IPL 2026: സിക്‌സ്, പിന്നാലെ ക്ലീന്‍ ബൗള്‍ഡ്!! സഞ്ജു വീണത് ഈ കെണിയില്‍, ത്യാഗിയാണ് താരം
ചെന്നൈ: സെഞ്ച്വറിക്കു പിന്നാല ചെന്നൈ സൂപ്പര്‍ കിങ്‌സിനായി വീണ്ടുമൊരു മികച്ച ഇന്നിങ്‌സുമായി മിന്നിച്ചിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി ചെപ്പോക്കില്‍ നടന്ന മല്‍സരത്തില്‍ ഫിഫ്റ്റിക്കു വെറും രണ്ടു റണ്‍സ് മാത്രമകലെ അദ്ദേഹം വീഴുകയായിരുന്നു.
32 ബോളില്‍ നാലു ഫോറും മൂന്നു കിടിലന്‍ സിക്‌സറുമുള്‍പ്പെട്ടതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്, യുവ പേസര്‍ കാര്‍ത്തിക് ത്യാഗിയുടെ ബൗളിങില്‍ ക്ലീന്‍ ബൗള്‍ഡായാണ് അദ്ദേഹം ക്രീസ് വിട്ടത്. ആ പുറത്താവലില്‍ സഞ്ജുവിനെ കുറ്റപ്പെടുത്താനും കഴിയില്ല. ത്യാഗിയുടെ മാസ്റ്റര്‍ സ്‌ട്രോക്കാണ് മലയാളി താരത്തെ പുറത്താക്കിയതെന്നു പറയാം.

സഞ്ജുവിന്റെ പുറത്താവല്‍
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്നിങ്‌സിലെ 12ാം ഓവറിലാണ് സഞ്ജു സാംസണ്‍ പുറത്തായത്. ഡെവാള്‍ഡ് ബ്രെവിസിനൊപ്പം മികച്ചൊരു കൂട്ടുകെട്ടുമായി അദ്ദേഹം ടീമിനെ വലിയ സ്‌കോറിലേക്കു നയിക്കവെയായിരുന്നു ഈ വിക്കറ്റ് വീണത്.
11 ഓവറുകള്‍ക്കു ശേഷം സിഎസ്‌കെ രണ്ടു വിക്കറ്റിനു 105 റണ്‍സെന്ന നിലയിലായിരുന്നു. 30 ബോളില്‍ 42 റണ്‍സോടെ സഞ്ജുവും 13 ബോളില്‍ 14 റണ്‍സെടുത്ത ബ്രെവിസുമായിരുന്നു ക്രീസീല്‍. 12ാം ഓവറിലെ ആദ്യ ബോളില്‍
ഒരു ബാക്ക് ഓഫ് ലെങ്ത്ത് സ്ലോ ബോളാണ് ത്യാഗി പരീക്ഷിച്ചത്,.
പക്ഷെ ലോങ്ഓഫിനു മുകളിലൂടെ വെടിയുണ്ട കണക്കെയാണ് സഞ്ജു അതു സിക്‌സറിലേക്കു അടിച്ചുപറത്തിയത്. ക്രീസില്‍ അല്‍പ്പം പിറകിലേക്കു നിന്ന് മുഴുവന്‍ കരുത്തും തന്റെ ബാറ്റിലേക്കു ആവാഹിക്കാന്‍ സഞ്ജുവിനു സാധിക്കുകയും ചെയ്തു. അതാണ് ആ ഷോട്ട് അദ്ദേഹത്തിന് അത്ര എളുപ്പമാക്കി തീര്‍ത്തത്.
എന്നാല്‍ ഈ പിഴവില്‍ നിന്നും പാഠമുള്‍ക്കൊണ്ട ത്യാഗി പെട്ടെന്നു തന്നെ പ്ലാനില്‍ മാറ്റം വരുത്തി. തീയുണ്ട കണക്കെയുള്ള ഒരു ബോളായിരുന്നു പിറകെ വന്നത്. 150 കിമിക്കടുത്ത് (148 കിമി) വേഗതയുള്ള ഒരു ലെങ്ത്ത് ബോളായിരുന്നു ത്യാഗിയെറിഞ്ഞത്.
പക്ഷെ സഞ്ജു ഇത്ര വേഗതയിലൊരു ബോള്‍ ഒട്ടും പ്രതീക്ഷിച്ചതുമില്ല. യാതൊരു ഫുട്ട് മൂവ്‌മെന്റുമില്ലാതെ ആഞ്ഞു വീശാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പക്ഷെ ബോളിന്റെ വേഗത കണക്കുകൂട്ടല്‍ തെറ്റിച്ച് നേരെ വിക്കറ്റുകളില്‍ പതിക്കുകയായിരുന്നു.
ഇതോടെ സഞ്ജുവിനു നിരാശനായി ക്രീസ് വിടേണ്ടിയും വന്നു. യഥാര്‍ഥത്തില്‍ ഈ വിക്കറ്റിന്റെ ക്രെഡിറ്റ് ത്യാഗിക്കു മാത്രമാണെന്നു പറയാം. ലൈനിലും ലെങ്ത്തിലും വേഗതയിലുമെല്ലാം അദ്ദേഹം പൊടുന്നനെ വരുത്തിയ മാറ്റമാണ് ആ വിക്കറ്റിനു വഴിയൊരുക്കിയത്. അത്തരമൊരു ബോള്‍ സഞ്ജു ഒരിക്കലും പ്രതീക്ഷിച്ചതുമില്ല.

സഞ്ജു ടോപ്പ് ഫൈവില്‍
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ നേടിയ 48 റണ്‍സോടെ ഈ ഐപിഎല്‍ സീസണിലെ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ ആദ്യ അഞ്ചിലേക്കും സഞ്ജു സാംസണ്‍ എത്തിയിരിക്കുകയാണ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 172.89 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെ 46.25 ശരാശരിയില്‍ 185 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയുള്‍പ്പെടെയാണിത്.
ആദ്യത്തെ മൂന്നു കളിയിലും വന്‍ ഫ്ശളോപ്പായ ശേഷമായിരുന്നു സഞ്ജുവിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. 6, 7, 9 എന്നിങ്ങനെ ചെറിയ സ്‌കോറുകള്‍ക്കു ശേഷം ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ പുറത്താവാത 115 റണ്‍സോടെ അദ്ദേഹം ഗംഭീര തിരിച്ചുവരവ് നടത്തി. ഈ സീസണിലെ ഏക സെഞ്ച്വറിയും സഞ്ജുവിന്റെ പേരില്‍ തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications