Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഗില്‍ പുറത്ത്!! സഞ്ജുവുമില്ല; വൈഭവ്- സായ് ഓപ്പണിങ്, ടീം ഓഫ് ദി ടൂര്‍ണമെന്റ്

ഈ സീസണിലെ ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കു വേണ്ടി ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ സ്പിന്നര്‍ മുരളി കാര്‍ത്തിക്.

ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനും ഇത്തവണ റണ്‍വേട്ടയിലെ രണ്ടാംസ്ഥാനക്കാരനുമായ ശുഭ്മന്‍ ഗില്‍ ഈ ടീമില്‍ നിന്നും തഴയപ്പെട്ടുവെന്നതാണ് കൗതുകരകമായ കാര്യം.

സൂര്യക്കു ശേഷം ക്യാപറ്റ്‌നാവേണ്ടത് ഗില്ലല്ല, നായകന്‍ സഞ്ജു തന്നെ!! കാരണം പറഞ്ഞ് ഗവാസ്‌കര്‍

സൂര്യക്കു ശേഷം ക്യാപറ്റ്‌നാവേണ്ടത് ഗില്ലല്ല, നായകന്‍ സഞ്ജു തന്നെ!! കാരണം പറഞ്ഞ് ഗവാസ്‌കര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ തുടങ്ങിയവര്‍ക്കൊന്നും ഈ സ്‌ക്വാഡിന്റെ ഭാഗമാവാന്‍ കഴിഞ്ഞിട്ടില്ല. കാര്‍ത്തിക്കിന്റെ ടീം ഓഫ് ദി ടൂര്‍ണമെന്റിലുള്ളവര്‍ ആരൊക്കെയാണെന്നു നോക്കാം.

VAIBHAV SOORYAVANSHI

ടീമില്‍ ഇവര്‍

രാജസ്ഥാന്‍ റോയല്‍സിന്റെ വണ്ടര്‍ കിഡും നിലവില്‍ ഓറഞ്ച് ക്യാപ്പിന്റെ അവകാശിയുമായ വൈഭവ് സൂര്യവംശിയും ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശനുമാണ് മുരളി കാര്‍ത്തിക്കിന്റെ 11ലെ ഓപ്പണിങ് ജോടികള്‍.

രണ്ടു പേരും ഇത്തവണ 700ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയവരാണ്. തന്റെ ടീം ഓഫ് ദി ടൂര്‍ണമെന്റില്‍ വൈഭവിനെ കാര്‍ത്തിക് ഇംപാക്ട് സബ് ആക്കിയിരിക്കുകയാണ്. 16 മല്‍സരങ്ങളില്‍ നിന്നു 776 റണ്‍സോടെയാണ് 15 കാരനാ. വൈഭവ് ഓറഞ്ച് ക്യാപ്പുമായി തലപ്പത്തുള്ളത്. 16 മാച്ചുകളില്‍ നിന്നും 710 റണ്‍സോടെ സായ് മൂന്നാംസ്ഥാനത്തുണ്ട്.

IND vs IRE: വൈഭവടക്കം 4 പുതുമുഖങ്ങള്‍!! 36കാരനും കോള്‍? നയിക്കാന്‍ സഞ്ജു; സാധ്യതാ ടീമിങ്ങനെ

IND vs IRE: വൈഭവടക്കം 4 പുതുമുഖങ്ങള്‍!! 36കാരനും കോള്‍? നയിക്കാന്‍ സഞ്ജു; സാധ്യതാ ടീമിങ്ങനെ

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഓപ്പണറായിട്ടാണ് കളിക്കുന്നതെങ്കിലും ഇതിഹാസ താരം വിരാട് കോലിക്കു ഈ ടീമില്‍ മൂന്നാം നമ്പറാണ് കാര്‍ത്തിക് നല്‍കിയത്. ഇത്തവണ 600 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു.

കോലി കഴിഞ്ഞാല്‍ നാലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷനാണ്. എസ്ആര്‍എച്ചിനായി അദ്ദേഹം ബാറ്റിങില്‍ കസറുക തന്നെ ചെയ്തു. 15 മാച്ചുകളില്‍ നിന്നും 602 റണ്‍സോടെയാണ് ഇഷാന്‍ സീസണ്‍ അവസാനിപ്പിച്ചത്.

ടീമിലെ അഞ്ചും ആറും സ്ഥാനക്കാര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ രജത് പാട്ടിദാറും എസ്ആര്‍എച്ചിന്റെ ഹെന്‍ട്രിച്ച് ക്ലാസെനുമാണ്. ഈ ടീമിന്റെ നായകസ്ഥാനം കാര്‍ത്തിക് നല്‍കിയിരിക്കുന്നത് പാട്ടിദാറിനാണ്.

ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങിലും ഇത്തവണ മിന്നിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. 13 ഇന്നിങ്‌സുകളില്‍ 486 ണ്‍സാണ് പാട്ടിദാറിന്റെ സമ്പാദ്യം. ക്ലാസെനാവട്ടെ ഓറഞ്ച് ആര്‍മിയുടെ ഇത്തവണത്തെ ടോപ്‌സ്‌ക്കോററാണ്. 15 ഇന്നിങ്‌സുകളില്‍ അദ്ദേഹം അടിച്ചെടുത്തത് 624 റണ്‍സാണ്.

ഓള്‍റൗണ്ടര്‍മാരായി കാര്‍ത്തിക് തിരഞ്ഞെടുത്തത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിദിന്റെ നിതീഷ് കുമാര്‍ റെഡ്ഡി, റോയല്‍ ചാലഞ്ചേഴ്്‌സ് ബെംഗളൂരുവിന്റെ ക്രുനാല്‍ പാണ്ഡ്യ, കൊല്‍ക്കത്തനൈറ്റ്‌റൈഡേഴ്‌സിന്റെ സുനില്‍ നരെയ്ന്‍ എന്നിവരാണ്.

RAJAT PATIDAR

ഓറഞ്ച് ആര്‍മിക്കായി ഈ സീസണില്‍ 13 ഇന്നിങ്‌സുകളില്‍ നിന്നും 302 റണ്‍സെടുക്കുന്നതിനൊപ്പം എട്ടു വിക്കറ്റുകളും നിതീഷ് വീഴ്ത്തി. ക്രുനാല്‍ 225 റണ്‍സും 13 വിക്കറ്റുകളുമാണ് സ്വന്തം പേരില്‍ കുറിച്ചത്. ബാറ്റിങില്‍ വളരെ കുറച്ച് അവസരങ്ങള്‍ മാത്രം ലഭിച്ച നരെയ്ന്‍ 15 വിക്കറ്റുകള്‍ പിഴുതിരുന്നു.

കാര്‍ത്തികിന്റെ ടീമിലെ അവസാനത്തെ മൂന്നു പേര്‍ ആര്‍സിബിയുടെ ഭുവനേശ്വര്‍ കുമാര്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ജോഫ്ര ആര്‍ച്ചര്‍, ഗുജറാത്ത് ടൈറ്റന്‍സിന്റെ കാഗിസോ റബാഡ എന്നിവരാണ്. 28 വിക്കറ്റുകളുമായി നിലവില്‍ പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശിയാണ് റബാഡ, 26 വിക്കറ്റുകളോടെ ഭുവി തൊട്ടുതാഴെയുണ്ട്. 25 വിക്കറ്റുള്ള ആര്‍ച്ചറാണ് മൂന്നാമന്‍.

കാര്‍ത്തിക്കിന്റെ ടീം ഓഫ് ദി ടൂര്‍ണമെന്റ്

വൈഭവ് സൂര്യവംശി (ഇംപാക്ട് പ്ലെയര്‍), സായ് സുദര്‍ശന്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, രജത് പാട്ടിദാര്‍ (ക്യാപ്റ്റന്‍), ഹെന്‍ട്രിച്ച് ക്ലാസെന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ക്രുനാല്‍ പാണ്ഡ്യ, സുനില്‍ നരെയ്ന്‍, ഭുവനേശ്വര്‍ കുമാര്‍, ജോഫ്ര ആര്‍ച്ചര്‍, കാഗിസോ റബാഡ.

Story first published: Sunday, May 31, 2026, 15:11 [IST]
Other articles published on May 31, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+