Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഹീറോയായി ഹിമ്മത്ത്!! കസറി മാര്‍ഷും ബഡോനിയും, എല്‍എസ്ജിയുടെ ഇന്‍ട്രാ സ്‌ക്വാഡ് മാച്ച് ഫലമിങ്ങനെ

പുതിയ ഐപിഎല്‍ സീസണിനു മുന്നോടിയായി ആദ്യത്തെ ഇന്‍ട്രാ സ്‌ക്വാഡ് പ്രാക്ടീസ് ഗെയിം കളിച്ച് റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ബാറ്റര്‍മാരുടെ ശ്രദ്ധേയമായ പ്രകടനത്തിനാണ് ഈ മല്‍സരം സാക്ഷിയായത്. ചില സര്‍പ്രൈസ് ഹീറോസും കളിയില്‍ ഉയര്‍ന്നുവന്നു.

കഴിഞ്ഞ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ടീമുകളിലൊന്നാണ് എല്‍എസ്ജി. പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനം കൊണ്ട് അവര്‍ക്കു തൃപ്തിപ്പെടേണ്ടിയും വന്നിരുന്നു. ലീഗ് ഘട്ടത്തിലെ 14 മല്‍സരങ്ങളില്‍ ആറെണ്ണത്തില്‍ മാത്രമേ ലഖ്‌നൗ ടീമിനു വിജയിക്കാന്‍ സാധിച്ചുള്ളൂ.

MITCHELL MARSH

അതുകൊണ്ടു തന്നെ ഈ സീസണ്‍ എല്‍എസ്ജി ക്യാപ്റ്റന്‍ റിഷഭിനെ സംബന്ധിച്ച് ഏറെ നിര്‍ണായകവുമാണ്. ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങിലും അദ്ദേഹത്തിനു മിന്നിച്ചേ തീരൂ. എല്‍എസ്ജി ഈ സീസണിലും ഫ്‌ളോപ്പായാല്‍ അതു റിഷഭിന്റെ ക്യാപ്റ്റന്‍സി മാത്രമല്ല, നായകസ്ഥാനം പോലും തെറിപ്പിച്ചേക്കും.

തകര്‍ച്ചടിച്ച് ഹിമ്മത്തും മാര്‍ഷും

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീം രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് ഇന്‍ട്ര സ്‌ക്വാഡ് മാച്ചില്‍ ഏറ്റുമുട്ടിയത്. റണ്‍മഴ കണ്ട ത്രില്ലിങ് മാച്ചില്‍ എല്‍എസ്ജി എ ടീം 20 റണ്‍സിനു എല്‍എസ്ജി ബി ടീമിനെ തോല്‍പ്പിക്കുകയും ചെയ്തു. ലഖ്‌നൗവില്‍ നടന്ന കളിയില്‍ ആദ്യം ബാറ്റ് ചെയ്ത എ ടീം 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 241 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ അടിച്ചെടുത്തു.

മൂന്നു പേരുടെ ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് ഇത്രയു മികച്ച ടോട്ടലിലെത്താന്‍ അവരെ സഹായിച്ചത്. അക്കൂട്ടത്തിലെ സര്‍പ്രൈസ് ഹീറോ അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരമായ ഹിമ്മത്ത് സിങാണ്. 33 ബോളില്‍ പുറത്താവാതെ അദ്ദേഹം വാരിക്കൂട്ടിയത് 74 റണ്‍സാണ്.

എല്‍എസ്ജി എ ടീമിലെ മറ്റൊരു ഗംഭീര പ്രകടനം ഓപ്പണറും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനുമായ മിച്ചെല്‍ മാര്‍ഷിന്റെ വകയായിരുന്നു. 42 ബോളില്‍ അദ്ദേഹം പുറത്താവാതെ 71 റണ്‍സ് അടിച്ചെടുത്തു. ഇവരെക്കൂടാതെ ഇന്ത്യന്‍ യുവ ഓള്‍റൗണ്ടര്‍ ആയുഷ് ബഡോനിയും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കണ്ടെത്തി. 25 ബോളില്‍ 50 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

LSG TEAM

സൗത്താഫ്രിക്കയുടെ മാത്യു ബ്രീറ്റ്‌സ്‌കെ ഫ്‌ളോപ്പായു മാറി. രണ്ടു ബോളില്‍ നേടാനായത് വെറും രണ്ടു റണ്‍സ് മാത്രം. വെടിക്കെട്ട് ബാറ്ററും ഫിനിഷറുമായ അബ്ദുള്‍ സമദിന് ഏഴു ബോളില്‍ 12 റണ്‍സെടുക്കാനേ ആയുള്ളൂ. മുംബൈ ഇന്ത്യന്‍സ് വിട്ട് എല്‍എസ്ജിയിലെത്തിയ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഏഴു ബോളില്‍ 10 റണ്‍സും നേടി.

റണ്‍ചേസില്‍ എല്‍എസ്ജി ബി ടീം വീറോടെ തന്നെ പൊരുതി നോക്കിയെങ്കിലം 20 റണ്‍സകലെ മല്‍സരം അടിയറ വയ്ക്കുകയായിരുന്നു. എ ടീമിനായി കളിച്ച ബഡോനിയും ഹിമ്മത്തും ബി ടീമിനു വേണ്ടിയും ബാറ്റ് ചെയ്തുവെന്നതാണ് ശ്രദ്ധേയമായ കാര്യം. രണ്ടു പേരും മോശമാക്കിയതുമില്ല. 15 ബോളില്‍ പുറത്താവാതെ ഹിമ്മത്ത് അടിച്ചെടുത്തത് 42 റണ്‍സാണ്. ബഡോനി വെറും ഒമ്പത് ബോളില്‍ 23 റണ്‍സും വാരിക്കൂട്ടി.

എല്‍എസ്ജിയുടെ ഫുള്‍ സ്‌ക്വാഡ്

ബാറ്റേഴ്‌സ്: റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാത്യു ബ്രീറ്റ്സ്‌കെ, ഹിമ്മത് സിങ്, അക്ഷത് രഘുവംശി, മുകുള്‍ ചൗധരി (വി്ക്കറ്റ് കീപ്പര്‍).

ഓള്‍റൗണ്ടര്‍മാര്‍: മിച്ചെല്‍ മാര്‍ഷ്, വനിന്ദു ഹസരംഗ, ആയുഷ് ബഡോനി, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, അര്‍ഷിന്‍ കുല്‍ക്കര്‍ണി.

ബൗളര്‍മാര്‍: മുഹമ്മദ് ഷമി, ആവേശ് ഖാന്‍, മായങ്ക് യാദവ്, ആന്‍ട്രിച്ച് നോര്‍ക്കിയ, മൊഹ്സിന്‍ ഖാന്‍, എം സിദ്ധാര്‍ഥ്, ദിഗ്വേഷ് സിംഗ്, ആകാശ് സിംഗ്, പ്രിന്‍സ് യാദവ്, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, നമന്‍ തിവാരി.

Story first published: Wednesday, March 25, 2026, 7:04 [IST]
Other articles published on Mar 25, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+