ചൊവ്വാഴ്ച അബുദാബിയില്‍ നടക്കാനിരിക്കുന്ന മിനി താരലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിക്കാനിടയുള്ള അഞ്ചു വിദേശ കളിക്കാര്‍ ആരൊക്കെയവുമെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. 350 കളിക്കാരാണ് ഒരു ദിവസം മാത്രമുള്ള ലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ ടീമുകള്‍ക്കു വാങ്ങാന്‍ സാധിക്കുക ആകെ 77 പേരെ മാത്രം.
താരലേലത്തെ കുറിച്ച്് സ്വന്തം ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോയില്‍ സംസാരിക്കവെയാണ് വിദേശികള്‍ ആര്‍ക്കെല്ലാം വേണ്ടിയാവും ഫ്രാഞ്ചൈസികള്‍ പിടിവലി നടത്തുകയെന്നു ചോപ്ര പ്രവചിച്ചത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് കളിക്കാര്‍ക്കാണ് മുന്‍തൂക്കം. അഞ്ചു പേരില് നാലു പേരും ഈ രണ്ടു രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ഈ 5 പേരെ നോക്കിവച്ചോ
മിനി താരലേലത്തില്‍ ഏറ്റവുമധികം ഡിമാന്റുണ്ടാവുന്ന വിദേശ താരം ഓസ്‌ട്രേലിയന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനായിരിക്കുമെന്നാണ് ആകാശ് ചോപ്രയുടെ പ്രവചനം.
കാമറൂണ്‍ ഗ്രീനായിരിക്കും നമ്പന്‍ വണ്‍. അദ്ദേഹത്തിനു ചുറ്റും മറ്റാരും തന്നെയില്ല. ലേലത്തിലെ അന്തിമ തുക എത്ര തന്നെയായാലും 18 കോടി രൂപ മാത്രമേ പരാമവധി ലഭിക്കുകയുള്ളൂ. പക്ഷെ ലേലത്തില്‍ ഗ്രീനിനു വേണ്ടി ഫ്രാഞ്ചൈസികള്‍ തമ്മില്‍ തീപാറുന്ന പോരാട്ടം ഉറപ്പിക്കാം.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സുമെല്ലാം അദ്ദേഹത്തെ ലേലത്തില്‍ റാഞ്ചാന്‍ രംഗത്തുണ്ടാവും. സിഎസ്‌കെയ്ക്കു മുമ്പ് മറ്റൊരു ടീമും ഗ്രീനിനായി മല്‍സരരംഗത്തേക്കു വരുമെന്നും ചോപ്ര വ്യക്തമാക്കി.
ഗ്രീന്‍ കഴിഞ്ഞാല്‍ ലേലത്തില്‍ കുടുതല്‍ തുക ലഭിച്ചേക്കാവുന്ന രണ്ടാമത്തെ വിദേശതാരമായി ചോപ്ര തിരഞ്ഞെടുത്തത് ഇംഗ്ലണ്ടിന്റെ മുന്‍ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോണി ബെയര്‍സ്‌റ്റോയെയാണ്. രണ്ടാം സ്ഥാനം ഞാന്‍ നല്‍കുക ജോണി ബെയര്‍സ്‌റ്റോയ്ക്കായിരിക്കും. അദ്ദേഹം ഒരുപാട് റണ്‍സ് നേടുകയും കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ചിട്ടുള്ളയാളുമാണ്.
ഒരുപാട് ടീമുകള്‍ ബെയര്‍സ്റ്റോയ്ക്കായി ലേലത്തില്‍ ബിഡ് സമര്‍പ്പിക്കും. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെയാവശ്യമാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനു മുന്‍നിരയില്‍ ഒരു അറ്റാക്കിങ് ബാറ്ററെയാവശ്യമാണ്. അതുകൊണ്ടു തന്നെ ലേലത്തില്‍ ബെയര്‍സ്റ്റോയ്ക്കായി ഒരുപാട് താല്‍പ്പര്യം ടീമുകളുടെ ഭാഗത്തു നിന്നുണ്ടാവുമെന്നാണ് കരുതുന്നതെന്നും ചോപ്ര പറയുന്നു.
അവസാന മൂന്നു പേര്‍
വിദേശ താരങ്ങളുടെ ടോപ്പ് ഫൈവില്‍ അവസാനത്തെ മൂന്നു കളിക്കാരായി ആകാശ് ചോപ്ര തിരഞ്ഞെടുത്തത് ഓള്‍റൗണ്ടര്‍മാരെയാണ്. ലിസ്റ്റിലെ മൂന്നാമന്‍ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ ലിയാം ലിവിങ്‌സ്്റ്റണാണ്.
ലിയാം ലിവിങ്സ്റ്റ്ണ്‍ ഐപിഎല്ലില്‍ അത്ര നന്നായി പെര്‍ഫോം ചെയ്തിട്ടുള്ളയാളല്ല. പഞ്ചാബ് കിങ്‌സിനൊപ്പമായാലും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പമായാലും അദ്ദേഹത്തിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിട്ടില്ല. പക്ഷെ ഇപ്പാള്‍ എല്ലാവരും ആശ്രയിക്കുന്നത് സപ്ലൈയിലും ഡിമാന്റിലുമാണ്.
ഈ മിനി ലേലത്തില്‍ അറ്റാക്കിങ് മിഡില്‍ ഓര്‍ഡര്‍ താരങ്ങളില്ല. മാക്‌സി (ഗ്ലെന്‍ മാകസ്വെല്‍) പോലും ലേലത്തില്‍ ഇല്ല. അതിനാല്‍ തന്നെ ലേലത്തില്‍ ലിവിങ്‌സ്റ്റണ്‍ വലിയ തുക കൈക്കലാക്കുമെന്നാണ് കരുതുന്നതെന്നും കരുതുന്നതെന്നും ചോപ്ര വ്യക്കമാക്കി.

ലിവിങ്സ്റ്റണ്‍ കഴിഞ്ഞാല്‍ ടോപ്പ് ഫൈവിലെ മറ്റു രണ്ടു വിദേശ കളിക്കാര്‍ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ മൈക്കല്‍ ബ്രേസ്വെല്ലും ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കൂപ്പര്‍ കോണ്‍ലിയുമാവുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. മൈക്കല്‍ ബ്രേസ്വെല്ലിനായി ലേലത്തില്‍ വലിയ ഡിമാന്റുണ്ടാവേണ്ടതാണ്. പക്ഷെ നിര്‍ഭാഗ്യവശാല്‍ അതുണ്ടായേക്കില്ല.
സിഎസ്‌കെയ്ക്കു നന്നയി ബാറ്റ് ചെയ്യാന്‍ കഴിയുന്ന ഓഫ്‌സ്പിന്നറെ ആവശ്യമാണ്. അതുകൊണ്ടു തന്നെ സിഎസ്‌കെ അദ്ദേഹത്തെ പരിഗണിക്കുകയും വേണം. പഞ്ചാബ് കിങ്‌സ് കോച്ച് റിക്കി പോണ്ടിങിന് അവരുടെ ടീമില്‍ ഒരു വിദേശ താരത്തിന്റെ ഒഴിവുണ്ട്. അവര്‍ക്കു കോണ്‍ലി ഒരു ഓപ്ഷനായിരിക്കുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.