Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സിഎസ്‌കെ മണ്ടന്‍മാര്‍, 29 കോടി വേസ്റ്റ്!! ആര്‍സിബി ഈ തുകയ്ക്ക് 7 പേരെ പൊക്കി, ടീമും സെറ്റ്

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിലേറ്റ വന്‍ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊള്ളാതെ ഇത്തവണയും വന്‍ തകര്‍ച്ചയിലേക്കു വീണിരിക്കുകയാണ് അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. പത്താംസ്ഥാനത്തായിരുന്നു കഴിഞ്ഞ ഐപിഎല്ലില്‍ സിഎസ്‌കെ ഫിനിഷ് ചെയ്തത്.

ഇത്തവണ പോരാട്ടങ്ങള്‍ മൂന്നാം റൗണ്ടിലേക്കു കടന്നപ്പോഴും ഏറ്റവും പിറകില്‍ അവര്‍ തന്നെയാണ്. അസാധാരണമായൊന്നും സംഭവിച്ചില്ലെങ്കില്‍ ഈ സീസണിലും അവസാന സ്ഥാനക്കാര്‍ ചെന്നൈ തന്നെയായിരിക്കും. തുടര്‍ച്ചയായി രണ്ടു ലേലങ്ങളിലെ മണ്ടന്‍ തീരുമാനനങ്ങളാണ് ഇത്ര പരിതാപകരമായ അവസ്ഥയില്‍ അവരെയെത്തിച്ചത്.

KARTIK PRASHANT

photocredit/X

29 കോടിയോളം രൂപ ഇത്തവണ സിഎസ്‌കെ വെറുതെ പാഴാക്കിയപ്പോള്‍ ഈ തുകയ്ക്കു റോയല്‍ ചാലഞ്ചേഴ്‌സ് പടുത്തുയര്‍ത്തിയത് കിടിലനൊരു ടീമിനെ തന്നെയാണ്. ഈ കാര്യത്തില്‍ ആര്‍സിബിയെയാണ് സിഎസ്‌കെ ടീം മാനേജ്‌മെന്റ് കണ്ടു പഠിക്കേണ്ടതെന്നു നിസംശയം പറയാം.

സിഎസ്‌കയുടെ മണ്ടത്തരം

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടു മണ്ടത്തരങ്ങളാണ് കഴിഞ്ഞ മിനി താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കാണിച്ചത്. സാധാരണയായി ലേലത്തില്‍ ബുദ്ധിപൂര്‍വ്വം കരുക്കങ്ങള്‍ നീക്കാറുള്ള സിഎസ്‌കെ മാനേജ്‌മെന്റിനു അടുത്തിടെയായി മണ്ടത്തരങ്ങള്‍ തുടര്‍ക്കഥയാണ്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ ലേലത്തിലെ രണ്ടു ബുദ്ധിശൂന്യമായ തീരുമാനങ്ങള്‍.

ഇതുവരെ ഐപിഎല്ലില്‍ അരങ്ങേറുക പോലും ചെയ്തിട്ടില്ലാത്ത രണ്ടു അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങള്‍ക്കായി അവര്‍ മുടക്കിയത് 28.40 കോടി രൂപയാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കാര്‍ത്തിക് ശര്‍മയും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ പ്രശാന്ത് വീറുമാണിത്. 14.20 കോടി രൂപ വീതം രണ്ടു പേര്‍ക്കുമായി സിഎഎസ്‌കെയ്ക്കു മുടക്കേണ്ടി വന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിലോ, ഐപിഎല്ലിലോ ഇതിനകം ഒന്നും തെളിയിച്ചിട്ടില്ലാത്ത ഈ രണ്ടു പേര്‍ക്കും വേണ്ടി ചെന്നൈ ഇത്ര വലിയൊരു തുക വാരിയെറിഞ്ഞത് എന്തിനാണെന്നത് ഇപ്പോഴും ദുരൂഹമാണ്.

ആദ്യ മൂന്നു റൗണ്ടുകള്‍ക്കു ശേഷം കാര്‍ത്തിക്കിനോ, പ്രശാന്തിനോ തങ്ങള്‍ക്കായി മുടക്കിയ തുകയോട് ഒട്ടും നീതി പുലര്‍ത്താനുമായിട്ടില്ല. ഇനി മുന്നോട്ടും അതിനു സാധ്യത തീരെ കുറവുമാണ്.

ഡെവാള്‍ഡ് ബ്രെവിസ്, എംഎസ് ധോണി എന്നിവര്‍ പരിക്കു ഭേദമായി തിരിച്ചെത്തിയാല്‍ കാര്‍ത്തിക്കിനും പ്രശാന്തിനും പിന്നീട് ടീമില്‍ സ്ഥാനം പോലും ലഭിച്ചേക്കില്ല. അപ്പോള്‍ പിന്നെ അവര്‍ക്കു നല്‍കിയ 29 കോടിയോളം രൂപ കൊണ്ട് എന്താണ് ഉപയോഗമെന്നതാണ് ചോദ്യം.

ഈ തുക ഉപയോഗിച്ച് മൂന്ന്-നാല് മികച്ച ബൗളര്‍മാരെ വാങ്ങിയിരുന്നെങ്കില്‍ സിഎസ്‌കെയ്ക്കു ഈ സീസണില്‍ ഇത്ര വലിയ തിരിച്ചടികകളും നേരിടേണ്ടി വരില്ലായിരുന്നു.

ആര്‍സിബിയുടെ മാസ്റ്റര്‍സ്‌ട്രോക്ക്

ചെന്നൈ സൂപ്പര്‍കിങ്‌സ് 29 കോടിയോളം പാഴാക്കി നാണംകെട്ട് നില്‍ക്കുമ്പോള്‍ ഇതേ തുക കൊണ്ട് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മാസ്റ്റര്‍സ്‌ട്രോക്കാണ് നമുക്കു കാണാന്‍ സാധിക്കുക. 28.40 കോടി സിഎസ്‌കെ വെള്ളത്തിലാക്കിയപ്പോള്‍ 28.35 കോടിക്കു ഒരു കിടിലന്‍ ടീമിനെ തന്നെ ആര്‍സിബി വാര്‍ത്തെടുത്തിരിക്കുകയാണ്.

TIM DAVID

2025ലെ മെഗാ ലേലത്തിലും കഴിഞ്ഞ മിനി ലേലത്തിലുമായിരുന്നു ഈ തുക ആര്‍സിബി വളരെ ബുദ്ധിപൂര്‍വ്വം ചെലവഴിച്ചത്. ഫില്‍ സാള്‍ട്ടിനെ 11.50 കോടിക്കാണ് ആര്‍സിബി മിനി ലേലത്തില്‍ പൊക്കിയത്. ന്യൂസിലാന്‍ഡ് പേസര്‍ ജേക്കബ് ഡഫിയെ രണ്ടു കോടിക്കും കെകെആര്‍ റാഞ്ചി.

മെഗാലേലത്തില്‍ ഇംഗ്ലണ്ടിന്റെ ഭാവി സൂപ്പര്‍ താരം ജേക്കബ് ബെതല്‍ (2.60 കോടി), വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ താരം റൊമാരിയേ ഷെപ്പേര്‍ഡ് (1.50 കോടി), ഓസ്‌ട്രേലിയയുടെ വമ്പനടിക്കാരനായ താരം ടിം ഡേവിഡ് (3 കോടി), ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യ (5.75 കോടി) മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (2 കോടി തുടങ്ങിയവരെയും പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ തുകയ്ക്കു ആര്‍സിബി റാഞ്ചുകയും ചെയ്തു. ഇതു അവരുടെ സ്‌ക്വാഡിലുണ്ടാക്കിയ ഇംപാക്ട് എത്രത്തോളം വലുതാണെന്നു തെളിയിക്കുന്നതാണ് കഴിഞ്ഞ സീസണിലെ കന്നി ഐപിഎല്‍ കിരീടനേട്ടം.

ഇവിടെയാണ് ആര്‍സിബിയെ സിഎസ്‌കെ മാനേജ്‌മെന്റ് കണ്ടു പഠിക്കേണ്ടത്. 29 കോടിയോളം രൂപ സിഎസ്‌കെ രണ്ട് അണ്‍ക്യാപ്ഡ് താരങ്ങള്‍ക്കായി കുളം തോണ്ടിയപ്പോള്‍ ഇതിലും കുറഞ്ഞ തുകയ്ക്കു 7 കിടിലന്‍ താരങ്ങളെ വാങ്ങിയാണ് ടീമിനെ ആര്‍സിബി സെറ്റാക്കിയിട്ടുള്ളത്. യാതൊരു വീക്ക്‌നെസുകളും ഇപ്പോഴത്തെ ആര്‍സിബി ടീമിനു ഇല്ലെന്നു തന്നെ പറയാം.

Story first published: Monday, April 6, 2026, 23:31 [IST]
Other articles published on Apr 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+