Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ബാറ്റിങില്‍ ജോറാക്കി ജുറേല്‍!! രാജസ്ഥാന് റോയല്‍ ജയം; ജിടി വീണ്ടും തോറ്റു

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇത്തവണ ആരും കാര്യമായ സാധ്യത കല്‍പ്പിക്കാതിരുന്ന രാജസ്ഥാന്‍ റോയല്‍സ് തുടര്‍ച്ചയായ രണ്ടാം ജയവുമായി കുതിക്കുന്നു, മുന്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ തട്ടകത്തിലാണ് അവസാന ബോളിലക്കു നീണ്ട ത്രില്ലറില്‍ റോയല്‍സ് മലര്‍ത്തിയടിച്ചത്. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ആറു റണ്‍സിന്റെ ആവേശ വിജയമാണ് റിയാന്‍ പരാഗും സംഘവും സ്വന്തമാക്കിയത്.

ശുഭ്മന്‍ ഗില്‍ ഇല്ലാതെ റാഷിദ് ഖാന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ജിടിക്കു 211 റണ്‍സിന്റ വലിയ ലക്ഷ്യമാണ് റോയല്‍സ് നല്‍കിയത്. കഴിഞ്ഞ തവണത്തെ ഓറഞ്ച് ക്യാപ്പിന്റെ അവകാശിയും ഓപ്പണറുമായ സായ് സുദര്‍ശന്‍ (73) ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മറ്റാരും കാര്യമായ പിന്തുണ നല്‍കിയില്ല. എട്ടു വിക്കറ്റിനു 204 റണ്‍സിനു ജിടിയുടെ ചേസും അവസാനിക്കുകയായിരുന്നു.

RR GT MATCH

44 ബോളില്‍ ഒമ്പതു ഫോറും മൂന്നു സിക്‌സറുമടക്കമാണ് 73 റണ്‍സുമായി സായ് ടീമിന്റെ നെടുംതൂണായത്. 26 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് 25നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരാള്‍. വാലറ്റത്ത് റാഷിദ് (24), കാഗിസോ റബാഡ (23) എന്നിവര്‍ പോരാടിയെങ്കിലും ജയം കൈവിട്ടുപോയി.

ഗില്ലിന്റെ അഭാവത്തില്‍ ഓപ്പണിങില്‍ കളിച്ച കുമാര്‍ കുശാഗ്രയ്ക്കു 18 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഗ്ലെന്‍ ഫിലിപ്‌സ് (3), വാഷിങ്ടണ്‍ സുന്ദര്‍ (4), രാഹുല്‍ തെവാത്തിയ (12), ഷാരൂഖ് ഖാന്‍ (11) തുടങ്ങിയവരൊന്നും ബാറ്റിങില്‍ ക്ലിക്കായില്ല. ഇംപാക്ട് പ്ലെയറായെത്തി നാലു വിക്കറ്റെടുത്ത രവി ബിഷ്‌നോയിയാണ് ജിടിയുടെ കഥ കഴിച്ചത്.

ജുറേല്‍ ഷോ

ആദ്യം ബാറ്റിങിനു ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് ആറു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 210 റണ്‍സെന്ന വലിയ ടോട്ടല്‍ അടിച്ചടുത്തത്. ഇതിനായി അവരെ സഹായിച്ചതാവട്ടെ പ്രധാനമായും മൂന്നു പേരാണ്. 75 റണ്‍സെടുത്ത ധ്രുവ് ജുറേലാണ് റോയല്‍സിന്റെ ടോപ്‌സ്‌കോറര്‍. 42 ബോളില്‍ അഞ്ചു വീതം ഫോറും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നങ്‌സിലുണ്ടായിരുന്നു.

യശസ്വി ജയ്‌സ്വാള്‍ (55), കൗമാര വിസ്മയം വൈഭവ് സൂര്യവംശി (31) എന്നവരാണ് മറ്റു രണ്ടു പ്രധാന സ്‌കോറര്‍മാര്‍. ജയ്‌സ്വാള്‍ 36 ബോളില്‍ ആറു ഫോറും മൂന്നു സിക്‌സറുമടിച്ചു. വൈഭവാകട്ടെ വെറും 18 ബോളിലാണ് 31ലെത്തിയത്. അഞ്ചു ഫോും ഒരു സിക്‌സും ഇതിലുള്‍പ്പെടുന്നു. രണ്ടു മികച്ച കൂട്ടുകെട്ടുകള്‍ റോയല്‍സിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

DHRUV JUREL

ഓപ്പണിങ് വിക്കറ്റില്‍ വൈഭവ്- ജയ്‌സ്വാള്‍ സഖ്യം വെറും 38 ബോളില്‍ വാരിക്കൂട്ടിയത് 70 റണ്‍സാണ. വൈഭവ് മടങ്ങിയ ശേഷം രണ്ടാം വിക്കറ്റില്‍ ജയ്‌സ്വാള്‍-ജുറേല്‍ ജോടി 37 ബോളില്‍ 56 റണ്‍സും ടീം ടോട്ടലിലേക്കു ചേര്‍ത്തിരുന്നു.

ടോസിനു ശേഷം റോയല്‍സ് നായകന്‍ റിയാന്‍ പരാഗ് ബാറ്റിങാണ് തിരഞ്ഞെടുത്തത്. ആദ്യ മല്‍സരം ജയിച്ച ടീമില്‍ അവര്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. ബ്രിജേഷ് ശര്‍മ, രവി ബിഷ്‌നോയ് എന്നിവര്‍ക്കു പകരം തുഷാര്‍ ദേശ്പാണ്ഡെ, ശുഭം ദുബെ എന്നിവര്‍ ടീമിലേക്കു വന്നു.

എന്നാല്‍ ജിടി നിരയില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പരിക്കുകാരണം നയിച്ചില്ല. പകരം റാഷിക് ഖാനാണ് ടീമിന്റെ ക്യാപ്റ്റന്‍. ഗില്ലിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കുമാര്‍ കുശാഗ്ര ടീമിലേക്കു വന്നു.

ആദ്യ കളിയില്‍ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സിനോടു മൂന്നു വിക്കറ്റിനു ജിടി തോറ്റിരുന്നു. ബാറ്റങ് നിരയുടെ മോശം പ്രകടനമാണ് അന്നു ജിടിയുടെ പരാജയത്തിനു വഴിയൊരുക്കിയത്. ബാറ്റിങ് ലൈനപ്പിലെ ആരും വേണ്ടത്ര അഗ്രസീവായി ബാറ്റ് ചെയ്തില്ല.

എന്നാല്‍ പുതിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗിനു കീഴില്‍ ഇറങ്ങിയ റോയല്‍സ് ഗംഭീരമായി തന്നെയാണ് സീസണ്‍ ആരംഭിച്ചത്. ഗുവാഹത്തിയില്‍ നടന്ന തീര്‍ത്തും ഏകപക്ഷീയമായ കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എട്ടു വിക്കറ്റിനു അവര്‍ കശാപ്പ് ചെയ്തു. കളിയുടെ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തിയാണ് റോയല്‍സ് ജയിച്ചുകയറിയത്.

പ്ലെയിങ് 11

ഗുജറാത്ത് ടൈറ്റന്‍സ്- സായ് സുദര്‍ശന്‍, കുമാര്‍ കുശാഗ്ര, ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഗ്ലെന്‍ ഫിലിപ്സ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), കാഗിസോ റബാഡ.

രാജസ്ഥാന്‍ റോയല്‍സ്- വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍) റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ഡോണോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ശുഭം ദുബെ, ജോഫ്ര ആര്‍ച്ചര്‍, സന്ദീപ് ശര്‍മ, നന്ദ്രെ ബര്‍ഗര്‍, തുഷാര്‍ ദേശ്പാണ്ഡെ.

Story first published: Saturday, April 4, 2026, 16:17 [IST]
Other articles published on Apr 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+