം തുടങ്ങിയത്. മൂന്നു കോടിയില്‍ വച്ചാണ് ചെന്നൈ ചേരുന്നത്. പിന്നെ ചെന്നൈയും കെകെആറും തമ്മിലായിരുന്നു പിടിവലി. 13 കോടിക്ക് കാര്‍ത്തികിനെ ചെന്നൈ വാങ്ങുമെന്നിരിക്കെയായിരുന്നു കാവ്യയുടെയും എസ്ആര്‍എച്ചിന്റെയും അപ്രതീക്ഷിത എന്‍ട്രി.

14.20 കോടിയില്‍ വച്ച് എസ്ആര്‍എച്ച് മതിയാക്കുകയും ചെയ്തു. ഇതോടെ കാത്തികും ചെന്നൈയിലെത്തി. അപ്പോഴും തനിക്കൊപ്പം ഓക്ഷന്‍ ടോബിളിലുണ്ടായിരുന്ന എസ്ആര്‍എച്ച് പ്രതിനിധികളെ നോക്കി കാവ്യ പരിഹാസത്തോടെ ചിരിക്കുകയായിരുന്നു. പക്ഷെ ചെന്നൈക്കു പണി കൊടുത്ത കാവ്യക്കും എസ്ആര്‍എച്ചിനും വൈകാതെ ഇതിനുളള തിരിച്ചടിയും കിട്ടി.

കഴിഞ്ഞ തവണ ഫ്‌ളോപ്പായിരുന്ന, ഐപിഎല്ലില്‍ അത്ര മികച്ച റെക്കോര്‍ഡില്ലാത്ത ലിയാം ലിവിങ്‌സ്റ്റണിനായി 13 കോടിയാണ് അവര്‍ക്കു മുടക്കേണ്ടി വന്നത്. എല്‍എസ്ജിയുമായി പോരടിച്ചാണ് അവര്‍ അദ്ദേഹത്തെ വാങ്ങിയത്. പക്ഷെ ഈ തുക ലിവിങ്സ്റ്റണ്‍ അര്‍ഹിച്ചതിനേക്കാള്‍ വളരെ കൂടുതലാണെന്നാണ് പല ക്രിക്കറ്റ് പണ്ഡിതരും ചൂണ്ടിക്കാണിക്കുന്നത്. അതു കൊണ്ടു തന്നെ നേരത്തേ ചെന്നൈക്കു കൊടുത്ത പണി തിരിച്ചടിച്ചെന്നു തന്നെ ഉറപ്പിക്കാം.

Story first published: Wednesday, December 17, 2025, 12:28 [IST]
Other articles published on Dec 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+