Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: കാവ്യക്ക് സിഎസ്‌കെ ശാപം!! ആ പരിഹാസച്ചിരിക്ക് പണി കിട്ടിത്തുടങ്ങി, സംഭവമിങ്ങനെ

ബെംഗളൂരു: പുതിയ ഐപിഎല്‍ സീസണില്‍ നാണംകെട്ട തോല്‍വിയുമായി തുടങ്ങിയിരിക്കുകയാണ് മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരുവിനോടാണ് അവര്‍ ആറു വിക്കറ്റിനു തകര്‍ന്നടിഞ്ഞത്. ബാറ്റിങില്‍ തുടക്കത്തില്‍ പാളിയ ശേഷം ക്യാപ്റ്റന്‍ ഇഷാന്‍ കിഷനിലേറി എസ്ആര്‍എച്ച് തിരികെ വന്നെങ്കിലും അവരുടെ ബൗളിങ് വട്ടപ്പൂജ്യമായിരുന്നു.

ഒന്നിനൊന്ന് ദുരന്തം ബൗളര്‍മാരാണ് അവരുടെ ടീമിലുള്ളതെന്നു കന്നി മല്‍സരം കാണിച്ചു തരികയും ചെയ്തു. ഇത്ര ദുര്‍ബലമായ ബൗളിങ് നിരയെ വച്ച് എസ്ആര്‍എച്ച് കിരീടം പോയിട്ട് പ്ലേഓഫില്‍ പോലും എത്താനിടയില്ല. പോയിന്റ് പട്ടികയില്‍ അവര്‍ അവസാന സ്ഥാനത്തു ഫിനിഷ് ചെയ്താലും ഇനി അദ്ഭുതപ്പെടാനില്ല.

KAVYA MARAN

യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു ദുരന്തം എസ്ആര്‍എച്ച് ചോദിച്ചു വാങ്ങിയതാണെന്നു തന്നെ പറയേണ്ടി വരും. കാരണം കഴിഞ്ഞ മിനി താരലേലത്തില്‍ എസ്ആര്‍എച്ച് ഉടമ കാവ്യ മാരന്റെ നെറികെട്ട കളിക്കുള്ള തിരിച്ചടി കൂടിയാണ് ഇതെന്നു കാണാം. എന്തായിരുന്നു കഴിഞ്ഞ ലേലത്തില്‍ സംഭവിച്ചതെന്നു നോക്കാം.

കാവ്യയുടെ അഹങ്കാരം

ഐപിഎല്ലിന്റെ എല്ലാ താരലേലങ്ങളിലും സജീവ സാന്നിധ്യമാണ് ടീമുടമ കൂടിയായ കാവ്യ മാരന്‍. ലേലത്തില്‍ എല്ലായ്‌പ്പോഴും താരങ്ങള്‍ക്കായി ഓക്ഷന്‍ ടേബിളില്‍ പാഡ്ല്‍ ഉയര്‍ത്തുന്നതും അവര്‍ തന്നെയാണ്. കഴിഞ്ഞ മിനി താരലേലത്തില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു മുട്ടന്‍ പണിയാണ് കാവ്യ നല്‍കിയത്.

ഇതു കാരണം വലിയ തുക അപ്രതീക്ഷിതമായി സിഎസ്‌കെയ്ക്കു ചെലവഴിക്കേണ്ടി വന്നു. രണ്ടു അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങള്‍ക്കായി ചെന്നൈക്കു മുടക്കേണ്ടി വന്നത് 25 കോടിയോളം രൂപയാണ്. ഇതിന്റെ പ്രധാന കാരണക്കാരി എസ്ആര്‍എച്ച് ഉടമ കാവ്യയുമായിരുന്നു.

ലേലത്തിനായി സിഎസ്‌കെയുടെ പഴ്‌സിലുളള പരമാവധി തുക മുടക്കാന്‍ നിര്‍ബന്ധിതരാക്കി അതുവഴി അവരെ പ്രതിസന്ധിയിലാക്കുകയെന്നതായിരുന്നു കാവ്യയുടെ കുതന്ത്രം. യുവ വിക്കറ്റ് കീപ്പര്‍ കാര്‍ത്തിക് ശര്‍മ, ഓള്‍റൗണ്ടര്‍ പ്രശാന്ത്
വീര്‍ എന്നിവരെ സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്ത തുകയ്ക്കു സിഎസ്‌കെയ്ക്കു വാങ്ങേണ്ടി വന്നു.

വെറും 30 ലക്ഷം രൂപ മാത്രമായിരുന്നു ലേലത്തില്‍ രണ്ടു താരങ്ങളുടെയും അടിസ്ഥാനവില. പക്ഷെ രണ്ടു പേര്‍ക്കും 14.20 കോടി രൂപ വീതമാണ് സിഎസ്‌കെയ്ക്കു മുടക്കേണ്ടി വന്നത്. രണ്ടു പേരെയും ഇപ്പോഴത്തെ ടീമില്‍ ആവശ്യമില്ലെന്നു വ്യക്തമായി അറിയാമായിരുന്നിട്ടും അവരുടെ ഡിമാന്റ് ഉയര്‍ത്തുന്നതിനായ കാവ്യ മനപ്പൂര്‍വ്വം കരുക്കള്‍ നീക്കി.

സിഎസ്‌കെയ്ക്കു രണ്ടു താരങ്ങളെയും ഉറപ്പായും വേണമെന്നും അതിനാല്‍ ഏതറ്റം വരെയും അവര്‍ പോവുമെന്നും കാവ്യക്കു അറിയാമായിരുന്നു. ഇതു മനസ്സിലാക്കി തന്നെയാണ് കാവ്യ അവരുടെ മൂല്യം പരമാവധി ഉയര്‍ത്തി സിഎസ്‌കെയ്ക്കു എ്ട്ടിന്റെ പണി കൊടുത്തത്.

കാര്‍ത്തികിനായി സിഎസ്‌കെയും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമാണ് ഏറ്റവും വീറുറ്റ പോരാട്ടം നടത്തിയത്. കാരണം ചെന്നൈയെ പോലെ കെകെആറിനും ഒരു ഇന്ത്യന്‍ വിക്കറ്റ്കീപ്പറെ വേണമായിരുന്നു. 12.80 കോടി വരെ കെകെആര്‍ വിൡച്ചെങ്കിലും സിഎസ്‌കെ 13 കോടി ഓഫര്‍ ചെയ്തു. ഈ തുകയ്ക്കു സിഎസ്‌കെ കാര്‍ത്തിക്കിനെ ഉറപ്പിച്ചിപിക്കെയാണ് എസ്ആര്‍എച്ചിന്റെയും കാവ്യയുടെയും അപ്രതീക്ഷിത എന്‍ട്രി.

KAVYA MARAN

Photocredit/jiohotstar

ഇതോടെ തുക പിന്നെയും ഉയര്‍ന്നു. ഒടുവില്‍ സിഎസ്‌കെ 14.20 കോടി വിളിച്ചപ്പോള്‍ തങ്ങള്‍ ഒഴിയുന്നതായാണ് കാവ്യ ഓക്ഷന്‍ ടേബിളില്‍ ആംഗ്യം കാണിച്ചത്. ഇതോടെ ഈ തുകയ്ക്കു സിഎസ്‌കെ ഡീല്‍ ഉറപ്പാക്കിയപ്പോള്‍ കാവ്യ പരിഹാസത്തോടെ ചിരിക്കുന്ന ദൃശ്യങ്ങളും കാണാമായിരുന്നു.

പ്രശാന്തിന്റെ കാര്യത്തിലും സംഭവിച്ചത് ഇതു തന്നെയാണ്. 6.60 കോടി രൂപയ്ക്കു അദ്ദേഹത്തിന്റെ ഡീല്‍ സിഎസ്‌കെ ഉറപ്പിക്കാനിരിക്കെയാണ് കാവ്യ രംഗത്തു വന്നത്. ഇതോടെ താരത്തിന്റെ മൂല്യം ഉയര്‍ന്നു കൊണ്ടേയിരുന്നു. ഒടുവില്‍ 14 കോടിയില്‍ വച്ച് കാവ്യ തടിയൂരുകയും ചെയ്തു. ഇതും സിഎസ്‌ക്കെയ്ക്കുള്ള പണി തന്നെയായിരുന്നു.

സ്വന്തം ടീമിന്റെ ബൗളിങ് നിരയെ മെച്ചപ്പെടുത്താനോ, മികച്ച ബൗളര്‍മാരെ ടീമിലെത്തിക്കാനോ ശ്രമിക്കാതെ സിഎസ്‌കെയടക്കമുള്ള ഫ്രാഞ്ചൈസികളെ കുഴപ്പത്തിലാക്കുകയെന്ന പ്ലാനുമായാണ് കാവ്യ ഈ ലേലത്തില്‍ എത്തിയത്.

രാഹുല്‍ ചാഹര്‍, രവി ബിഷ്‌നോയ്, മതീശ പതിരാന, ജേക്കബ് ഡഫി, മാറ്റ് ഹെന്‍ട്രി തുടങ്ങി ഒരു സ്‌പെഷ്യലിസ്റ്റ് ബൗളറെ പോലും എസ്ആര്‍എച്ച് വാങ്ങിയില്ല. ഇതിന്റെ ഫലം ഈ സീസണിലെ ആദ്യ കളിയില്‍ തന്നെ അവര്‍ക്കു ലഭിക്കുകയും ചെയ്തു. പരിക്കു കാരണം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പിന്‍മാറിയതോടെ എസ്ആര്‍എച്ച് ബൗളിങ് സമ്പൂര്‍ണ പരാജയമായി മാറിയിരിക്കുകയാണ്.

Story first published: Sunday, March 29, 2026, 13:40 [IST]
Other articles published on Mar 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+