Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഗ്രീന്‍ ചെന്നൈയില്‍!! പൃഥ്വിയും വിഘ്‌നേഷുമോ? വൈറലായി അശ്വിന്റെ മോക്ക് ലേലം

അടുത്ത വര്‍ഷത്തെ ഐപിഎല്ലിനു മുന്നോടിയായുള്ള മിനി താരലലം നാളെ (ചൊവ്വ) അബുദാബിയില്‍ നടക്കാനിരിക്കുകയാണ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.30നാണ് ലേലമാരംഭിക്കുക. ഇന്ത്യക്കാരും വിദേശികളുമടക്കം ആകെ 359 കളിക്കാരാണ് ലേലത്തിന്റെ പൂളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പക്ഷെ പത്ത് ഫ്രാഞ്ചൈസികള്‍ക്കും കൂടി ലേലത്തില്‍ ആകെ വാങ്ങാന്‍ സാധിക്കുക വെറും 77 പേരെയാണെന്നു മാത്രം.

ക്രിക്കറ്റ് പ്രേമികള്‍ ഇതിനകം തന്നെ ലേലത്തിന്‍െ ആവേശത്തിലേക്കു കടന്നിരിക്കുകയാണ്. ചില മുന്‍ താരങ്ങളാവട്ടെ .യഥാര്‍ഥ ലേലത്തിന്റെ മാതൃകയില്‍ മോക്ക് ലേലങ്ങളും സംഘടിപ്പിച്ചു കഴിഞ്ഞു. അക്കൂട്ടത്തില്‍ മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിന്റെ മോക്ക് ലേലം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇതില്‍ സോള്‍ഡും അണ്‍സോള്‍ഡുമായി മാറിയ കളിക്കാര്‍ ആരെല്ലാമാണെന്നു നമുക്കു നോക്കാം.

CAMERON GREEN

ഗ്രീനിന് റെക്കോര്‍ഡ് തുക

സ്വന്തം യൂട്യൂബ് ചാനലിലാണ്വിന്നിങ് ബിഡ് എന്ന പേരോടു കൂടി മോക്ക് ഐപിഎല്‍ താരലേലം ആര്‍ അശ്വിന്‍ സംഘടിപ്പിച്ചത്. പത്തു ഫ്രാഞ്ചൈസികളെയും പ്രതിനിധീകരിച്ച് പാനലുകളെയും ലേലത്തില്‍ അണിനിരത്തി. നിലവില്‍ ഓരോ ഫ്രാഞ്ചൈസിയുടെയും പഴ്‌സിലുള്ള തുക തന്നെയാണ് ഇവര്‍ക്കും അനുവദിക്കപ്പെട്ടത്. യഥാര്‍ത്ത താരലേലത്തിന്റെ അതേ ആവേശവമുള്‍ക്കൊണ്ട് തന്നെയായിരുന്നു ഈ മോക്ക് ലേലം.

ഓസ്‌ട്രേലിയയുടെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ് ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറിയത്. രണ്ടു കോടി അടിസ്ഥാന വിലയുള്ള അദ്ദേഹത്തെ 21 കോടിക്കാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് മോക്ക് ലേലത്തില്‍ റാഞ്ചിയത്.

പ്രതീക്ഷിക്കപ്പെടുന്നതു പോലെ തന്നെ മോക്ക് ലേലത്തില്‍ ഗ്രീനിനു വലിയ ഡിമാന്റാണ് കണ്ടത്. തുടക്കത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമാണ് അദ്ദേഹത്തിനായി പിടിവലി നടത്തിയത്. പിന്നീട് സിഎസ്‌കെയും മൂന്നു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സു ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഒടുവില്‍ 21 കോടിയെന്ന മോഹവിലയ്ക്കു ഗ്രീനിനെ ചെന്നൈ അവരുടെ കൂടാരത്തില്‍ എത്തിക്കുകയായിരുന്നു.

കെകെആര്‍ അവസാന നിമിഷം വരെ ഓസീസ് താരത്തിനായി രംഗത്തുണ്ടായിരുന്നു. ഒടുവില്‍ 21 കോടിയെന്ന ചെന്നൈുടെ കോളിനുമുന്നില്‍ അവര്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഗ്രീന്‍ കഴിഞ്ഞാല്‍ ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ചതും മറ്റൊരു വിദേശ താരത്തിനാണ്. ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണായിരുന്നു ഇത്. 18.5 കോടി രൂപയ്്ക്കു അദ്ദേഹത്തെ കെകെആറാണ് മോക്ക് ലേലത്തില്‍ കൈലാക്കിയത്.

ലിവിങ്‌സ്റ്റണിനെ മാത്രമല്ല വേറെയും ചില താരങ്ങളെ വലിയ തുകയ്ക്കു കെകെആര്‍ സ്വന്തമാക്കിയ്വെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇന്ത്യന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെ ലേലത്തില്‍ കെകെആര്‍ ഒരിക്കല്‍ക്കൂടി തിരികെ വാങ്ങി. ഇതിനായി 17.5 കോടി രൂപയും അവര്‍ക്കു ചെലവഴിക്കേണ്ടതായി വന്നു.

VIGNESH PUTHUR

ഇന്ത്യയുടെ യുവ വെടിക്കെട്ട് ഓപ്പണിങ് ബാറ്റര്‍ പൃഥ്വി ഷായാണ് കെകെആറിന്റെ കൂടാരത്തിലെത്തി മൂന്നാമത്തെ താരം. 5.25 കോടി രൂപയാണ് മോക്ക് ലേലത്തില്‍ അദ്ദേഹത്തിനു വേണ്ടി അവര്‍ മുടക്കിയത്.

കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡായി മാറിയ താരമാണ് പൃഥ്വി. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനത്തിലൂടെ പല ഫ്രാഞ്ചൈസികളുടെയും നോട്ടപ്പുള്ളിയായി അദ്ദേഹം മാറിയിരിക്കുകയാണ്. 3.75 കോടിക്കു ജോണി ബെയര്‍സ്‌റ്റോയും കെകെആറിലെത്തി.

ലേലത്തിലെ മറ്റു പ്രധാനപ്പെട്ട വാങ്ങലുകള്‍ നോക്കിയാല്‍ രവി ബിഷ്‌നോയിയെ 10.5 കോടി രൂപയ്ക്കു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും മതീശ പതിരാനയെ 7 കോടി രൂപയ്ക്കു ഡല്‍ഹി ക്യാപ്പിറ്റല്‍സും സര്‍ഫറാസ് ഖാനെ 1.5 കോടിക്കു റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂവരും വിഘ്‌നേഷ് പുത്തൂരിനെ 3.5 കോടിക്കു സിഎസ്‌കെയും അവരുടെ തട്ടകത്തിലെത്തിച്ചു. എന്നാല്‍ സ്റ്റീവ് സ്മിത്ത്, ഡെവന്‍ കോണ്‍വേ, സച്ചിന്‍ ബേബി, തുടങ്ങിയവരാണ് ലേലത്തില്‍ അണ്‍സോള്‍ഡായി മാറിയ മറ്റു കളിക്കാര്‍.

Story first published: Monday, December 15, 2025, 11:41 [IST]
Other articles published on Dec 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+