Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക് മണ്ടന്‍ ക്യാപ്റ്റന്‍!! അന്ന് തല്ലുകിട്ടിയപ്പോള്‍ 'കിളി പോയി', രോഹിത് വേണമെന്ന് കൈഫ്

വീണ്ടുമൊരു ഐപിഎല്‍ സീസണിനു അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കച്ചമുറുക്കവെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്. മുംബൈയ്ക്കു അഞ്ചു ഐപിഎല്‍ ട്രോഫികളും സമ്മാനിച്ചത് മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ ഇത്തവണ ഹാര്‍ദിക്കിനെ സഹായിക്കുന്നതിനായി ഗ്രൗണ്ടില്‍ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇംപാക്ട് പ്ലെയറായി ബാറ്റിങില്‍ മാത്രമാണ് കഴിഞ്ഞ സീസണില്‍ രോഹിത്തിനെ മുംബൈ പ്രധാനമായും ഉപയോഗിച്ചത്. പക്ഷെ ഇത്തവണ അങ്ങനൈയൊരു വലിയ മണ്ടത്തരം മുംബൈ ടീം കാണിക്കരുതെന്നുമാണ് കൈഫ് ഉപദേശിക്കുന്നത്.

HARDIK PANDYA

മുംബൈയുടെ അബദ്ധം

ശനിയാഴ്ച ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 19ാം സീസണിനു മുന്നോടിയായി മുംബൈ ഇന്ത്യന്‍സിനെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ മുഹമ്മദ് കൈഫ് വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്തത്.

'രോഹിത് ശര്‍മയെ ഗ്രൗണ്ടില്‍ നിര്‍ത്താതിരുന്നതാണ് കഴിഞ്ഞ സീസണല്‍ മുംബൈ ഇന്ത്യന്‍സ് കാണിച്ച അബദ്ധം. അദ്ദേഹത്തെ അവര്‍ ഇംപാക്ട് പ്ലെയറായി ഉപയാഗിക്കണമെന്നു ഞാന്‍ കരുതുന്നില്ല. രോഹിത് അഞ്ച് ഐപിഎല്‍ ട്രോഫികളും ഐസിസി ചാംപ്യന്‍സ് ട്രോഫിയും ടി20 ലോകകപ്പുമെല്ലാം നേടിയിട്ടുള്ള ക്യാപ്റ്റനാണ്.

നായകനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യക്കു കാര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും. പക്ഷെ കഴിഞ്ഞ വര്‍ഷം രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഒന്നിനു പിറകെ ഒന്നായി സിക്‌സറുകളടിച്ചപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ ശരിക്കും പതറിപ്പോയി. ക്യാപ്റ്റനെന്ന നിലയില്‍ എന്തു ചെയ്യണമെന്ന് പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നെന്നും കൈഫ് ആഞ്ഞടിക്കുകയും ചെയ്തു.

രോഹിത് ഈ സമയങ്ങളില്‍ ഗ്രൗണ്ടില്‍ ഉണ്ടായിരുന്നെങ്കില്‍ അതു മുംബൈയുടെ ബൗളര്‍മാര്‍ക്കു വളരെയധികം സഹായകരമായി മാറുമായിരുന്നെന്നും അദ്ദേഹം പറയുന്നു.

പഞ്ചാബ് കിങ്‌സുമായുള്ള അന്നത്തെ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ മുബൈയ്ക്കു വേണ്ടു അശ്വനി കുമാര്‍ 50-60 റണ്‍സ് വഴങ്ങിയിരുന്നു. നിര്‍ണായക സാഹചര്യങ്ങളില്‍ ഒരു ബൗളര്‍ പന്തെറിയാന്‍ തയ്യാറെടുക്കുമ്പോള്‍ അയാള്‍ക്കരികെ രോഹിത് ശര്‍മയുണ്ടെങ്കില്‍ അതു വളരെയധികം ആശ്വാസം നല്‍കും.

കണ്ണ് കൊണ്ടുള്ള ഒരു കോണ്‍ടാക്ടോ, മുഖത്ത് ഒരു ചിരിയുമായി എന്തെങ്കിലും വിശദീകരിക്കുകയോ ചെയ്താല്‍ അതു ബൗളറെ സംബന്ധിച്ച് വലിയ വ്യത്യാസമാണുണ്ടാക്കുക. ബൗളര്‍മാരുമായി സംസാരിച്ച ശേഷം ഒരുപാട് മല്‍സരങ്ങളില്‍ ജയിച്ചിച്ചുള്ളയാളാണ് രോഹിത്. അദ്ദേഹം ബൗളര്‍മാരുടെ ക്യാപ്റ്റനാണെന്നും കൈഫ് വിശദമാക്കി.

രോഹിത് ശര്‍മയെ തനിക്കു ഫീല്‍ഡില്‍ ഇത്തവണ വേണമന്നു ഹെഡ് കോച്ചിനോടോ, ടീം ബോസുമാരോടോ ഹാര്‍ദിക് പാണ്ഡ്യ പറയണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഗ്രൗണ്ടിലെ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിനു സംസാരിക്കാന്‍ ആരെയെങ്കിലും ആവശ്യമാണ്.

ROHIT MI TEAM

സൂര്യകുമാര്‍ യാദവ് അവിടെയുണ്ടാവുമെന്നത് ശരിയാണ്, അദ്ദേഹം ടി20 ലോകകപ്പ് നേടിയ ക്യാപ്റ്റനുമാണ്. പക്ഷെ രോഹിത്തിന്റെ അനുഭവ സമ്പത്ത് വളരെ പ്രധാനമാണെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു. ഈ സീസണില്‍ ഇംപാക്ട് പ്ലെയറായിട്ടാവില്ല രോഹിത് കളിക്കുകയെന്ന് മുഖ്യ കോച്ച് മഹേല ജയവര്‍ധനെ കുറച്ചു മുമ്പ് സൂചന നല്‍കിക്കഴിഞ്ഞു.

കഴിഞ്ഞ തവണ അദ്ദേഹത്തിനു ചില ഫിറ്റനസ് പ്രശ്‌നങ്ങളുണ്ടായിരുന്നതായും ഈ കാരണത്താണ് ഇംപാക്ട് പ്ലെയറുടെ റോളിലേക്കു മാറേണ്ടി വന്നതെന്നും ജയവര്‍ധനെ വിശദീകരിച്ചിരുന്നു. ഞായറാഴ്ച മുംബൈയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായാണ് പുതിയ സീസണില്‍ മുംബൈയുടെ ആദ്യ പോരാട്ടം.

Story first published: Wednesday, March 25, 2026, 17:17 [IST]
Other articles published on Mar 25, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+