Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: 10ല്‍ ആറു പേരും ഒരു ടീമിനൊപ്പം!! ആരടിക്കും കപ്പ്? മുന്‍ താരങ്ങളുടെ പ്രവചനം വൈറല്‍

ഐപിഎല്ലിന്റെ 19ാം സീസണിലെ പോരാട്ടങ്ങള്‍ വെറും നാലു ടീമുകളിലേക്കു ചുരുങ്ങിയിരിക്കുകയാണ്. ഇനി പ്ലേഓഫിലെ തീപ്പൊരി മല്‍സരങ്ങളാണ് ശേഷിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരാണ് കിരീടത്തിനു വേണ്ടി മല്‍സരരംഗത്തുള്ളത്.

ആദ്യ ക്വാളിഫയറില്‍ ആര്‍സിബിയും ജിടിയും ഏറ്റുമുട്ടുമ്പോള്‍ എലിമിനേറ്ററില്‍ എസ്ആര്‍എച്ചും ആര്‍ആറും കൊമ്പുകോര്‍ക്കും. ഈ നാലു ടീമുകളില്‍ ആരാവം ഞായറാഴ്ച നടക്കാനിരിക്കുന്ന കലാശക്കളിയില്‍ ചാംപ്യന്‍മാരാവുമെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ താരങ്ങള്‍. ഇന്ത്യയുടെ 10 മുന്‍ കളിക്കാരാണ് കിരീട വിജയികളെ തിരഞ്ഞെടുത്തത്.

GT TEAM

പ്രവചനമറിയാം

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയ്‌ക്കൊപ്പം മുഹമ്മദ് കൈഫ്, മന്‍വീന്ദര്‍ ബിസ്ല, ഇര്‍ഫാന്‍ പഠാന്‍, ഉമേഷ് യാദവ്, ആര്‍ അശ്വിന്‍, വിനയ് കുമാര്‍, സഞ്ജയ് ബാംഗര്‍, നവ്‌ജ്യോത് സിങ് സിദ്ധു, പിയൂഷ് ചൗള തുടങ്ങിയവരാണ് ഈ ഐപിഎല്ലിലെ വിജയികളെ കുറിച്ച് പ്രവചനം നടത്തിയിരിക്കുന്നത്.

പത്ത് മുന്‍ ഇന്ത്യന്‍ താരങ്ങളില്‍ ആറു പേരും ഒരേ ടീമിനെയാണ് ജേതാക്കളായി പ്രവചിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സാണ് ഭൂരിഭാഗം പേരുടെയും കിരീട ഫേവറിറ്റ്.

കൈഫ്, ബിസ്ല, ഉമേഷ്, അശ്വിന്‍, ബംഗര്‍, ചൗള തുടങ്ങിയവരാണ് ഇത്തവണ കപ്പ് ജിടിക്കായിരിക്കുമെന്നു പ്രവചിച്ചത്. ബാക്കിയുള്ള നാലു താരങ്ങളിലേക്കു വന്നാല്‍ രണ്ടു പേര്‍ റോയല്‍സിനെയും ശേഷിച്ച രണ്ടു പേരില്‍ ഒരാള്‍ ആര്‍സിബിയെയും മറ്റൊരാള്‍എസ്ആര്‍എച്ചിനെയും തിരഞ്ഞെടുത്തു.

നിലവിലെ ജേതാക്കളും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരുമായ ആര്‍സിബി കിരീടം നിലനിര്‍ത്തുമെന്നു പ്രവചിച്ചത് റെയ്‌ന മാത്രമാണ്. ഇര്‍ഫാന്‍ വിജയികളായി തിരഞ്ഞെടുത്താതവട്ടെ പാറ്റ് കമ്മിന്‍സ് നയിക്കുന്ന എസ്ആര്‍എച്ചിനെയാണ്. റിയാന്‍ പരാഗിന്റെ റോയല്‍സ് ചാംപ്യന്‍മാരാവുമെന്നു വിനയ് കുമാറും സിദ്ധുവും പ്രവചിക്കുകയും ചെയ്തു.

ലക്ഷ്യം രണ്ടാം കിരീടം

ഇത്തവണ പ്ലേഓഫിലുള്ള നാലു ടീമുകളെ എടുത്താല്‍ എല്ലാവവരും ഓരോ കിരീടം മാത്രമേ നേടിയിട്ടുള്ളൂവെന്നു കാണാം. അതുകൊണ്ട് തന്നെ ഒന്നിലേറെ ട്രോഫികള്‍ തങ്ങളുടെ ഷെല്‍ഫിലേക്കു ചേര്‍ക്കാനുള്ള സുവര്‍ണാവസരമാണ് ഇവര്‍ല്ലൊം ലഭിച്ചിട്ടുള്ളത്.

ശുഭ്മന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഏക കിരീട വിജയം 2022ലായിരുന്നു. അവരുടെ കന്നി സീസണ്‍ കൂടിയായിരുന്നു അത്. അന്നു ഹാര്‍ദിക് പാണ്ഡ്യക്കു കീഴിലായിരുന്നു ജിടിയുടെ കിരീട നേട്ടം.

ഫൈനലില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെയാണ് ഏഴു വിക്കറ്റിനു ജിടി തകര്‍ത്തുവിട്ടത്. അന്നു ടീമിനു തന്ത്രങ്ങളോതിയ കോച്ച് ആഷിഷ് നെഹ്‌റ ഇത്തവണയും ജിടിക്കൊപ്പമുണ്ട്.

RCB

റോയല്‍സിലേക്കു വരികയാണെങ്കില്‍ 2008ലെ പ്രഥമ സീസണിലായിരുന്നു അവര്‍ ഐപിഎല്ലിലെ രാജാക്കന്‍മാരായത്. ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെവന്‍ വോണിന്റെ ക്യാപ്റ്റന്‍സിയിലാണ് ആര്‍ആര്‍ സര്‍പ്രൈസ് വിജയികളായത്. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മൂന്നു വിക്കറ്റിനു വീഴ്ത്തുകയായിരുന്നു.

ഓറഞ്ച് ആര്‍മിയെന്നു വിളിക്കപ്പെടുന്ന എസ്ആര്‍എച്ചിന്റെ ഐപിഎല്‍ വിജയം 2016ലായിരുന്നു. ഓസ്‌ട്രേലിയയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇത്. ത്രില്ലിങ് ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ എട്ടു റണ്‍സിനു എസ്ആര്‍എച്ച് മറികടക്കുകയായിരുന്നു.

അതേസമയം, നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ വര്‍ഷം ആര്‍സിബി കന്നിക്കീരിടത്തില്‍ മുത്തമിട്ടത്. ആവേശകരമായ ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ അവര്‍ ആറു റണ്‍സിനു മറികടക്കുകയായിരുന്നു.

Story first published: Tuesday, May 26, 2026, 12:26 [IST]
Other articles published on May 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+