Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഗ്രീനിന് 30.5 കോടി!! വാങ്ങിയത് ഈ ടീം, ലിവിങ്‌സ്റ്റണിനും മോഹവില; മോക്ക് ലേലമിങ്ങനെ

ഐപിഎല്ലിന്റെ മിനി താരലേലം നാളെ നടക്കാനിരിക്കവെ മോക്ക് ലേലം സംഘടിപ്പിച്ചിരിക്കുകയാണ് ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ്. ലേലത്തില്‍ ഏതൊക്കെ കളിക്കാര്‍ക്കായിരിക്കും ഏറ്റവുമധികം ഡിമാന്റുണ്ടാാവുകയെന്നതിന്റെ നിര്‍ണായക സൂചന കൂടിയാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്.

359 താരങ്ങളാണ് അബുദാബി വേദിയാവുന്ന മിനി ലേലത്തിന്റെ പൂളിലുള്ളത്. ഇതില്‍ 77 കളിക്കാരെ മാത്രമേ ഫ്രാഞ്ചൈസികള്‍ക്കു പരമാവധി വാങ്ങാനും സാധിക്കുകയുള്ളൂ. ടീമുകളെയെടുത്താല്‍ പഴ്‌സില്‍ ഏറ്റവുമധികം തുക ബാക്കിയുള്ളത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പക്കലാണ്. 64 കോടി രൂപ അവര്‍ക്കു ലേലത്തില്‍ മുടക്കാന്‍ സാധിക്കും. 43.40 കോടിയുമായി ചെന്നൈ സൂപ്പര്‍ കിങ്‌സാണ് രണ്ടാംസ്ഥാനത്ത്.

CAMERON GREEN

കോളടിച്ചത് 2 പേര്‍ക്ക്

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ മിനി താരലേലത്തില്‍ ഏറ്റവുമധികം ഡിമാന്റുണ്ടായത് രണ്ടു വിദേശ ഓള്‍റൗണ്ടര്‍മാര്‍ക്കാണ്. ഒരാള്‍ ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീനാണെങ്കില്‍ മറ്റൊരാള്‍ ലിയം ലിവിങ്സ്റ്റണമുമാണ്. ലേലത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയാണ് ഗ്രീനിനു ലഭിച്ചത്.

മേക്ക് ലേലത്തില്‍ 30.50 കോടി രൂപയ്ക്കു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് ഓസീസ് യുവതാരത്തെ റാഞ്ചിയത്. ഇനി ചൊവ്വാഴ്ചത്തെ യഥാര്‍ഥ ലേലത്തിലും ഇത്ര വലിയൊരു തുക ഗ്രീനിനു കിട്ടുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്. അങ്ങനെ സംഭവിച്ചാല്‍അതു പുതുചരി്ര്രതമായി മാറുകയും ചെയ്യും.

കഴിഞ്ഞ മെഗാ ലേലത്തില്‍ റിഷഭ് പന്തിനായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മുടക്കിയ 27 കോടി രൂപയാണ് നിലവിലെ ഓള്‍ടൈം റെക്കോര്‍ഡ്. അബുദാബിയില്‍ ഇതു തകര്‍ക്കപ്പെടുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്. മാച്ച് വിന്നറായ ഗ്രീനിനെ പല ഫ്രാഞ്ചൈസികളും ലേലത്തില്‍ നോട്ടമിടുന്നുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ മൂല്യലും റോക്കറ്റ് വേഗത്തില്‍ കുതിക്കുമെന്നുറപ്പാണ്.

ഗ്രീന്‍ കഴിഞ്ഞാല്‍ മോക്ക് ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിച്ച രണ്ടാമത്തെ താരം ലിവങ്‌സ്റ്റണാണ്. 19 കോടിക്കു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് അദ്ദേഹത്തെ സ്വന്തം കൂടാരത്തില്‍ എത്തിച്ചത്. ഗ്രീനിനെയും ലിവിങ്‌സ്റ്റണിനെയും മാറ്റി നിര്‍ത്തിയാല്‍ ലേലത്തില്‍ മറ്റൊരു താരത്തിനും 15 കോടി പോലും ലഭിച്ചില്ല.

LIAM LIVINGSTONE

മൂന്നാമത്തെ വിലയേറിയ താരം ശ്രീലങ്കന്‍ യുവ ഫാസ്റ്റ് ബൗളര്‍ മതീശ പതിരാനയാണ്. 13 കോടി രൂപയ്ക്കു കെകെആറാണ അദ്ദേഹത്തെ വാങ്ങിയത്. ഇന്ത്യന്‍ താരങ്ങളില്‍ യുവ സ്പിന്നര്‍ രവി ബിഷ്‌നോയ്ക്കാണ് വന്‍ വില ലഭിച്ചത്. 11.5 കോടി രൂപയ്ക്കു രാജസ്ഥാന്‍ റോല്‍സാണ് അദ്ദേഹത്തെ കൈക്കലാക്കിയത്. മറ്റെരു ഇന്ത്യന്‍ സ്പിന്നറായ രാഹുല്‍ ചാഹര്‍ 10 കോടിക്കു ചെന്നൈ സൂപ്പര് കിങ്‌സിലുമെത്തി.

സൗത്താഫ്രിക്കന്‍ താരങ്ങളായ ഡേവിഡ് മില്ലര്‍ക്കും ജെറാള്‍ഡ് കോട്‌സിക്കും ലേലത്തില്‍ മികച്ച ഡിമാന്റ് ലഭിച്ചു. മില്ലറെ 9.5 കോടിക്കു ഡല്‍ഹി ക്യാപ്പിറ്റല്‍സും കോട്‌സിയെ എട്ടു കോടിക്കു സണ്‍റൈസേഴ്‌സ് ഹൈരാബാദും വാങ്ങി. ലേലത്തില്‍ അണ്‍സോള്‍ഡായി മാറിയ പ്രധാന താരങ്ങള്‍ ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കെറ്റ്, ന്യൂസിലാന്‍ഡിന്റെ ഡെവന്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര എന്നിവരാണ്,

മോക്ക് ലേലത്തിലെ ശേഷിച്ചവരുടെ ലിസ്റ്റ്

ആന്‍ട്രിച്ച് നോര്‍ക്കിയ- 7.5 കോടി (ചെന്നൈ സൂപ്പര്‍ കിങ്‌സ്)
സര്‍ഫറാസ് ഖാന്‍- 7 കോടി (ചെന്നൈ സൂപ്പര്‍ കിങ്‌സ്)
ചേതന്‍ സക്കാരിയ- 6.5 കോടി (ഗുജറാത്ത് ടൈറ്റന്‍സ്)
ലുംഗി എന്‍ഗിഡി - 6.5 കോടി (ഡല്‍ഹി ക്യാപ്പറ്റല്‍സ്)
വെങ്കടേഷ് അയ്യര്‍- 6 കോടി (റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു)
ആകാശ് ദീപ് - 5 കോടി (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)
പൃഥ്വി ഷാ - 2.75 കോടി (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)
ശിവം മാവി - 2.5 കോടി (ചെന്നൈ സൂപ്പര്‍ കിങ്‌സ്)
ഡാരില്‍ മിച്ചെല്‍- 2 കോടി (ഗുജറാത്ത് ടൈറ്റന്‍സ്)
ജോണി ബെയര്‍സ്‌റ്റോ- 2 കോടി (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)
വിജയ് ശങ്കര്‍ - 2 കോടി (ഗുജാറാത്ത് ടൈറ്റന്‍സ്)
ജാമി സ്മിത്ത്- 2 കോടി (ഗുജറാത്ത് ടൈറ്റന്‍സ്)
വനിന്ദു ഹസരംഗ - 2 കോടി (ചെന്നൈ സൂപ്പര്‍ കിങ്‌സ്)
ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക് - 2 കോടി (പഞ്ചാബ് കിങ്‌സ്)
നവദീപ് സൈനി - 1.75 കോടി (രാജസ്ഥാന്‍ റോയല്‍സ്)
ക്വിന്റണ്‍ ഡികോക്ക്- 1 കോടി (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)
രാഹുല്‍ ത്രിപാഠി- 75 ലക്ഷം (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

Story first published: Monday, December 15, 2025, 18:22 [IST]
Other articles published on Dec 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+