Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഗില്‍ എന്തിന് ആ മണ്ടത്തരം കാണിച്ചു? ഒട്ടും മനസിലാവുന്നില്ല!! തുറന്നടിച്ച് ഭാജി

പഞ്ചാബ് കിങ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് പൊരുതി വീണതിനു പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഈ മല്‍സരത്തില്‍ ഗില്ലിന്റെ ഒരു തീരുമാനത്തെക്കുറിച്ച് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ലെന്നു അദ്ദേഹം തുറന്നടിക്കുകയും ചെയ്തു.

ഈ മല്‍സരത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഗില്ലിന്‍െ ക്യാപ്റ്റന്‍സി പിഴവ് ഭാജി ചൂണ്ടിക്കാട്ടിയത്. അവസാന ഓവറിലേക്കു നീണ്ട ആവേശകമായ മല്‍സരത്തില്‍ ശ്രേയസ് അയ്യരുടെ പഞ്ചാബ് മൂന്നു വിക്കറ്റിന്റെ ആവേശോജ്വല വിജയമാണ് സ്വന്തമാക്കിയത്.

MOHAMMAD SIRAJ

ഗില്ലിന്റെ അബദ്ധം

പഞ്ചാബ് കിങ്‌സുമായുള്ള പോരാട്ടത്തില്‍ പരിചയ സമ്പന്നനായ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ വേണ്ടത്ര ഉപയോഗിക്കാതിരുന്നതാണ് ഹര്‍ഭജന്‍ സിങിനെ ചൊടിപ്പിച്ചത്. കളിയില്‍ വെറും രണ്ടോവറുകള്‍ മാത്രമേ സിറാജ് പന്തെറിഞ്ഞുള്ളൂ. 7.5 ഇക്കോണമി റേറ്റില്‍ വിക്കറ്റില്ലാതെ വഴങ്ങിയതാവട്ടെ 15 റണ്‍സുമാണ്.

'മുഹമ്മദ് സിറാജ് ഈ മല്‍സരത്തില്‍ വേണ്ടത്ര ബൗള്‍ ചെയ്തില്ല. ഇതു എന്തുകൊണ്ടാണെന്നത് എനിക്കു മനസിലാവുന്നതിലും അപ്പുറമാണ്. അദ്ദേഹം രണ്ടോവറുകള്‍ എറിഞ്ഞിരുന്നെങ്കിലും ഇനിയും കൂടുതലായി ഉപയോഗിക്കപ്പെടേണ്ടിയിരുന്നു എന്നാണ് എനിക്കു തോന്നുന്നത്.

പക്ഷെ എന്തുകൊണ്ട് സിറാജിനെ കൂടുല്‍ ഓവറുകള്‍ എറിയിക്കാതിരുന്നത് പരിക്കു കൊണ്ടാണോ, അല്ലെങ്കില്‍ മറ്റെന്തിലും കാരണം കൊണ്ടാണോയെന്നു നമുക്കറിയില്ല. എന്നാല്‍ അദ്ദേഹം ഇനിയും എറിഞ്ഞിരുന്നെങ്കില്‍ അതു കളിയില്‍ വ്യത്യാസമുണ്ടാക്കുമായിരുന്നു'- ഹര്‍ഭജന്‍ വ്യക്തമാക്കി.

ഈ കളിയില്‍ ജിടിയുടെ ബൗളിങ് നിരയില്‍ മികച്ചുനിന്നത് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയാണ്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശികളായ അദ്ദേഹം ഇംപാക്ട് പ്ലെയറായാണ് പഞ്ചാബിനെതിരേ പരീക്ഷിക്കപ്പെട്ടത്.

SHUBMAN GILL

നാലോവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളെടുക്കുകയും ചെയ്തു. ഒരു ഘട്ടത്തില്‍ വളരെ അനായാസം റണ്‍ചേസില്‍ മുന്നേറിയ പഞ്ചാബിനെ പിടിച്ചുകെട്ടി ജിടിക്കു നേരിയ വിജയപ്രതീക്ഷ നല്‍കിയതും പ്രസിദ്ധിന്റെ ഗംഭീര സ്‌പെല്ലുകളായിരുന്നു.

ജിടിക്കു വേണ്ടി കാഗിസോ റബാഡ, അശോഖ് ശര്‍മ, റാഷിദ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളുമെടുത്തിരുന്നു. 163 റണ്‍സിന്റെ അത്ര വെല്ലുവിളിയുയര്‍ത്താത്ത ലക്ഷ്യമാണ് കഴിഞ്ഞ തവണത്തെ റണ്ണപ്പ് കൂടിയായ പഞ്ചാബിന് ജിടി നല്‍കിയത്.

മൂന്നാം നമ്പറില്‍ കളിച്ച ഓസ്‌ട്രേലിയന്‍ യുവതാരം കൂപ്പര്‍ കോണ്‍ലി (72*) ഗംഭീര ഇന്നിങ്‌സുമായി പട നയിച്ചപ്പോള്‍ അഞ്ചു ബോള്‍ ബാക്കി നില്‍ക്കെ ഏഴു വിക്കറ്റിന് പഞ്ചാബ് ജയത്തിലെത്തി. കോണ്‍ലിയെ കൂടാതെ 37 റണ്‍സെടുത്ത പ്രഭ്‌സിമ്രന്‍ സിങാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

Story first published: Wednesday, April 1, 2026, 15:39 [IST]
Other articles published on Apr 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+