Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉമ്രാനെ അടിച്ചൊതുക്കി!!! ഗ്രീനും രഹാനെയും മിന്നിച്ചു, ത്യാഗി സര്‍പ്രൈസ് ഹീറോ; കെകെആര്‍ ത്രില്ലര്‍

ഐപിഎല്ലിന്റെ 19ാം സീസണിനു മുന്നോടിയായി രണ്ടാമത്തെ ഇന്‍ട്രാ സ്‌ക്വാഡ് പരിശീലന മല്‍സരം കളിച്ചിരിക്കുകയാണ് മുന്‍ ചാംപ്യന്‍മാരായ കൊല്‍ല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്. ബാറ്റിങില്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും കാമറൂണ്‍ ഗ്രീനുമെല്ലാം ഫിഫ്റ്റികളോടെ കസറിയപ്പോള്‍ ബൗളിങില്‍ ചില താരങ്ങളുടെ മിന്നുന്ന പ്രകടനത്തിലും ത്രില്ലിങ് മാച്ച് സാക്ഷിയായി.

2024ല്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഐപിഎല്‍ ജേതാക്കളായതിനു ശേഷം കഴിഞ്ഞ തവണ രഹാനെയുടെ ക്യാപ്റ്റന്‍സിയില്‍ കെകെആര്‍ തീര്‍ത്തും നിരാശപ്പെടുത്തി. പ്ലേഓഫ് പോലുമെത്താതെയാണ് അവര്‍ പുറത്തായത്. ഇത്തവണ ടീമില്‍ ചില അഴിച്ചുപണികള്‍ നടത്തിയ കെകെആര്‍ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.

CAMERON GREEN

വരവറിയിച്ച് ഗ്രീന്‍

കഴിഞ്ഞ ഐപിഎല്‍ മിനി താരലേലത്തില്‍ വന്‍ തുകയ്ക്കു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തിയ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ അവര്‍ക്കായി കളിച്ച ആദ്യ മല്‍സരം കൂടിയാണിത്. മികച്ചൊരു ഫിഫ്റ്റിയുമായി വരവറിയിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.

ഗോള്‍ഡന്‍ നൈറ്റസ്, പര്‍പ്പിള്‍ നൈറ്റ്‌സ് എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇന്‍ട്രാ സ്‌ക്വാഡ് മാച്ചില്‍ കെകെആര്‍ ഏറ്റുമുട്ടിയത്. ഗോള്‍ഡന്‍ നൈറ്റ്ഡ് ടീമിനെ ഗ്രീന്‍ നയിച്ചപ്പോള്‍ പര്‍പ്പിള്‍ നൈറ്റ്‌സിന്റെ ക്യാപ്റ്റനാവട്ടെ മനീഷ് പാണ്ഡെയുമായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത നൈറ്റ്‌സ് 20 ഓവറില്‍ 249 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ അടിച്ചെടുത്തു. ഇതിനു അവരെ സഹായിച്ചത് ഗ്രീനിന്റെയും അജിങ്ക്യ രഹാനെയുടെയും ഫിഫ്റ്റികളും മറ്റു ചില ചടുലമായ ഇന്നിങ്‌സുകളുമാണ്.

ആദ്യ 10 ഓവറില്‍ തന്നെ ഒരു വിക്കറ്റിന് 128 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഗോള്‍ഡന്‍ നൈറ്റ്‌സ് വാരിക്കൂട്ടി. 25 ബോളില്‍ 58 റണ്‍ലാണ് രഹാനെ സ്‌കോര്‍ ചെയ്തത്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ അല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ഗ്രീനും ട്രാക്കിലേക്കു വന്നു. 30 ബോളില്‍ 52 റണ്‍സ് നേടിയാണ് അദ്ദേഹം ക്രീസ് വിട്ടത്.

ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഫിന്‍ അലെന്‍ മോശമാക്കിയില്ല. 16 ബോളില്‍ 31 റണ്‍സുമായി അദ്ദേഹം ടീമിനു സ്‌ഫോടനാത്മക തുടക്കം നല്‍കി. ആദ്യ പ്രാക്ടീസ് മാച്ചിലെ സെഞ്ച്വറിവീരന്‍ ആംഗ്രിഷ് രഘുവംശിക്ക് ഈ കളിയില്‍ പ്രകടനം ആവര്‍ത്തിക്കാനായില്ല. 18 ബോളില്‍ 23 റണ്‍സുമായി യുവതാരം മടങ്ങി.

ഫിനിഷിങില്‍ രമണ്‍ദീപ് സിങും റിങ്കു സിങും കത്തിക്കയറി. വെറും 15 ബോളില്‍ 42 റണ്‍സാണ് രമണ്‍ദീപ് വാരിക്കൂട്ടിയത്. റിങ്കുവാകട്ടെ എട്ടു ബോളില്‍ 24 റണ്‍സും അടിച്ചെടുത്തു. സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്ക് ഈ കളിയില്‍ പര്‍പ്പിള്‍ നൈറ്റ്‌സ്‌നായി ബൗള്‍ ചെയ്‌തെങ്കിലും നന്നായി തല്ലവാങ്ങി. മൂന്നോവറില്‍ 44 റണ്‍സണ് താരം വാരിക്കോരി നല്‍കിയത്.

250 റണ്‍സ് ചേസ് ചെയ്യവെ പര്‍പ്പിള്‍ നൈറ്റ്‌സ് തുടക്കത്തില്‍ തന്നെ വന്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തി. ഇതിന്റെ കാരണക്കാരന്‍ ഇന്ത്യന്‍ യുവപേസറും നേരത്തേ രാജസ്ഥാന്‍ റോയല്‍സിന്റെ താരവുമായിരുന്ന കാര്‍ത്തിക് ത്യാഗിയാണ്. ഒരോവറില്‍ മൂന്നു വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. രചിന്‍ രവീന്ദ്ര, സാര്‍ത്തക് രഞ്ജന്‍, രാഹുല്‍ ത്രിപാഠി എന്നിവരുടേതാണിത്.

AJINKYA RAHANE

റണ്‍ചേസില്‍ അവര്‍ ചിത്രത്തില്‍ തന്നെ ഇല്ലായിരുന്നു. 14 ഓവറുകളായപ്പോഴേപ്പും പര്‍പ്പിള്‍ നൈറ്റ്‌സ് ഏഴു വിക്കറ്റിനു 102 റണ്‍സിലേക്കു വീണു. അവര്‍ ജയിക്കില്ലെന്ന് ഉറപ്പായതോടെ ഡെത്ത് ഓവര്‍ പ്രാക്ടീസിനായി വിജയലക്ഷ്യേവും പുതുക്കി നിശ്ചയിച്ചു.

19 ഓവര്‍ കഴിഞ്ഞപ്പോള്‍ അവര്‍ എട്ടു വിക്കറ്റിന് 176 റണ്‍സ്. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 14 റണ്‍സായിരുന്നു. ത്യാഗിയായിരുന്നു 20ാം ഓവര്‍ എറിഞ്ഞത്. ആദ്യത്തെ അഞ്ചു ബോളില്‍ 11 റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തു.

അവസാനത്തെ ബോളില്‍ മൂന്നു റണ്‍സായിരുന്നു വേണ്ടിയിരുന്നത്. പക്ഷെ ഒരു റണ്‍സേ ലഭിച്ചുള്ളൂ. ഇതോടെ ഗോള്‍ഡന്‍ നൈറ്റ്‌സ് ടീം ഒരു റണ്‍സിന്റെ ത്രില്ലിങ് വിജയവും സ്വന്തമാക്കി.

Story first published: Tuesday, March 24, 2026, 7:02 [IST]
Other articles published on Mar 24, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+