Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഹാര്‍ദിക് കളിച്ചത് സിഎസ്‌കെയ്‌ക്കോ? വന്‍ മണ്ടത്തരം!! സഞ്ജു ഹാപ്പി; വരുത്തിയ പിഴവിങ്ങനെ

മുംബൈ: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ലഭിച്ചത് മികച്ച തുടക്കം. വാംഖഡെയില്‍ ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ചെന്നൈക്ക് ആദ്യ 10 ഓവറില്‍ മൂന്നു വിക്കറ്റിനു 111 റണ്‍സെടുക്കാന്‍ സാധിച്ചു. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ (48*) അഗ്രസീവ് ബാറ്റിങാണ് ചെന്നൈക്കു ശക്തമായ അടിത്തറയിട്ടത്.

ക്യാപ്റ്റര്‍ റുതുരാജ് ഗെയ്ക്വാദ് (14 ബോളില്‍ 22), സര്‍ഫറാസ് ഖാന്‍ (14), ശിവം ദുബെ (5) എന്നിവരെയാണ് പത്തോവറിനിടെ സിഎസ്‌കെയ്ക്കു നഷ്ടമായത്. കുറേക്കൂടി മികച്ച രീതിയില്‍ സിഎസ്‌കെയെ വരിഞ്ഞുകെട്ടാന്‍ മുംബൈയ്ക്കു സാധിക്കുമായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ചില മണ്ടത്തരങ്ങള്‍ സിഎസ്‌കെയെ രക്ഷിച്ചു. അദ്ദേഹം വരുത്തിയ പിഴവിനെ കുറിച്ചറിയാം.

HARDIK PANDYA

മണ്ടന്‍ ക്യാപ്റ്റന്‍സി

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള അവസാനത്തെ മാച്ചിലേതു പോലെ ഈ കളിയിലേതു പോലെ ഈ മല്‍സരത്തിലും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് മുംബൈ ഇന്ത്യന്‍സിനായി ന്യൂബോള്‍ കൈകാര്യം ചെയ്തത്. സഞ്ജു സാംസണും ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദും ഒരിക്കല്‍ക്കൂടി ഓപ്പണിങില്‍ ഇറങ്ങുകയും ചെയ്തു. ഒരു ഫോറടക്കം ഏഴു റണ്‍സ് മാത്രമേ ആദ്യ ഓവറില്‍ വന്നുള്ളൂ.

പ്രതീക്ഷിക്കപ്പെട്ടതു പോലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെ അടുത്ത ഓവറില്‍ തന്നെ പന്തെടുത്തു. എന്നാല്‍ റുതുരാജിനെ അദ്ദേഹം ശരിക്കും കൈകാര്യം ചെയ്തു. ഒരു സിക്‌സറും രണ്ടു ഫോറുംടക്കം 19 റണ്‍സ് സിഎസ്‌കെ വാരിക്കൂട്ടി. മൂന്നാം ഓവറില്‍ ബുംറയെ പിന്‍വലിച്ച് അഫ്ഗാനിസ്താന്‍ സ്പിന്നറായ അല്ലാ ഗസന്‍ഫറിനെ ഹാര്‍ദിക് പരീക്ഷിച്ചു.

അതൊരു നല്ല നീക്കമായിരുന്നു. ഓവറിലെ അവസാനത്തെ ബോളില്‍ റുതുരാജിനെ മടക്കിയ അദ്ദേഹം മുംബൈയ്ക്കു ആദ്യത്തെ ബ്രേക്ക്ത്രൂയും നല്‍കി. വെറും ആറു റണ്‍സ് മാത്രമേ ഗസന്‍ഫര്‍ വഴങ്ങുകയും ചെയ്തുള്ളൂ. നാലാം ഓവറില്‍ ബുംറയെ തിരികെ കൊണ്ടു വന്ന് സിഎസ്‌കെയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ മുംബൈയ്ക്കു സുവര്‍ണാവസരം.

പക്ഷെ ഹാര്‍ദിക് ഇതിനു തയ്യാറായില്ല. ആദ്യ ഓവറില്‍ 19 റണ്‍സ് വാരിക്കോരി നല്‍കിയിട്ടും അദ്ദേഹം സ്വയം നാലാം ഓവര്‍ എറിയുകയായിരുന്നു. ഇതു വന്‍ ദുരന്തവുമായി തീര്‍ന്നു. ആറു ബോളില്‍ നിന്നും ആറു റണ്‍സുമായി നിന്ന സഞ്ജു ഈ അവസരം ശരിക്കും മുതലെടുത്തു.

SANJU SAMSON

ഹാര്‍ദിക്കിനെ കടന്നാക്രമിച്ച് അദ്ദേഹം സ്‌കോറിങിനു വേഗത കൂട്ടുകയായരുന്നു. മൂന്നു ഫോറും ഒരു സിക്‌സറുമടക്കം 19 റണ്‍സ് സഞ്ജു വാരിക്കൂട്ടി. ഇതോടെ നാലാം ഓവറില്‍ തന്നെ സിഎസ്‌കെയുടെ ടോട്ടല്‍ 50 കടക്കുകയും ചെയ്തു.

അഞ്ചാം ഓവറില്‍ ബുംറയെ ഹാര്‍ദിക് തിരികെ വിളിച്ചെങ്കിലും സിഎസ്‌കെ അപ്പോഴേക്കും ടോപ്പ് ഗിയറിലേക്കു കയറിക്കഴിഞ്ഞിരുന്നു. ഹാര്‍ദിക്കിനു കൊടുത്തതിന്റെ ബാക്കി ബുംറയ്ക്കും കിട്ടി. ഓരോ സിക്‌സറും ഫോറുമടക്കം 13 റണ്‍സ് ഈ ഓവറില്‍ വന്നു.

ഈ രണ്ടു വലിയ ഷോട്ടുകളും സര്‍ഫറാസിന്റെ ബാറ്റില്‍ നിന്നായിരുന്നു. അഞ്ചോവറില്‍ സിഎസ്‌കെ 64 റണ്‍സിലേക്കും ഉയര്‍ന്നു. ബൗളര്‍മാരെ റൊട്ടേറ്റ് ചെയുന്നയതില്‍ ഹാര്‍ദിക് കാണിച്ച മണ്ടത്തരമാണ് സിഎസ്‌കെയെ പവര്‍പ്ലേയില്‍ തന്നെ അതിശക്തമായ നിലയിലെത്തിച്ചതെന്നു നിസശംയം പറയാം.

Story first published: Thursday, April 23, 2026, 21:02 [IST]
Other articles published on Apr 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+