Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഒന്നും രണ്ടുമല്ല, 23 പേര്‍!! നിരവധി സൂപ്പര്‍ താരങ്ങള്‍; റിലീസ് ചെയ്യുക ഇവരെ?

ഐപിഎല്‍ സീസണ്‍ ക്ലൈമാക്‌സില്‍ എത്തിനില്‍ക്കവെ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യങ്ങളിലൊന്ന് ഏതെല്ലാം താരങ്ങളായിരിക്കും റിലീസ് ചെയ്യപ്പെടുകയെന്നതാണ്. അടുത്ത വര്‍ഷത്തെ ഐപിഎല്ലിനു മുമ്പ് മിനി താരലേലമാണ് വരാനിരിക്കുന്നതെങ്കിലും ഒരുപാട് കളിക്കാര്‍ സീസണ്‍ കഴിഞ്ഞാല്‍ ഉറപ്പായും ഒഴിവാക്കപ്പെട്ടേക്കാം.

ഈ തരത്തില്‍ പത്തു ഫ്രാഞ്ചൈസികളും റിലീസ് ചെയ്യാനിടയുള്ള 23 കളിക്കാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം. ഇക്കൂട്ടത്തില്‍ ക്യാപ്റ്റന്‍മാരുള്‍പ്പെടെയുള്ള വമ്പന്‍ താരങ്ങളുമുണ്ട്. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കരീമിന്റെ ലിസ്റ്റിലുള്ള കളിക്കാര്‍ ആരെല്ലാമണെന്നു നോക്കാം.

HARDIK PANDYA

ലിസ്റ്റിലുള്ളത് ഇവര്‍

നിലവില്‍ നായകസ്ഥാനത്തുള്ള മൂന്നു സൂപ്പര്‍ താരങ്ങള്‍ സാബ കരീം തിരഞ്ഞെടുത്ത റിലീസ് ചെയ്യുപ്പേടേണ്ട കളിക്കാരുടെ ലിസ്റ്റിലുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ റിഷഭ് പന്ത്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അജിങ്ക്യ രഹാനെ എന്നിവരാണ് ഈ മൂന്നു വമ്പന്‍മാര്‍.

IPL 2026: മാത്രെ 11ല്‍ ഇല്ല!! വൈഭവ്- ആര്യ ഓപ്പണിങ്, നായകനെ 'കിട്ടിയില്ല'; അണ്‍ക്യാപ്ഡ് ഇന്ത്യന്‍ 11

IPL 2026: മാത്രെ 11ല്‍ ഇല്ല!! വൈഭവ്- ആര്യ ഓപ്പണിങ്, നായകനെ 'കിട്ടിയില്ല'; അണ്‍ക്യാപ്ഡ് ഇന്ത്യന്‍ 11

ക്യാപ്റ്റന്‍സിയിലും വ്യക്തിഗത പ്രകടനത്തിലും ഹാര്‍ദിക്കിനും റിഷഭിനും ഒരുപോലെ പാളിയ സീസണായിരുന്നു ഇത്. രഹാനെ ക്യാപ്റ്റന്‍സിയില്‍ അത്ര മോശമാക്കിയില്ലെങ്കിലും ബാറ്റിങില്‍ ക്ലിക്കായില്ലെന്നു തന്നെ പറയാം.

ഹാര്‍ദിക്കിനെ ട്രേഡ് വിന്‍ഡോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു മുംബൈ വിറ്റേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വന്നു കൊണ്ടിരിക്കുകയാണ്. ഈ ട്രേഡ് നടന്നാലും ഇല്ലെങ്കിലും അദ്ദേഹം അടുത്ത സീസണില്‍ എംഐയില്‍ കാണില്ല.

ടീമുമായും ടീമംഗങ്ങളുമായുള്ള ഹാര്‍ദിക്കിന്റെ ബന്ധത്തില്‍ പൂര്‍ണമായും വിള്ളല്‍ വീണു കഴിഞ്ഞു. മുംബൈയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നു അദ്ദേഹം തന്നെ ടീം മാനേജ്‌മെന്റിനെ അറിയിച്ചതായും അഭ്യൂഹങ്ങളുണ്ട്.

IPL 2026: സഞ്ജുവും മാത്രെയുമില്ല!! ഹാര്‍ദിക്കിന് പകരം എംഐക്ക് ഇവര്‍? താല്‍പ്പര്യം 3 ടീമിന്

IPL 2026: സഞ്ജുവും മാത്രെയുമില്ല!! ഹാര്‍ദിക്കിന് പകരം എംഐക്ക് ഇവര്‍? താല്‍പ്പര്യം 3 ടീമിന്

സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റം സംഭവിച്ചില്ലെങ്കില്‍ മിനി ലേലത്തിന്റെ പൂളില്‍ ഹാര്‍ദിക്കിനെ കാണാം. അടുത്ത ലേലത്തിലെ ഏറ്റവും വിലയേറിയ താരവും അദ്ദേഹമായേക്കും. 27 കോടിയെന്ന ഓള്‍ടൈം റെക്കോര്‍ഡ് തുകയ്ക്കു എല്‍എസ്ജി വാങ്ങിയ റിഷഭ് തുടരെ രണ്ടാം സീസണിലും വന്‍ പരാജയാണ്.

ഇത്രയും വലിയൊരു തുകയ്ക്കു ട്രേഡില്‍ അദ്ദേഹത്തെ ആരും വാങ്ങിയേക്കില്ല. അതിനാല്‍ റിഷഭ് റിലീസ് ചെയ്യപ്പെട്ടാല്‍ ലേലത്തില്‍ കുറഞ്ഞ തുകയ്ക്കു വാങ്ങാനായിരിക്കും നോട്ടമിടുന്ന ഫ്രാഞ്ചൈസികള്‍ പ്ലാന്‍ ചെയ്യുക. 10 കോടിയില്‍ താഴെ മാത്രമേ ലേലത്തില്‍ റിഷഭിനു ലഭിക്കാനുമിടയുള്ളൂ.

RISHABH PANT

രഹാനെയ്ക്കാവട്ടെ പ്രായത്തിനൊപ്പം മോശം ഫോമും ക്ഷീണമായിരിക്കുകയാണ്. നായകസ്ഥാനത്തു കെകെആര്‍ തുടരെ രണ്ടു സീസണില്‍ അവസരം നല്‍കിയെങ്കിലും ഇനിയത് പ്രതീക്ഷിക്കേണ്ടതില്ല. റിലീസ് ചെയ്യപ്പെട്ടാലും അടുത്ത ലേലത്തില്‍ രഹാനെയെ ഇനി ആരെങ്കിലും വാങ്ങുമോയെന്നതും സംശയമാണ്.

മുംബൈ ഇന്ത്യന്‍സ് പേസര്‍ ട്രെന്റ് ബോള്‍ട്ട്, പഞ്ചാബ് കിങ്‌സ് സ്റ്റാര്‍ പേസര്‍ യുസ്വേന്ദ്ര ചഹല്‍, രാജാസ്ഥാന്‍ റോയല്‍സ് വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, എല്‍എസ്ജിയുടെ സൗത്താഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം എന്നിവരാണ് സാബ കരീമിന്റെ റിലീസ് ലിസ്റ്റിലെ മറ്റു സൂപ്പര്‍ താരങ്ങള്‍. ഇവരെല്ലാം ഈ സീസണില്‍ ബാറ്റിങിലോ, ബൗളിലോ ഇംപാക്ടുണ്ടാക്കാന്‍ കഴിയാത്തവരാണ്. ലേലത്തിന്റെ പൂളില്‍ ഇവരെയല്ലാം ഒരുപക്ഷെ കാണാന്‍ സാധിച്ചേക്കും.

സാബ കരീമിന്റെ ഫുള്‍ റിലീസ് ലിസ്റ്റ്

ട്രെന്റ് ബോള്‍ട്ട് (MI). റിഷഭ് പന്ത് (LSG), യുസ്വേന്ദ്ര ചാഹല്‍ (PBKS, അജിങ്ക്യ രഹാനെ (KKR), രവീന്ദ്ര ജഡേജ (RR), മാര്‍ക്കോ യാന്‍സണ്‍ (PBKS), ദീപക് ചാഹര്‍ (MI), ട്രിസ്റ്റണ്‍ സ്റ്റബ്സ് (DC), ടി നടരാജന്‍ (DC) ആഖ്വിബ് നബി (DC) പ്രശാന്ത് വീര്‍ (CSK), ആവേശ് ഖാന്‍ (LSG), രചിന്‍ രവീന്ദ്ര (KKR), ഷാരൂഖ് ഖാന്‍ (GT), രാഹുല്‍ തെവാട്ടിയ (GT), ഷിമ്രോണ്‍ ഹെറ്റ്മയര്‍ (RR), തുഷാര്‍ ദേശ്പാണ്ഡെ (RR), റൊമാരിയോ ഷെപ്പേര്‍ഡ് (RCB) എയ്ഡന്‍ മാര്‍ക്രം (LSG), ഹര്‍ഷല്‍ പട്ടേല്‍ (SRH), ശര്‍ദുല്‍ ടാക്കൂര്‍ (MI), ലിയാം ലിവിംഗ്സ്റ്റണ്‍ (SRH), ഹാര്‍ദിക് പാണ്ഡ്യ (MI).

Story first published: Friday, May 29, 2026, 18:06 [IST]
Other articles published on May 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+