Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിനെ 'പൊക്കുക' ചെന്നൈക്കു എളുപ്പമല്ല!! ഈ കടമ്പകള്‍ കടക്കണം, നിയമമറിയാം

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ഐപിഎല്‍ കൂടുമാറ്റമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. റോയല്‍സില്‍ നിന്നും അദ്ദേഹത്തെ വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് പരസ്യമായി പ്രതികരിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ ആവേശകരമായി മാറിയിരിക്കുകയാണ്.

സിഎസ്‌കെയുമായി ബന്ധപ്പെടുത്തി അദ്ദേഹത്തിന്റെ പേരില്‍ നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും അവര്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിക്കുന്നത് ഇതാദ്യമായാണ്.

പക്ഷെ സഞ്ജുവിനെ അടുത്ത സീസണില്‍ തങ്ങളുടെ കൂടാരത്തില്‍ എത്തിക്കുകയെന്നത് ചെന്നൈക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. ഐപിഎല്‍ ട്രേഡ് വിന്‍ഡോയിലെ ചില കടമ്പകള്‍ കടന്നാല്‍ മാത്രമേ അതു യാഥാര്‍ഥ്യമാവുകയുള്ളൂ. ഐപിഎല്‍ ട്രേഡ് വിന്‍ഡോയെ കുറിച്ചും നിയമങ്ങളെ കുറിച്ചും വിശദമായി അറിയാം.

SANJU SAMSON

ട്രേഡിങ് വിന്‍ഡോയിലെ നിയമങ്ങള്‍

ഐപിഎല്ലിന്റെ ട്രേഡിങ് വിന്‍ഡോ ഓപ്പണായി കഴിഞ്ഞുവെന്നാണ് ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമായിരിക്കുന്നത്. അടുത്ത മിനി താരലേലത്തിനു ഒരാഴ്ച മുമ്പ് വരെ ഇതു ഓപ്പണായിരിക്കുകയും ചെയ്യും.

കഴിഞ്ഞ ഐപിഎല്‍ സീസണ്‍ സമാപിച്ചത് ജൂണ്‍ മൂന്നിനായിരുന്നു. അതിനു ശേഷം ദിവസം കഴിഞ്ഞപ്പോള്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയും ഓപ്പണായിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. അടുത്ത താരലേലം എപ്പോഴായിരിക്കുമെന്നും ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

താരലേലത്തിനു ഒരാഴ്ച മുമ്പ് ട്രേഡിങ് വിന്‍ഡോ അടയ്ക്കുമെങ്കിലും ലേലത്തിനു ശേഷം വീണ്ടും ഇതു തുറക്കും. പുതിയ ഐപിഎല്‍ സീസണ്‍ ആരംഭിക്കാന്‍ 30 ദിവസം ബാക്കിയുള്ളപ്പോഴാണ് പിന്നീട് ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയ്ക്കുക. ഈ കാലയളവിലെല്ലാം ഫ്രാഞ്ചൈസികള്‍ക്കു പരസ്പരം കളിക്കാരെ വാങ്ങാനും വില്‍ക്കാനുമെല്ലാം സാധിക്കുകയും ചെയ്യും. പക്ഷെ അടുത്ത ലേലത്തില്‍ വാങ്ങുന്നവരെ ട്രേഡിങ് വിന്‍ഡോയില്‍ വില്‍ക്കാന്‍ ടീമുകള്‍ക്കു സാധിക്കില്ല.

പ്രതിഫലം എങ്ങനെ?

സാധാരണമായി ഐപിഎല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഒളിക്കാരനെ ട്രേഡ് ചെയ്യാറുള്ളത് നിലവിലെ കരാര്‍ പ്രകാരമുള്ള അതേ ശമ്പളത്തിനു തന്നെയാണ്. ഉദാഹരണമെടുത്താല്‍ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണിന്റെ നിലവിലെ ശമ്പളം 18 കോടി രൂപയാണ്. അദ്ദേഹം ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു മാറിയാല്‍ അവിടെയും ഇതേ ശമ്പളം തന്നെയാവും ലഭിക്കുക.

ഇത്രയും ഉയര്‍ന്ന പ്രതിഫലം നല്‍കണമെങ്കില്‍ ചെന്നൈയുടെ പഴ്‌സില്‍ ഈ തുക ഉണ്ടായിരിക്കുകയും വേണം. അതില്ലെങ്കില്‍ 18 കോടി രൂപയ്ക്കു ആനുപാതികമായുള്ള കളിക്കാരെ അവര്‍ വില്‍ക്കേണ്ടതുണ്ട്.

SANJU SAMSON

എന്നാല്‍ റോയല്‍സിലെ അതേ തുക നല്‍കിയാല്‍ മാത്രമേ കൂടുമാറ്റം സംഭവിക്കുകയുള്ളൂവെന്നു കരുതേണ്ട. ചിലപ്പോള്‍ നിലവിലെ ടീമില്‍ ലഭിച്ചു കൊണ്ടിരിക്കുമ്പോള്‍ ശമ്പളത്തേക്കാള്‍ കൂടുതലോ, കുറച്ചോ നല്‍കിയാലും ട്രാന്‍സ്ഫര്‍ നടക്കാം. അതു ചര്‍ച്ചകള്‍ക്കു ശേഷം മാത്രമേ അന്തിമമായി തീരുമാനിക്കുകയുള്ളൂ.

ലീഗിലെ ഫീസിനെക്കുറിച്ച് മാത്രമേ ചര്‍ച്ചകള്‍ സാധിക്കുകയുള്ളൂ, കളിക്കാരന്റെ കളിക്കാരന്റെ കരാര്‍ സംബന്ധിച്ചായിരിക്കില്ല ഇത്. ഇവയെല്ലാം വിജയകരമായാലും ട്രാന്‍സ്ഫര്‍ സംഭവിക്കണമെങ്കില്‍ ബിസിസിഐയുടെ അനുമതി കൂടി വേണം. ബിസിസിഐ പച്ചക്കൊടു കാണിച്ചാല്‍ മാത്രമേ ഏതൊരു കൂടുമാറ്റവും സംഭവിക്കുകയുള്ളൂ.

Story first published: Wednesday, July 2, 2025, 7:28 [IST]
Other articles published on Jul 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+