Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഗില്ലിനു പകരം സഞ്ജു, ഗംഭീറായിരുന്നു ശരി!! വീണ്ടും തെളിഞ്ഞില്ലേ? ജിടി ക്യാപ്റ്റന്‍ എയറില്‍

ധരംശാല: മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിനെ നിലംതൊടീക്കാതെ കെട്ടുകെട്ടിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരൂ ഫൈനലിലേക്കു ടിക്കറ്റെടുത്ത ശേഷം ശരിക്കും എയറിലാണ് ശുഭ്മന്‍ ഗില്‍. ആര്‍സിബിക്കായി ക്യാപ്റ്റന്റെ കളി കെട്ടഴിച്ച രജത് പാട്ടിധാര്‍ ഹീറോയായപ്പോള്‍ ജിടി നായകന്‍ ഗില്‍ സമ്മര്‍ദ്ദം താങ്ങാനാവാതെ വന്‍ ഫ്‌ളോപ്പാവുകയും ചെയ്തു.

ഏഴു ബോളില്‍ വെറും രണ്ടു റണ്‍സ് മാത്രമെടുത്ത അദ്ദേഹം ക്ലീന്‍ ബൗള്‍ഡായാണ് ക്രീസ് വിട്ടത്. ഭുവനേശ്വര്‍ കുമാറിന്റെ ബൗങില്‍ കുറ്റി തെറിച്ചാണ് ഗില്‍ മടങ്ങിയത്. ഈ മല്‍സരത്തിനു ശേഷം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാ അദ്ദേഹം ഏറ്റുവാങ്ങുകയാണ്.

SHUBMAN GILL

കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും ഗില്ലിനെ ഒഴിവാക്കിയ കോച്ച് ഗൗതം ഗംഭീറിനെയും പലരും പ്രശംസിക്കുകയാണ്. ഗില്ലിനു പകരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയത് ശരിക്കും മാസ്റ്റര്‍ സ്‌ട്രോക്കാണെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടുന്നു.

ഗില്ലിന്റെ പേരില്‍ 'പൊരിഞ്ഞ അടി'!! 2 അഭിപ്രായം, സഞ്ജുവിന് ഒരാളുടെ പിന്തുണ, സംഭവമിങ്ങനെ

ഗില്ലിന്റെ പേരില്‍ 'പൊരിഞ്ഞ അടി'!! 2 അഭിപ്രായം, സഞ്ജുവിന് ഒരാളുടെ പിന്തുണ, സംഭവമിങ്ങനെ

ഗംഭീറിന് കൈയടിക്കൂ

ശുഭ്മന്‍ ഗില്‍ ടി20 ഫോര്‍മാറ്റിനു അത്ര അനുയോജ്യനായ താരമല്ലെന്നും വലിയ മല്‍സരങ്ങളുടെ സമ്മര്‍ദ്ദം താങ്ങാനുള്ള കഴിവ് ഇല്ലെന്നുമാണ് സോഷ്യല്‍ മീഡിയയിലെ പൊതു അഭിപ്രായം. ഇവയെല്ലാം മുന്നില്‍ കണ്ട് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കിയ ഗൗതം ഗംഭീറിന്റെ ദീര്‍ഘവീക്ഷത്തിനും അവര്‍ കൈടയിക്കുകയാണ്.

'നോക്കൗട്ട് മത്സരങ്ങളില്‍ ശുഭ്മന്‍ ഗില്‍-
28 & 8 റണ്‍സ് WTC ഫൈനല്‍
2023 ഫൈനലില്‍ 13 & 18 റണ്‍സ്
WC 2023 ഫൈനലില്‍ 4 റണ്‍സ്
ചാമ്പ്യന്‍സ് ട്രോഫിയില്‍ 31 റണ്‍സ്
ഏഷ്യാ കപ്പ് ഫൈനലില്‍ 12 റണ്‍സ്
വലിയ മത്സരങ്ങളിലെ ഏറ്റവും വലിയ ചോക്കറാണ് അദ്ദേഹം. എന്നിട്ടും പിആര്‍ ടീം ഗില്ലിനെ ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചു കൈാണ്ടിരിക്കുകയാണ്.'

IPL 2026: സഞ്ജുവും മാത്രെയുമില്ല!! ഹാര്‍ദിക്കിന് പകരം എംഐക്ക് ഇവര്‍? താല്‍പ്പര്യം 3 ടീമിന്

IPL 2026: സഞ്ജുവും മാത്രെയുമില്ല!! ഹാര്‍ദിക്കിന് പകരം എംഐക്ക് ഇവര്‍? താല്‍പ്പര്യം 3 ടീമിന്

ശുഭ്മാന്‍ ഗില്ലിനെ നോക്കൂ-
2021 ലെ WTC ഫൈനലില്‍ ഫ്‌ളോപ്പായി
2021 ലെ IPL ഫൈനലില്‍ മത്സരം തോല്‍പ്പിച്ച ഇന്നിങ്‌സ് കളിച്ചു.
2023 ലെ IPL ഫൈനലില്‍ ഫ്‌ളോപ്പായി
2023 ലെ WTC ഫൈനലില്‍ ഫ്‌ളോപ്പായി.
2023 ലെ ലോകകപ്പ് ഫൈനലില്‍ ഫ്‌ളോപ്പായി.
2025 ലെ ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലിലും ഫ്‌ളോപ്പായി.
2025ലെ ഏഷ്യാ കപ്പില്‍ ഫ്‌ളോപ്പായി.
ഈ ദശകത്തില്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടും രണ്ട് T20 ലോകകപ്പുകളില്‍ തിരഞ്ഞെടുക്കപ്പെട്ടില്ല. ഇപ്പോള്‍ ആര്‍സിബിക്കെതിരേയും അദ്ദേഹം ദുരന്തമായി മാറി'.

SHUBMAN GILL

'അജിത് അഗാര്‍ക്കര്‍... തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ അദ്ദേഹം എന്താണ് നേടിയത്? ഒന്നുമില്ല. ശുഭ്മന്‍ ഗില്‍ ഒരിക്കലും സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാറില്ല. ഇന്നലെ അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ശരിക്കും അഗാര്‍ക്കറെ പോലെ തന്നെ. ഈ രണ്ടു പേരും തമ്മില്‍ എന്തുകൊണ്ട് നല്ല സൗഹൃദം ഇപ്പോള്‍ പുലര്‍ത്തുവെന്നതും നമുക്കു മനസിലാക്കാന്‍ കഴിയും'.

'ഗൗതം ഗംഭീറും അജിത് അഗാര്‍ക്കറും ബിസിസിഐ മാനേജ്മെന്റില്‍ ഇല്ലായിരുന്നെങ്കില്‍ ശുഭ്മന്‍ ഗില്‍ ഇന്ത്യയുടെ ടി20 ടീമില്‍ വാട്ടര്‍ബോയ് ആയി പോലും ഇടം നേടുമായിരുന്നില്ല. ഐപിഎല്ലില്‍ അഹമ്മദാബാദ് പിച്ചില്‍ റണ്‍സ് നേടിയും അഹമ്മദാബാദിന് പുറത്ത് ചില സമ്മര്‍ദ്ദങ്ങളിലാത്ത അപ്രധാനമായിട്ടുള്ള ഇന്നിംഗ്സുകള്‍ കളിച്ചും അദ്ദേഹം ആരാധകരെ കബളിപ്പിക്കുകയായിരുന്നു'.

IPL 2026: സഞ്ജു ഔട്ട്!! രാഹുലും പ്രഭ്‌സിമ്രനും ഓപ്പണിങ്, ശ്രേയസ് നയിക്കും; പുറത്തായവരുടെ സൂപ്പര്‍ 11

IPL 2026: സഞ്ജു ഔട്ട്!! രാഹുലും പ്രഭ്‌സിമ്രനും ഓപ്പണിങ്, ശ്രേയസ് നയിക്കും; പുറത്തായവരുടെ സൂപ്പര്‍ 11

'ഗൗതം ഗംഭീര്‍ നിങ്ങള്‍ തന്നെയായിരുന്നു ശരി. ടി20 ലോകകപ്പില്‍ ശുഭ്മന്‍ ഗില്‍ ഇന്ത്യന്‍ ടീമില്‍ വേണ്ടെന്നു ഉറച്ച നിലപാട് എടുത്തത് നിങ്ങളാണ്. പകരം സഞ്ജു സാംസണിനെ വീണ്ടും ഓപ്പണിങിലേക്കു തിരികെ കൊണ്ടു വരികയും ചെയ്തു.

ഫൈനലിലും സെമി ഫൈനലിലുമടക്കം അവസാനത്തെ മൂന്നു വമ്പന്‍ മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍ നോക്കൂ. ഗില്ലായിരുന്നെങ്കില്‍ ഇതു ഒരിക്കലും പ്രതീക്ഷിക്കേണ്ട. ഈ ഐപിഎല്‍ ക്വാളിഫയര്‍ വണ്ണില്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സ് ഇതു അടിവരയിടുന്നു'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

Story first published: Wednesday, May 27, 2026, 12:53 [IST]
Other articles published on May 27, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+