Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരളത്തിലെ 'ബ്ലോക്ക്ബസ്റ്റര്‍'!! സഞ്ജുവിനെ വാഴ്ത്തി എസ്‌കെ, ഫാന്‍സ് പ്രതികരണമിങ്ങനെ, വീഡിയോ

ചെന്നൈ: ചെപ്പോക്കിലെ 'മഞ്ഞക്കടലിനു' മുന്നില്‍ മലയാളികളുടെ അഭിമാന താരം സഞ്ജു സാംസണിനെ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി ചെപ്പോക്കില്‍ ഫാന്‍സിനായി സംഘടിപ്പിച്ച സിഎസ്‌കെ റോര്‍26 (CSK Roar26) എന്ന പരിപാടിയിലാണ് സഞ്ജുവിനെ ആദ്യമായി മഞ്ഞക്കുപ്പായത്തില്‍ കണ്ടത്.

സിഎസ്‌കെയുടെ മുന്‍ ഇതിഹാസ താരങ്ങളം നിലവില്‍ ടീമിന്റെ ഭാഗമായവരും തമ്മിലുള്ള സൗഹൃദ മല്‍സരവും ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തിയായ എആര്‍ റഹ്മാന്റെ സംഗീത വിരുന്നുമെല്ലാം ചെപ്പോക്കില്‍ ആരാധകര്‍ക്കായി സിഎസ്‌കെ ഒരുക്കിയിരുന്നു. ഈ പരിപാടിയില്‍ നിന്നുള്ള സഞ്ജുവിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

SANJU SIVAKARTHIKEYAN

Photocredit/X

ഇതിഹാസ താരം എംഎസ് ധോണി, ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് എന്നിവരോടൊപ്പം സഞ്ജുവും അണിനിരന്നപ്പോള്‍ നടന്‍ ശിവകാര്‍ത്തികേയനും വേദിയിലുണ്ടായിരുന്നു. അദ്ദേഹം സഞ്ജുവിന്റെ പേര് വിളിച്ചപ്പോഴുള്ള ആരാധകരുടെ പ്രതികരണമാണ് ഏറെ ശ്രദ്ധിക്കെപ്പിട്ടിരിക്കുന്നത്.

സഞ്ജു ചേട്ടാ...

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പുതിയ സീസണിലേക്കുള്ള ടീമിനെ കുറിച്ച് വേദിയില്‍ വച്ച് സംസാരിക്കവെയായിരുന്നു ശിവകാര്‍ത്തികേയന്‍ സഞ്ജു സാംസണിന്റെ പേര് പറഞ്ഞത്. നമുക്ക് മറ്റൊരു ആവേശകരമായ കാര്യം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ് എന്നായിരുന്നു അദ്ദേഹം സഞ്ജുവിനെ കുറിച്ച് പറഞ്ഞ് തുടങ്ങിയത്. ആരാണതെന്നും എസ്‌കെ ചോദിച്ചു.

ഇതു കേട്ടപ്പോഴേക്കും ചെപ്പോക്കില്‍ തിങ്ങിനിറഞ്ഞ ആരാധകര്‍ ഹര്‍ഷാരവങ്ങളോടൊയാണ് ഇതിനോടു പ്രതികരിച്ചത്. സഞ്ജുവിന്റെ പേരും ആര്‍പ്പുവിളിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് ശിവകാര്‍ത്തികേയന്‍ വേദിയിലുള്ള സഞ്ജുവിനെ നോക്കുകയും ചെയ്തു. സഞ്ജു ചേട്ടായെന്നു അദ്ദേഹം വിളിച്ചപ്പോള്‍ വളരെ കൂളായി ചെറിയൊരു ചിരിയോടെയാണ് മലയാളി താരം ഇതിനോടു പ്രതികരിച്ചത്.

സഞ്ജുവിനെപ്പറ്റി ശിവകാര്‍ത്തികേയന്‍ പറഞ്ഞപ്പോള്‍ ഫാന്‍സിന്റെ പ്രതികരണം. വീഡിയോ കാണാം

അതിനു ശേഷവും സഞ്ജുവിനെ അദ്ദേഹം പ്രശംസ കൊണ്ടു മൂടുകയും ചെയ്തു. കേരളാ സിനിമകള്‍ നല്ലതാണ്, പാട്ടുകളും നല്ലതാണ്, അവിടെ നിന്നുള്ള നടിമാരും മികച്ചവരാണ്, കൂടാതെ അവിടെയുള്ള നിങ്ങളും ബ്ലോക്ക്ബസ്റ്ററാണെന്നായിരുന്നു സഞ്ജുവിനെ ശിവകാര്‍ത്തികേയന്‍ പ്രശംസിച്ചത്. ഇതു കേട്ട് സഞ്ജു ചിരിച്ചപ്പോള്‍ വേദിയിലുണ്ടായിരുന്ന ധോണി, റുതുരാജ് എന്നിവരും ചിരിയോടെ നോക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ ട്രേഡ് വിന്‍ഡോയില്‍ സിഎസ്‌കെയിലേക്കു കൂടുമാറിയ സഞ്ജു ദിവസങ്ങള്‍ക്കു മുമ്പാണ് പുതിയ ഫ്രാഞ്ചൈസിക്കൊപ്പം ചേര്‍ന്നത്. തുടര്‍ന്ന് ടീമിനോടൊപ്പം ചില പരിശീലന സെഷനുകളിലും പങ്കെടുത്തിരുന്നു.

ഇപ്പോള്‍ ഇതാദ്യമായാണ് ഇത്രയും വലിയൊരു ആരാധര്‍ക്കു മുന്നില്‍ മഞ്ഞക്കുപ്പായത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ടു തന്നെ സിഎസ്‌കെ ഫാന്‍സിന്റെ ആവേശവും വാനോളമായിരുന്നു.

CSK TEAM

ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സഞ്ജു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരത്തിനും അവകാശിയായിരുന്നു. സിഎസ്‌കെ ടീമില്‍ നിന്നും ഇത്തവണ ലോകകപ്പില്‍ കളിച്ച താരങ്ങള്‍ സഞ്ജുവും ഓള്‍റൗണ്ടര്‍ ശിവം ദുബെയുമായിരുന്നു. രണ്ടു പേരെയും ചെപ്പോക്കില്‍ വച്ച് ധോണി ആദരിക്കുകയും ചെയ്തു.

മുരളിക്കെതിരേ സിക്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഇതിഹാസ താരങ്ങളായ മാത്യു ഹെയ്ഡന്‍, സുരേഷ് റെയ്‌ന, മുത്തയ്യ മുരളീധരന്‍, ഹര്‍ഭജന്‍ സിങ്, മൈക്കല്‍ ഹസ്സി, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ലക്ഷ്മിപതി ബാലാജി, എസ് ബദ്രിനാഥ് എന്നിവരെല്ലാം ചെപ്പോക്കില്‍ സംഘടിപ്പച്ച ഫാന്‍സ് ഇവന്റില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ഇവരുള്‍പ്പെടുന്ന ഓജീസ് (OG's) ടീമുമായുള്ള മാച്ചപ്പില്‍ മുരളീധരനും സഞ്ജു സാസണും മുഖാമുഖം വന്നിരുന്നു. മുരളിക്കെതിരേ സഞ്ജു വമ്പനൊരു സിക്‌സര്‍ പായിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. വിക്കറ്റിനു പിന്നില്‍ എംഎസ് ധോണി നില്‍ക്കവെയായിരുന്നു മലയാളി താരത്തിന്റെ കണ്ണഞ്ചിക്കുന്ന ഈ ഷോട്ട്.

Story first published: Monday, March 23, 2026, 7:11 [IST]
Other articles published on Mar 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+