Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: കപ്പടിച്ചത് ആര്‍സിബി, കോളടിച്ചത് സഞ്ജുവിന്!! ജിടി തോറ്റത് നന്നായി, കാരണമിങ്ങനെ

അഹമ്മദാബാദ്: രജത് പാട്ടിദാറിനു കീഴില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരൂവിന്റെ കിരീടക്കുതിപ്പ് തടയാന്‍ ഗുജറാത്ത് ടൈറ്റന്‍സിനുമായില്ല. കഴിഞ്ഞ വര്‍ഷം പഞ്ചാബ് കിങ്‌സാണ് ആര്‍സിബിക്കു മുന്നില്‍ മുട്ടുമടക്കിയതെങ്കില്‍ ഇത്തവണ ജിടിയുടെ ഊഴമായിരുന്നു. അഞ്ചു വിക്കറ്റിന്റെ മിന്നും ജയത്തോടെയാണ് തുടരെ രണ്ടാം തവണയും ആര്‍സിബി ട്രോഫിയില്‍ തങ്ങളുടെ പേര് വീണ്ടും എഴുതിച്ചേര്‍ത്തത്.

ക്യാപ്റ്റനെന്ന നിലയില്‍ ശുഭ്മന്‍ ഗില്ലിന്റെ കന്നി ഐപിഎല്‍ ഫൈനല്‍ കൂടിയായിരുന്നു ഇത്. പക്ഷെ ജിടിയെ കിരീടത്തിലേക്കു നയിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ഇത്തവണ ഫൈനില്‍ ജിടിയുടെ തോല്‍വിയില്‍ ഏറ്റവും സന്തോഷിക്കുന്നയാള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണായിരിക്കും. അതിന്റെ കാരണമറിയാം.

SANJU SAMSON

സഞ്ജു ഹാപ്പി

യഥാര്‍ഥത്തില്‍ ഈ ഐപിഎല്‍ ഫൈനല്‍ ഇന്ത്യന്‍ ടി20 ടീമിലേക്കുള്ള ശുഭ്മന്‍ ഗില്ലിന്റെ ഒരു ചവിട്ടുപടി കൂടിയായിരുന്നു.അതില്‍ അദ്ദേഹം അവസാന നിമിഷം കാലിടറി വീഴുകയും ചെയ്തിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ബാറ്റിങിലും ക്യാപ്റ്റന്‍സിയിലുമെല്ലാം ഗില്‍ തിളങ്ങിയ സീസണ്‍ കൂടിയായിരുന്നു ഇത്.

അതുകൊണ്ടു തന്നെ ടി20 ടീമിലേക്കു അദ്ദേഹത്തെ ഉടന്‍ തിരികെ വിളിക്കണമെന്നു ആരാധകരില്‍ നിന്നും മുറവിളികളും ഉയര്‍ന്നു തുടങ്ങിയിരുന്നു. ടീം ഇന്ത്യയിലേക്കുള്ള തന്റെ അവകാശവാദം ഒന്നുകൂടി ശക്തമാക്കാന്‍ ഗില്ലിനു ലഭിച്ച സുവര്‍ണാവസരമായിരുന്നു ഈ ഫൈനല്‍.

കാരണം റോയല്‍ ചാലഞ്ചേഴ്‌സിനെ വീഴ്ത്തി ജിടി ചാംപ്യന്‍മാരായാല്‍ പിന്നീട് അദ്ദേഹത്തെ ഇന്ത്യന്‍ ടീമില്‍ നിന്നും തുടര്‍ന്നും മാറ്റി നിര്‍ത്തുക അസാധ്യമായി മാറും. കാരണം ഐപിഎല്‍ വിന്നറായ ഒരു നായകനെ എന്തുകൊണ്ട് മാറ്റി നിര്‍ത്തിയെന്നു ചോദ്യങ്ങളുമുയരും.

പക്ഷെ ജിടി ഐപിഎല്‍ ജേതാക്കളായില്ലെന്നു മാത്രമല്ല ഫൈനലില്‍ ബാറ്റിങിലും ഗില്‍ ഫ്‌ളോപ്പായി തീര്‍ന്നു.എട്ടു ബോളില്‍ 10 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം ക്രീസ് വിടുകയായിരുന്നു. ഇതോടെ ഫൈനല്‍ വരെയുണ്ടാക്കിയ ഹൈപ്പ് മുഴുവന്‍ കുറയുകയും ചെയ്തിരിക്കുകയാണ്. മാത്രമല്ല ഫൈനലില്‍ സ്ഥിരം ഫ്‌ളോപ്പെന്ന ചീത്തപ്പേരും ഗില്‍ കേള്‍ക്കുന്നുണ്ട്.

ഇതു തീര്‍ച്ചയായും സഞ്ജു സാംസണിനു നേട്ടമാവും. ഇന്ത്യന്‍ ടീമില്‍ സ്ഥാനം കാത്തുസൂക്ഷിക്കാന്‍ ഗില്ലിനേറ്റ ഈ പ്രഹരം അദ്ദേഹത്തെ സഹായിക്കുകയും ചെയ്‌തേക്കും. നേരത്തേ കഴിഞ്ഞ ടി20 ലോകകപ്പിന്റെ ഫൈനലിലടക്കം കസറി താന്‍ ബിഗ് മാച്ച് പ്ലെയറാണെന്നു തെളിയിക്കാനും സഞ്ജുവിനായിരുന്നു.

SHUBMAN GILL

ഐപിഎല്‍ ഫൈനലില്‍ ജിടി തോല്‍ക്കുകയും ഗില്‍ നിറം മങ്ങുകയും ചെയ്തതോടെ ഇന്ത്യന്‍ ടി20 ടീമിലേക്കു അദ്ദേഹം ഉടനെയൊരു തിരിച്ചുവരവ് നടത്താന്‍ സാധ്യത കുറവാണ്. എന്നാല്‍ കലാശക്കളിയില്‍ ഗില്‍ ക്യാപ്റ്റന്റെ കളി കെട്ടഴിക്കുകയും ഗുജറാത്ത് ജേതാക്കളാവുകയും ചെയ്തിരുന്നെങ്കില്‍ ചിത്രം മറ്റൊന്നായേനെ.

കഴിഞ്ഞ വര്‍ഷം സെലക്ഷന്‍ കമ്മിറ്റിക്കും ബിസിഐക്കുമെല്ലാം ഗില്ലിനോടുള്ള പ്രത്യേക താല്‍പ്പര്യം കാരണം എട്ടിന്റെ പണി കിട്ടിയ താരമാണ് സഞ്ജു. 2025ലെ ഏഷ്യാ കപ്പിലൂടെ ടി20 ടീമിലേക്കു വൈസ് ക്യാപ്റ്റനായി തിരിച്ചുവിളിക്കപ്പെട്ട ഗില്‍ പിന്നീട് ഡിസംബറില്‍ സൗത്താഫ്രിക്കയുമായുള്ള പരമ്പര വരെ മുഴുവന്‍ ടി20കളിലും ഓപ്പണറാവുകയും ചെയ്തു.

പക്ഷെ ഒരു ഫിഫ്റ്റി പോലും കുറിക്കാന്‍ അദ്ദേഹത്തിനായില്ല. ഗില്‍ ടീമിലുണ്ടായപ്പോഴെല്ലാം സ്ഥിരമൊരു ബാറ്റിങ് പൊസിഷനുമില്ലാതെ സഞ്ജുവും വലഞ്ഞു. ഒടുവില്‍ ടി20 ലോകകപ്പിനു മുമ്പ് ഗില്‍ ഒഴിവാക്കപ്പെട്ടതോടെയാണ് അദ്ദേഹം വീണ്ടും ഓപ്പണിങിലേക്കു തിരികെയെത്തിയത്.

Story first published: Monday, June 1, 2026, 10:01 [IST]
Other articles published on Jun 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+