Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക് മണ്ടന്‍ ക്യാപ്റ്റന്‍!! ഈ പിഴവ് ആരെങ്കിലും കാണിക്കുമോ? കെകെആറിനെ സഹായിച്ചതെങ്ങനെ

മുംബൈ: ഐപിഎല്ലില്‍ മുന്‍ ചാംപ്യന്മാര്‍ തമ്മിലുള്ള സൂ്പ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ സ്‌ഫോടനാത്മക തുടക്കാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ലഭിച്ചത്. വാംഖഡെയില്‍ ടോസിനു ശേഷം ബാറ്റിങിന് അയക്കപ്പെട്ട കെകെആര്‍ പവര്‍പ്ലേയില്‍ ഒരു വിക്കറ്റിന് വാരിക്കൂട്ടിയത് 78 റണ്‍സാണ്.

പുതിയ ഓപ്പണിങ് ജോടികളായ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, ന്യൂസിലാന്‍ഡിന്റെ ഫിന്‍ അലെന്‍ എന്നിവരുടെ അഗ്രസീവ് ബാറ്റിങാണ് ഇത്രയും മികച്ചൊരു തുടക്കത്തിനായി കൊല്‍ക്കത്തയെ സഹായിച്ചത്. പവര്‍പ്ലേയുടെ അവസാന ഓവറിലാണ് അലെനെ (17 ബോളില്‍ 37) മുംബൈ മടക്കിയത്.

AJINKYA RAHANE

ഇത്രയും ഗംഭീരമായി തുടങ്ങാന്‍ കെകെആറിനെ സഹായിച്ചത് മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ചില മണ്ടന്‍ തീരുമാനങ്ങളാണെന്നു പറയേണ്ടി വരും. പവര്‍പ്ലേയില്‍ അദ്ദേഹത്തിന്റെ ചില ബൗളിങ് റൊട്ടേഷനുകള്‍ അമ്പെ പാളിയെന്നു തന്നെ പറയാം. ഹാര്‍ദിക്കിന്റെ മോശം ക്യാപ്റ്റന്‍സി എങ്ങനെയാണ് കെകെആറിനെ സഹായിച്ചതെന്നു നോക്കാം.

ഹാര്‍ദിക്കിന്റെ നീക്കം പാളി

മുംബൈ ഇന്ത്യന്‍സിനു വേണ്ടി പ്രതീക്ഷിക്കപ്പെട്ടതു പോലെ ന്യൂബോള്‍ എറിയാനെത്തിയത് പവര്‍പ്ലേ സ്‌പെഷ്യലിസ്റ്റും ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസറുമായ ട്രെന്റ് ബോള്‍ട്ടാണ്. വൈഡുമായാണ് അദ്ദേഹം ആദ്യ ഓവറിനു തുടക്കമിട്ടത്. അടുത്ത രണ്ടു ബോളിലും റണ്ണില്ല. പിന്നാലെ ഒരു വൈഡ്.

മൂന്നാമത്തെ ബോളില്‍ സിക്‌സറിലൂടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ബാറ്റ് കൊണ്ട് ടീമിന്റെ അക്കൗണ്ട് തുറക്കുന്നു. കൈക്കുഴ കൊണ്ട് മിഡ് ഓണിനു മുകളിലൂടെയായിരുന്നു കിടിലന്‍ ഷോട്ട്. അടുത്ത ബോളില്‍ റണ്ണില്ല. അഞ്ചാമത്തെ ബോളില്‍ രഹാനെയുടെ ഡബിള്‍. അവസാന ബോളില്‍ റണ്ണുമില്ല, 10 റണ്‍സാണ് ബോള്‍ട്ട് വഴങ്ങിയത്. ഒരു സിക്‌സര്‍ വിട്ടുകൊടുത്തതൊഴിച്ചാല്‍ മികച്ച ഓവറായിരുന്നു ഇത്.

രണ്ടാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ സ്വയം ബൗള്‍ ചെയ്യാനെത്തി. തകര്‍പ്പന്‍ ബൗളിങാണ് അദ്ദേഹം കാഴ്ചവച്ചത്. നാലാമത്തെ ബോളില്‍ ഫിന്‍ അലെ ഒരു ഫോറടിച്ചതൊഴിച്ചാല്‍ ശേഷിച്ച അഞ്ചു ബോളിലും റണ്ണില്ല. രണ്ടോവറുകള്‍ക്കു ശേഷം കെകെആറിന്റെ സ്്‌കോര്‍ ബോര്‍ഡില്‍ വെറും 14 റ്ണ്‍സ് മാത്രം.

HARDIK PANDYA

മുംബൈയെ സംബന്ധിച്ച നല്ല തുടക്കമായിരുന്നു ഇത്. പക്ഷെ പിന്നീട് അങ്ങോട്ട് ഹാര്‍ദിക് പിഴവുകള്‍ വരുത്തി. ഐപിഎല്ലില്‍ പവര്‍പ്ലേയില്‍ ഏറ്റവുമധികം വിക്കറ്റെടുത്തിട്ടുള്ള ബോള്‍ട്ടിനെ പിന്‍വലിച്ച് മൂന്നാം ഓവറില്‍ അഫ്ഗാനിസ്താന്‍ യുവ സ്പിന്നര്‍ അല്ലാ ഗസന്‍ഫറിനെ കൊണ്ടുവരികയായിരുന്നു. യഥാര്‍ഥത്തില്‍ ആ സമയത്തു അത്തരമൊരു പരീക്ഷണത്തിന്റെ ആവശ്യമില്ലായിരുന്നു.

ആദ്യ ഓവര്‍ നന്നായി എറിഞ്ഞ ബോള്‍ട്ടിനെ മാറ്റി ഗസന്‍ഫറിനെ കൊണ്ടു വന്നപ്പോള്‍ കെകെആര്‍ ഓപ്പണിങ് ജോടികളായ രഹാനെയുടെയും അലെന്റെയും സമ്മര്‍ദ്ദമയഞ്ഞു. ആദ്യ രണ്ടു ബോളില്‍ ഒരു സിംഗിളാണ് ഗസന്‍ഫര്‍ വിട്ടുകൊടുത്തത്.

പിന്നീടങ്ങോട്ട് താരത്തെ അലെന്‍ കടന്നാക്രമിച്ചു. മൂന്നാമത്തെ ബോളില്‍ ഫോറടിച്ച അദ്ദേഹം അടുത്ത ബോള്‍ സിക്‌സറിലേക്കും പായിച്ചു. മിഡ് ഓണിനു മുകളിലൂടെയായിരുന്നു 86 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഷോട്ട്. അവസാന ബോളില്‍ അലെന്റെ മറ്റൊരു സിക്‌സര്‍. 17 റണ്‍സാണ് ഈ ഓവറില്‍ കെകെആര്‍ വാരിക്കൂട്ടിയത്.

മല്‍സരം പതിയെ കെകെആറിന്റെ ഭാഗത്തേക്കു മാറാന്‍ തുടങ്ങിയതും ഇതോടെയാണ്. നാലാം ഓവറില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ മുംബൈ കൊണ്ടു വരുമെന്നു കരുതിയെങ്കിലും ഹാര്‍ദിക് സ്വയം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷെ അതു മണ്ടത്തരമായെന്നു പിന്നാലെ തെളിഞ്ഞു.

26 റണ്‍സാണ് രഹാനെയും അലെനും കൂടി ഓവറില്‍ വാരികൂട്ടിയത്. രണ്ടു സിക്‌സറും മൂന്നു ഫോറുകളടുമടക്കമായിരുന്നു ഇത്. നാലോവര്‍ കഴിഞ്ഞപ്പോള്‍ കെകെആര്‍ വിക്കറ്റ് നഷ്ടമില്ലാതെ 57ലെത്തി.

അഞ്ചാം ഓവറില്‍ ബുംറ വരുമ്പോഴേക്കും കെകെആര്‍ പിടിമുറുക്കി കഴിഞ്ഞിരുന്നു. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞ രഹാനെയും അലെനും അനായാസം ബുംറയെ നേരിട്ടു. രണ്ടു ഫോറുകളടക്കം 11 റണ്‍സാണ് ഈ ഓവറില്‍ ലഭിച്ചത്.

Story first published: Sunday, March 29, 2026, 20:48 [IST]
Other articles published on Mar 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+