Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: അഭിഷേക്-ഹെഡ് ഓപ്പണിങ്, 3ല്‍ സഞ്ജു!! 5ല്‍ ക്ലാസെന്‍; എസ്ആര്‍എച്ചിന്റെ പുതിയ 11

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിനെ അടുത്ത ഐപിഎല്‍ സീണില്‍ ടീമിലെത്തിക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നീക്കമാരംഭിച്ചതായാണ് പുറത്തുവരുന്ന വിവരം. ഡിസംബറിലെ മിനി താരലേലം വരെ കാക്കാതെ ട്രേഡ് വിന്‍ഡോയില്‍ തന്നെ അദ്ദേഹത്തെ ടീമിലെത്തിക്കാനുള്ള ശ്രമച്ചിലാണ് ഓറഞ്ച് ആര്‍മി.

മറ്റൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ ഇഷാന്‍ കിഷനെ റോയല്‍സിനു കൈമാറി പകരം സഞ്ജുവിനെ ടീമിലെത്തിക്കാനാണ് എസ്ആര്‍എച്ചിന്റെ പ്ലാന്‍. ഇതുമായി ബന്ധപ്പെട്ട് റോയല്‍സും എസ്ആര്‍എച്ചും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും ചില ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സഞ്ജുവിനെ ടീമിലെത്തിക്കാനായാല്‍ അടുത്ത സീസണില്‍ എസ്ആര്‍എച്ച് ലൈനപ്പ് എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

HEAD ABHISHEK

ടോപ്പ് ഫൈവില്‍ ഇവര്‍

സഞ്ജു സാംസ്ണ്‍ കൂടി വരികയാണെങ്കില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റിങ് ലൈനപ്പ് വേറെ ലെവലായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഏതു ടീമും ഭയക്കുന്ന സ്ഫോടനാത്മക ലൈനപ്പിനെ അണിനിരത്താനും അവര്‍ക്കു കഴിയും.

ടി20യില്‍ നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററും ഇന്ത്യന്‍ യുവ താരവുമായ അഭിഷേക് ശര്‍മയും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ട്രാവിസ് ഹെഡുമായിരിക്കും ഓപ്പണിങ് ജോടികള്‍. ഈ ജോടി പവര്‍പ്ലേ മുഴുവന്‍ ബാറ്റ് ചെയ്താല്‍ തന്നെ എതിര്‍ ടീമിന്റെ കാര്യം പോക്കാണെന്നു പറയാം.

ഇവര്‍ക്കു ശേഷം മൂന്നാം നമ്പറിലായിരിക്കും സഞ്ജു സാംസണ്‍ ക്രീസിലെത്തുക. രാജസ്ഥാന്‍ റോയല്‍സില്‍ അദ്ദേഹം ഏറ്റവുമധികം കളിച്ചിട്ടുള്ളതും ഈ പൊസിഷനിലാണ്. ഹെഡും അഭിഷേകും മികച്ച തുടക്കം നല്‍കിയാല്‍ തുടര്‍ന്നെതുന്ന സഞ്ജുവിനു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായിരിക്കും.

നാലാം നമ്പറിലെത്തുക ഇന്ത്യയുടെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ്. എസ്ആര്‍എച്ചിലൂടെ ഉയര്‍ന്നുവന്ന താരം കൂടിയാണ് അദ്ദേഹം. നേരത്തേ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. എസ്ആര്‍എച്ചുമായി നിതീഷിനു ചെറിയ സൗന്ദര്യപ്പിണക്കങ്ങളുണ്ടെന്നു കുറച്ചു മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസി ശ്രമിക്കുമെന്നുറപ്പാണ്.

അഞ്ചാമനായി ബാറ്റ് ചെയ്യുക സൗത്താഫ്രിക്കയുടെ ഇടിവെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഹെന്‍ട്രിച്ച് ക്ലാസെനാണ്. ഓറഞ്ച് ആര്‍മിയിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളായി അദ്ദേഹം മാറിക്കഴിഞ്ഞു. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ ക്ലാസനെ പുറത്താക്കുകയെന്നത് ഏതൈാരു ടീമിനും അതീവ ദുഷ്‌കരമായിരിക്കും.

SANU SAMSON

മറ്റുള്ളവര്‍ ആരെല്ലാം

സണ്‍റൈസേഴ്‌സ് ഹൈരാബാദിനായി ആറാം നമ്പറില്‍ യുവതാരം അനികേത് വര്‍മയെ കാണാം. കഴിഞ്ഞ സീസണില്‍ അവരുടെ പ്രധാന കണ്ടെത്തലായിരുന്നു അദ്ദേഹം. ബാറ്റിങില്‍ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ അനികേത് കാഴ്‌വച്ചിരുന്നു. ഏഴാമനായി വമ്പനടിക്കാരനായ അഭിനവ് മനോഹറായിരിക്കും കളിച്ചേക്കുക. ടീമിന്റെ ഫിനിഷിങ് ചുമതല അദ്ദേഹത്തിനായിരിക്കും.

എട്ടാം നമ്പറില്‍ ക്യാപ്റ്റനും ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സുണ്ടാവും. സഞ്ജു സാംസണ്‍ എത്തിയാലും ടീമിനെ നയിച്ചേക്കുക ഓസീസിനെ ലോക ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റന്‍ കൂടിയായ കമ്മിന്‍സായിരിക്കും. വൈസ് ക്യാപ്റ്റന്‍സി സഞ്ജുവിനും ലഭിച്ചേക്കും.

സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കളിച്ചേക്കുക ഇന്ത്യന്‍ താരം രാഹുല്‍ ചാഹറായിരിക്കും. തുടര്‍ന്നു സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായി ഇന്ത്യന്‍ വെറ്ററന്‍ മുഹമ്മദ് ഷമിയും ഹര്‍ഷല്‍ പട്ടേലും കളിക്കാനിറങ്ങും. ഷമിയെ എസ്ആര്‍എച്ച് റിലീസ് ചെയ്‌തേക്കുമെന്നു അഭ്യൂഹങ്ങളുണ്ടെങ്കിലും ഇതു സംഭവിക്കുമോയെന്നതില്‍ ഉറപ്പില്ല.

അടുത്ത സീസണിലെ എസ്ആര്‍എച്ച് 11

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍, വൈസ് ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‍ട്രിച്ച് ക്ലാസെന്‍, അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), രാഹുല്‍ ചാഹര്‍, മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍.

Story first published: Friday, October 24, 2025, 16:42 [IST]
Other articles published on Oct 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+