Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: പട നയിച്ച് ഗില്‍, ഹാട്രിക്ക് ജയവുമായി ജിടി!! വീണ്ടും തോറ്റ് കെകെആര്‍

അഹമ്മദാബാദ്: ഈ ഐപിഎല്‍ സീലണിലെ ആദ്യ വിജയത്തിനായുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ കാത്തിരിപ്പ് നീളുകയാണ്. ആു മല്‍സരങ്ങളില്‍ നിന്നും അഞ്ചാം തോല്‍വിയിലേക്കു മുന്‍ ചാംപ്യന്മാര്‍ വീണു. ഗുജറാത്ത് ടൈറ്റന്‍സിനോടു അവരുടെ തട്ടകത്തില്‍ അഞ്ചു വിക്കറ്റിനാണ് കെകെആര്‍ കീഴടങ്ങിയത്. ഹാട്രിക് ജയത്തോടെ ജിടി പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തേക്കും ഉയര്‍ന്നു.

ക്യാപ്റ്റന്റെ കളി കെട്ടഴിച്ച ശുഭ്മന്‍ ഗില്ലിന്റെ (86) ഇന്നിങ്‌സാണ് കെകെആറിനെ തീര്‍ക്കാന്‍ ജിടിയെ സഹായിച്ചത്. 181 റണ്‍സിന്റെ ലക്ഷ്യമാണ് അവര്‍ക്കു അജിങ്ക്യ രഹാനെയും സംഘവും നല്‍കിയത്. പക്ഷെ ഈ സ്‌കോര്‍ കളിയുടെ ഒരു ഘട്ടത്തിലും അവര്‍ക്കു വെല്ലുവിളി ആയില്ലെന്നതാണ് യാഥാര്‍ഥ്യം.

SHUBMAN GILL

50 ബോളില്‍ എട്ടു ഫോറും നാലു സിക്‌സറുമടക്കമാണ് ഗില്‍ ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. ആഗ്രഹിച്ചതു പോലെ നല്ലൊരു തുടക്കം ഗില്‍- സായ് സുദര്‍ശന്‍ ജോടി ജിടിക്കു നല്‍കി. ഓപ്പണിങ് വിക്കറ്റില്‍ 5.1 ഓവറില്‍ 57 റണ്‍സ് ഇരുവരും ടീം സ്‌കോറിലേക്കു ചേര്‍ത്തു. 22 റണ്‍സെടുത്ത സായിയെ മടക്കി സുനില്‍ നരെയ്‌നാണ് കെകെആറിനു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്.

വണ്‍ഡൗാണായി ഇറങ്ങിയ ജോസ് ബട്‌ലര്‍ വളരെ അഗ്രസീവായി തന്നെ ബാറ്റ് ചെയ്തു ഗില്ലിനൊപ്പം 24 ബോളില്‍ 38 റണ്‍സ് അദ്ദേഹം ചേര്‍ത്തു. 15 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറുമടക്കം 25 റണ്‍സെടുത്താണ് ബട്‌ലര്‍ പുറത്തായത്.

വാഷിങ്ടണ്‍ സുന്ദര്‍ (13) അധികം സംഭാവന നല്‍കാതെ മടങ്ങി. എങ്കിലും ഗ്ലെന്‍ ഫിലിപ്‌സ് (19), രാഹുല്‍ തെവാട്ടിയ (7*), ഷാരൂഖ് ഖാന്‍ (3*) എന്നിവര്‍ ചേര്‍ന്ന് രണ്ടു ബോള്‍ ശേഷിക്കെ ജിടിയെ വിജയത്തിലെത്തിക്കുകയായിരുന്നു.

ഒടുവല്‍ പച്ച കത്തി

തുടര്‍ച്ചയായ ഫ്‌ളോപ്പ് ഷോയ്‌ക്കൊടുവില്‍ ഫോമിലേക്കു മടങ്ങിയെത്തിയ കാമറുണ്‍ ഗ്രീനിന്റെ (79) വണ്‍ മാന്‍ ഷോയാണ് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 180 റണ്‍സിലെത്തിച്ചത്. ഇന്നിങ്‌സിലെ അവസാന ബോളില്‍ കെകെആര്‍ ഓള്‍ഔട്ടാവാകുകയായിരുന്നു.

55 ബോളില്‍ ഏഴു ഫോറുകളും നാലു സിക്‌സറുമടക്കമാണ് ഗ്രീന്‍ ടീമിന്റെ അമരക്കാരനായത്. അദ്ദേഹത്തെ മാ്റ്റി നിര്‍ത്തിയാല്‍ കെകെആര്‍ ബാറ്റിങ് നിരയില്‍ മറ്റാരും 30 റണ്‍സ് പോലും തികച്ചില്ല. റോവ്മന്‍ പവെലാണ് (27) 20ന് മുകളില്‍ല്‍ നേടിയ മറ്റൊരു താരം. ടിം സെയ്‌ഫേര്‍ട്ട് (19), രമണ്‍ദീപ് സിങ് (17) എന്നിവരും രണ്ടക്കം തികച്ചു.

CAMERON GREEN

ക്രീസിന്റെ മറുഭാഗത്തു വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നെങ്കിലും ഗ്രീന്‍ വിട്ടുകൊടുത്തില്ല. ഏറ്റവും അവസാനമായാണ് അദ്ദേഹം ക്രീസ് വിട്ടത്. ഗ്രീനിനു ടീമിലെ രണ്ടോ, മൂന്നോ താരങ്ങളില്‍ നിന്നും മികച്ചൊരു പിന്തുണ ലഭിച്ചിരുന്നെങ്കില്‍ കെകെആറിന് ഉറപ്പായും 200 പ്ലസ് റണ്‍സ് നേടാന്‍ സാധിക്കുമായിരുന്നു. ജിടിക്കായി കാഗിസോ റബാഡ മൂന്നു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജും അശോക് ശര്‍മയും രണ്ടു വീതം വിക്കറ്റുകള്‍ പങ്കിടുകയും ചെയ്തു.

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ടോസ് ലഭിച്ച കെകെആര്‍ നായകന്‍ അജിങ്ക്യ രഹാനെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായാണ് കെകെആര്‍ ഇറങ്ങിയത്. മോശം ഫോമിലുള്ള ഫിന്‍ അലെനു പകരം ടിം സെയ്‌ഫേര്‍ട്ടിനെ സീസണിലാദ്യമായി ടീമിലേക്കു കൊണ്ടുവന്നു. എന്നാല്‍ ജിടിയില്‍ മാറ്റങ്ങളില്ലായിരുന്നു.

പ്ലെയിങ് 11

ഗുജറാത്ത് ടൈറ്റന്‍സ്- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഗ്ലെന്‍ ഫിലിപ്സ്, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അശോക് ശര്‍മ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.

കൊല്‍ക്കത്ത് നൈറ്റ്‌റൈഡൈഴ്‌സ്- ടിം സെയ്ഫെര്‍ട്ട്, സുനില്‍ നരെയ്ന്‍, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, ആംഗ്രിഷ് രഘുവംശി (വിക്കറ്റ് കീപ്പര്‍), റോവ്മന്‍ പവല്‍, റിങ്കു സിംഗ്, രമണ്‍ദീപ് സിംഗ്, അനുകുല്‍ റോയ്, വൈഭവ് അറോറ, കാര്‍ത്തിക് ത്യാഗി.

Story first published: Friday, April 17, 2026, 16:59 [IST]
Other articles published on Apr 17, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+