IPL 2026: ക്യാപ്റ്റന് പുല്ലുവില? ഗില്ലിനെ തെറിവിളിച്ച് നെഹ്‌റ!! കാരണം ആ പിഴവ്; വീഡിയോ
ഡല്‍ഹി: തുടര്‍ച്ചായ രണ്ടു തോല്‍വികള്‍ക്കു ശേഷം ഐപിഎല്ലില്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ് മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സ്. അവസാന ബോള്‍ വരെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ഇഞ്ചോടിഞ്ച് പോരില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ഒരു റണ്‍സിനാണ് ജിടി വീഴ്ത്തിയത്.
211 റണ്‍സെന്ന വലിയ ലക്ഷ്യത്തിലേക്കു ഡിസി അവസാനം വരെ പൊരുതിയെങ്കിലും എട്ടു വിക്കറ്റിനു 208 റണ്‍സെടുക്കാനേ ആയുള്ളൂ. അവസാന ബോളില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കവെ ഡേിഡ് മില്ലര്‍ക്കു ഷോട്ട് മിസ്സാവുകയും സിംഗിളിനായി ശ്രമിക്കവെ നോണ്‍ സ്‌ട്രൈക്കറായ കുല്‍ദീപ് യാദവ് റണ്ണൗട്ടാവുകയുമായിരുന്നു.
ഈ മാച്ചില്‍ നിന്നുള്ള ഒരി വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. കളിക്കിടെ വരുത്തിയ ഒരു പിഴവിന്റെ പേരില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ കോച്ച് ആശിഷ് നെഹ്‌റ തെറി വിളിക്കുന്നത് ഇതില്‍ കാണാം. എന്താണ് സംഭവമെന്നറിയാം.

photocredit/Jiohotstar
നെഹ്‌റയെ ചൂടാക്കിയതെന്ത്?
ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ റണ്‍ചേസില്‍ 16ാമത്തെ ഓവറിലായിരുന്നു സംഭവം. 15 ഓവറുകള്‍ക്കു ശേഷം ഡിസി നാലു വിക്കറ്റിന് 142 റണ്‍സെന്ന നിലയിലായിരുന്നു. ശേഷം അഞ്ചോവറില്‍ ജയിക്കാനാവശ്യം 69 റണ്‍സ്. 16ാം ഓവര്‍ പേസറായ അശോക് ശര്‍മയ്ക്കാണ് ജിടി ക്യാപ്റ്റന്‍ ശുഭ്മവന്‍ ഗില്‍ നല്‍കിയത്.
ആദ്യത്തെ ബോളില്‍ തന്നെ ബൗണ്ടറിയുമായാണ് കെഎല്‍ രാഹുല്‍ തുടങ്ങിയത്. സ്‌ക്വയറിനു പിന്നിലൂടെയായിരുന്നു താരത്തിന്റെ ഷോട്ട്. അടുത്ത ബോള്‍ വൈഡായപ്പോള്‍ തുടര്‍ന്നുള്ള ബോളില്‍ രാഹുല്‍ സിംഗിളും നേടി. ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് അടുത്ത ബോള്‍ നേരിട്ടത്.
ശുഭ്മന്‍ ഗില്ലിനെതിരേ ചൂടാവുന്ന ആശിഷ് നെഹ്‌റ. വീഡിയോ കാണാം
കിടിലനൊരു യോര്‍ക്കറാണ് അശോക് പരീക്ഷിച്ചത്. ബൗളറുടെ ഇടതു വശത്തേക്കു കളിച്ച സ്റ്റബ്‌സ് സിംഗിൡനായും ഓടി. അശോക് അത് തടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ കുതിച്ചെത്തിയ ഗില്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു ശക്തിയില്‍ ത്രോയും ചെയ്തു. പക്ഷെ അതു വിക്കറ്റുകളില്‍ കൊണ്ടതിനു ശേഷം ദിശ മാറി ബൗണ്ടറിയിലും കലാശിക്കുകയായിരുന്നു.

ഒരു റണ്‍സ് മാത്രം ലഭിക്കേണ്ടയിടത്ത് അഞ്ചു റണ്‍സും ഡിസിയുടെ അക്കൗണ്ടിലേക്കു വന്നു, ഇതു കണ്ടതോടെയാണ് ബൗണ്ടറി ലൈനനിന് പുറത്ത് കളി വീക്ഷിച്ചുകൊണ്ടിരുന്ന കോച്ച് ആശിഷ് നെഹ്‌റ വളരെയധികം ക്ഷുഭിതനായത്. ഇഷാന്ത് ശര്‍മയ്ക്കു സമീപം നില്‍ക്കവെ ദേഷ്യത്തോടെ ആക്രോശിച്ച അദ്ദേഹം ഗില്ലിനെ അധിക്ഷേപിക്കുകയുമായിരുന്നു.
പക്ഷെ നെഹ്‌റയുടെ ഈ ചൂടാവല്‍ അത്ര വലിയ കാര്യമാക്കേണ്ടതില്ലെന്നാണ് ജിടി ആരാധകരുടെ പക്ഷം. ഈ തരത്തില്‍ വലിയ പിരിമുറുക്കമുള്ള മല്‍സരങ്ങളില്‍ താരമോ, ടീമോ ഇതു പോലെയുള്ള പിഴവുകള്‍ വരുത്തുമ്പോള്‍ ഏതു കോച്ചായാലും ഈ തരത്തിലാവും പ്രതികരിക്കുകയെന്നും പലരും ചൂണ്ടിക്കാണിക്കുന്നു.
ഡിസിയെ സംബന്ധിച്ച് അശോകെറിഞ്ഞ ഈ ഓവര്‍ വളരെ മികച്ചതു തന്നെയായിരുന്നു. കാരണം 16 റണ്‍സാണ് അവര്‍ക്കു ഈ ഓവറില്‍ ലഭിച്ചത്. പക്ഷെ തുടര്‍ന്നുള്ള ഓവറുകളില്‍ മല്‍സരം ഡിസിയില്‍ നിന്നും വഴുതിപ്പോയി. മുഹമ്മദ് സിറാജെറിഞ്ഞ 17ാം ഓവറില്‍ ആദ്യം സ്റ്റബ്‌സും (റണ്ണൗട്ട്) രാഹുലും പുറത്തായതോടെയാണ് ജിടി കൡയിലേക്കു തിരികെ വന്നത്,
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications