ഈ സീസണിലെ ഐപിഎല്ലില്‍ ക്യാപ്റ്റനെ മാറ്റുന്ന ആദ്യത്ത ടീമായി മുംബൈ ഇന്ത്യന്‍സ് മാറിയേക്കുമെന്ന അഭ്യൂഹങ്ങളാണ് വരുന്നത്. കാരണം ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ അത്ര മാത്രം പരിതാപകരമാണ് എംഐയുടെ പ്രകടനമെന്നു പറയാം. ഇത്തവണ പ്ലേഓഫ് പോലും കാണാതെ പുറത്താവലിന്റെ വക്കിലുമാണ് അഞ്ചു തവണ ചാംപ്യന്‍മാര്‍.
പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ എട്ടാംസ്ഥാനത്താണ് മുംബൈയുള്ളത്. ഏഴു മല്‍സരങ്ങളില്‍ രണ്ടെണ്ണം മാത്രം ജയിച്ച അവരുടെ അക്കൗണ്ടില്‍ വെറും നാലു പോയിന്റ് മാത്രം. ശേഷിച്ച ഏഴു കളികളില്‍ ആറെണ്ണമെങ്കിലും ജയിക്കാനായാല്‍ മാത്രമേ മുംബൈയ്ക്കു പ്ലേഓഫില്‍ സ്ഥാനമുറപ്പുള്ളൂ. സീസണിലെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ അതിനുള്ള സാധ്യത തീരെ കുറവുമാണ്.

ഇതേ തുടര്‍ന്നാണ് ചില കടുപ്പമേറിയ തീരുമാനങ്ങളിലേക്കു മുബൈ മാനേജ്‌മെന്റ് കടക്കുന്നത്. ടീമിന്റെ ദയനീയ പ്രകടനത്തിനു ആദ്യം വില കൊടുക്കേണ്ടി വരിക ക്യാപ്റ്റന്‍ ഹാര്‍ദിക്കിനു തന്നെയായിരിക്കും. അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നും ഉടന്‍ പുറത്താക്കുന്നൊണ് അഭ്യൂഹങ്ങള്‍.

ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള അവസാനത്തെ മാച്ചിലേറ്റ നാണംകെട്ട തോല്‍വിക്കു ശേഷം മുംബൈ ഇന്ത്യന്‍സ് ക്യാപ് ആകെ കലുഷിതമായി മാറിയിരിക്കുകയാണ്. ഹോഗ്രൗണ്ടായ വാംഖഡെയില്‍ 103 റണ്‍സിന്റെ വന്‍ പരാജയമാണ് എംഐ നേരിട്ടത്.
താരനിബിഢമായ മുംബൈ ടീമില്‍ നിന്നും ഇത്രയും പരിതാപകരമായൊരു പ്രകടനം ആരും തന്നെ പ്രതീക്ഷിച്ചതുമല്ല. ടീമിന്റെ ഏകപക്ഷീയമായ ഈ പരാജയം ടീമുടമയായ ആകാശ് അംബാനിയെയും ഏറെ ക്ഷുഭിതനും നിരാശനുമായിരുന്നു. കളി പൂര്‍ത്തിയാവും മുമ്പ്് തന്നെ അദ്ദേഹം സ്റ്റേഡിയം വിട്ടതും വലിയ വാര്‍ത്തയായിരുന്നു.
റണ്‍ചേസിനിടെ സൂര്യകുമാര്‍ യാദവ് പുറത്തായി ഗ്രൗണ്ടില്‍ നിന്നും തിരികെ വരുന്നതിനിടെയാണ് കളി കണ്ടു കൊണ്ടിരുന്ന ആകാശ് ദേഷ്യത്തോടെ എഴുന്നേറ്റ് പോയത്. മാത്രമല്ല ഗാലറിയിലെ കാണികളെ നോക്കി പുറത്തേക്കു പോവാന്‍ അദ്ദേഹം ആംഗ്യം കാണിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

സാധാരണയായി മുംബൈ തോറ്റാലൊന്നും ഈ തരത്തില്‍ ആകാശ് ക്ഷുഭിതനായി കാണപ്പെടാറില്ല. എന്നാല്‍ ടീമിന്റെ ഇപ്പോഴത്തെ പതനത്തില്‍ അദ്ദേഹം അങ്ങേറ്റയറ്റം രോഷാകുലനാണ്. ഇതേ തുടര്‍ന്നാണ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കുന്നതടക്കം കടുത്ത നീക്കങ്ങള്‍ക്കു ഒരുങ്ങുന്നത്.
ഹാര്‍ദിക്കിന്റെ മാത്രമല്ല കോച്ച് മഹേല ജയവര്‍ധനെയുടെ പ്രകടനനത്തിലും മുംബൈ മാനേജ്‌മെന്റ് അതൃപ്തരാണെന്നാണ് വ്യക്തമാവുന്നത്. പക്ഷെ അദ്ദേഹത്തെ സീസണ്‍ കഴിയും മുമ്പ് മാറ്റാനുള്ള സാധ്യത കുറവാണ്. മുംബൈയ്ക്കു ഐപിഎല്ലില്‍ ഇപ്പോള്‍ ചെറിയൊരു ബ്രേക്കാണ്. അടുത്ത ബുധനാഴ്ച വാംഖഡെയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ് അവരുടെ അടുത്ത മല്‍സരം.
ഈ കളിക്കു മുമ്പ് തന്നെ മുംബൈ ക്യാംപില്‍ നിന്നും ചില നിര്‍ണായക പ്രഖ്യാപനങ്ങള്‍ വന്നേക്കും. ടീമില്‍ ഇപ്പോഴുള്ള പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി മുംബൈ മാനേജ്‌മെന്റ് ജാംനഗറില്‍ അടിയന്തര ചര്‍ച്ച വിളിക്കുമെന്നാണ് വിവരം.

ആകാശ് അംബാനിയും നിതാ അംബാനിയുമടക്കമുള്ളവര്‍ ഇതില്‍ പങ്കെടുക്കും. അടുത്ത 24 മണിക്കൂറുകള്‍ക്കകം ചില നിര്‍ണായക പ്രഖ്യാപനങ്ങളും മുംബൈ മാനേജ്‌മെന്റ് നടത്താനിടയുണ്ട്.
ഹാര്‍ദിക്കിനെ നായകസ്ഥാനത്തു നിന്നും നീക്കിയാല്‍ ആരാവും മുംബൈയുടെ പുതിയ ക്യാപ്റ്റനെന്നതാണ് നിര്‍ണായക ചോദ്യം. രോഹിത് ശര്‍മ വീണ്ടും ഈ റോള്‍ ഏറ്റെടുക്കാന്‍ സാധ്യത തീരെ കുറവാണ്. അദ്ദേഹം അതു നിരസിക്കാനാണ് സാധ്യത. കാരണം നേരത്തേ യാതൊരു കാരണവുമില്ലാതെ തന്നെ പുറത്താക്കിയതിന്റെ അരിശം ഹിറ്റ്മാനുണ്ട്.
കൂടാതെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളും രോഹിത്തിനെ അലട്ടുകയാണ്. അതിനാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ കൂടിയായ സൂര്യകുമാര്‍ യാദവിനായിരിക്കും പുതിയ നായകനായി നറുക്കുവീണേക്കുക. ഹാര്‍ദിക്കിനേക്കാള്‍ ടീമംഗങ്ങള്‍ സ്വീകാര്യനും കൂടിയാണ് സ്‌കൈ.